നടി ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിന്റെയും മകളായ ജാൻവി, അമ്മയുടെ പാത പിന്തുടർന്നാണ് സിനിമയിലേക്ക് എത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡിൽ തന്റേതായ ഒരിടം കണ്ടെത്താൻ ജാൻവിക്ക് കഴിഞ്ഞു. കുറച്ചുകാലങ്ങളായി തന്റെ ബാല്യകാല സുഹൃത്തായ ശിഖർ പഹാരിയുമായി നടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ സജീവമാണ്. ഇപ്പോഴിതാ, താരത്തെക്കുറിച്ചുള്ള ഒരു പ്രധാന വാർത്ത പുറത്തുവന്നിരിക്കുകയാണ്. കാമുകൻ ശിഖർ പഹാരിയുമായി ജാൻവി കപൂറിന്റെ വിവാഹം നിശ്ചയം കഴിഞ്ഞു എന്നാണ് അഭ്യൂഹം. ബോളിവുഡ് മാധ്യമങ്ങളാണ് ഇങ്ങനെയൊരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കാമുകൻ ശിഖർ പഹാരിയ്ക്കൊപ്പം ജാൻവി കപൂർ തിരുപ്പതി സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാർത്തകളും പുറത്തുവരുന്നത്. പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങളിലാണ് ജാൻവി കപൂറും ശിഖർ പഹാരിയായും ക്ഷേത്ര ദർശനത്തിന് എത്തിയത്. ഇവർ ദർശനം നടത്തുന്ന വീഡിയോകൾ വൈറലായിരുന്നു. വീഡിയോയിൽ കൈകൂപ്പുന്നതിനിടെ ഇവരുടെ വിരലിൽ…
Read MoreTag: janhvi kapoor
അമ്മയുടെ മരണ വാർത്ത ഉൾക്കൊള്ളാനായില്ല; ശവദാഹത്തിനുശേഷം ഷൂട്ടിന് പോകാൻ ആഗ്രഹിച്ചത് എന്തുകൊണ്ടെന്ന് തുറന്ന് പറഞ്ഞ് ജാൻവി
അമ്മയുടെ മരണ വാർത്ത ഉൾക്കൊള്ളാൻ ആയിരുന്നില്ല. അതിനാൽതന്നെ എന്റെ ചിന്തകളെ വഴിതിരിച്ച് വിടുന്ന എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നി. സമയമുണ്ടായില്ല അല്ലെങ്കിൽ അന്ന് സംഭവിച്ച കാര്യങ്ങളുമായി പൊരുത്തപ്പെടാൻ ഞാൻ സമയം അനുവദിച്ചില്ലെന്ന് പറയാം. നാമെല്ലാവരും കടന്നുപോകുന്ന നിഷേധത്തിന്റെ ഒരു ഘട്ടമുണ്ട്. ശവദാഹത്തിനുശേഷം ഷൂട്ടിന് പോകാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ ഷൂട്ട് നിർത്തിവച്ചിരുന്നു. എനിക്ക് തിരിച്ചു പോകണമെന്നും സെറ്റിൽ എല്ലാവർക്കുമൊപ്പം ഷൂട്ട് ചെയ്യണമെന്നും ഞാൻ ആ സമയങ്ങളിൽ അതിയായി ആഗ്രഹിച്ചിരുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ എന്റെ മനസ് എനിക്ക് നഷ്ടപ്പെടുമെന്ന് തോന്നി. എനിക്ക് അഭിനയിക്കാനോ കാമറയ്ക്ക് മുന്നിൽ നിൽക്കാനോ അവസരം ഇല്ലായിരുന്നുവെങ്കിൽ എന്നെ മുന്നോട്ട് കൊണ്ടുപോകാൻ ജീവിതത്തിൽ ഒരു ലക്ഷ്യവും ഉണ്ടാകുമായിരുന്നില്ല. –ജാൻവി കപുർ
Read Moreജാന്‍വി കപൂറിനെ കാണാന്‍ 1,100 കിലോമീറ്റര്‍ നടന്നെത്തി ആരാധകന്; ജാന്‍വിയുടെ പ്രതികരണം അയാളുടെ ചങ്കു തകര്‍ത്തു;വീഡിയോ കാണാം…
ബോളിവുഡില്‍ ഏറെ ആരാധകരുള്ള യുവനടിമാരില്‍ ഒരാളാണ് നടി ശ്രീദേവിയുടെയും ബോണി കപൂറിന്റെയും പുത്രി ജാന്‍വി കപൂര്‍.ചുരുങ്ങിയ സിനിമകള്‍ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ താരത്തിനു സാധിച്ചു. 2018 മുതല്‍ സിനിമ ലോകത്ത് സജീവമാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രം 10 മില്യണില്‍ അധികം ആരാധകരുണ്ട്. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷനേരം കൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആകാന്‍ കാരണം ആരാധകരാണ്. താരത്തെ കാണാന്‍ വേണ്ടി ജയ്പൂരില്‍ നിന്നും 1100 കിലോമീറ്റര്‍ താണ്ടിയാണ് ഒരു ആരാധകന് മുംബൈയിലെത്തിയത്. തന്റെ പ്രിയപ്പെട്ട താരത്തെ കാണാനും താന്‍ വരച്ച ചിത്രം ജാന്‍വിയ്ക്ക് സമ്മാനമായി നല്‍കാനുമായിരുന്നു ആ യാത്ര. എന്നാല്‍ വൈറലായത് ഇതൊന്നുമല്ല. നടിയുടെ പ്രതികരണം ആണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. താരം ഓഫീസില്‍ നിന്നും പുറത്തുവന്നു കാറില്‍ കയറാന്‍ ഒരുങ്ങുമ്പോഴാണ് സംഭവം. ആരാധകന് ഒരുപാട് ബഹളം വെച്ചെങ്കിലും…
Read Moreജാന്വിയ്ക്കാണോ ഖുശിയ്ക്കാണോ ആദ്യം കുഞ്ഞുണ്ടാവുകയെന്ന് ചോദിച്ച് ആരാധകര്‍ ! ശ്രീദേവിയുടെ മക്കളുടെ മറുപടി ഇങ്ങനെ…
ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മക്കളായ ജാന്‍വിയും ഖുശിയും മിക്കവാറും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായ ജാന്‍വിയുടെയും ഖുശിയുടെയും ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളല്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ടിക്ടോക് വീഡിയോയില്‍ #whoisthemostlikely എന്ന ട്രെന്‍ഡിംഗ് ചലഞ്ചിന് ഉത്തരമേകുകയായിരുന്നു ജാന്‍വിയും ഖുശി കപൂറും. നിങ്ങളില്‍ ആരാണ് ആദ്യം വിവാഹം കഴിക്കാന്‍ സാധ്യത എന്ന ചോദ്യത്തിന് രണ്ടുപേരും നല്കിയ ഉത്തരം ഖുശി എന്നായിരുന്നു. ആര്‍ക്കാണ് ആദ്യം കുഞ്ഞുങ്ങള്‍ ഉണ്ടാവുക എന്ന ചോദ്യത്തിനും രണ്ടുപേര്‍ക്കും ഒരേ ഉത്തരമായിരുന്നു ഖുശി. കൂട്ടത്തില്‍ ആര്‍ക്കാണ് മികച്ച ഫാഷന്‍ സെന്‍സ് എന്ന ചോദ്യത്തിനും ഖുശിയുടെ പേരായിരുന്നു ഉയര്‍ന്നുവന്നത്. എന്നാല്‍ നിങ്ങളില്‍ ആരാണ് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന ആളെന്ന ചോദ്യത്തിന് രണ്ടുപേരും ജാന്‍വി എന്നാണ് ഉത്തരമേകിയത്. @khushi05k Let’s pray for my sister, hopefully she learns how to…
Read Moreഇതൊക്കെയെന്ത് ! ജാന്‍വി കപൂറിന്റെ വര്‍ക്ക് ഔട്ട് വീഡിയോ വൈറലാവുന്നു; തലതല്ലി ചിരിച്ച് പരിശീലകന്…
ഇന്ത്യന്‍ സിനിമയിലെ നിത്യഹരിത നായികമാരിലൊരാളാണ് ശ്രീദേവി. അമ്മയുടെ പാത പിന്തുടര്ന്ന് സിനിമയിലെത്താനുള്ള തയ്യാറെടുപ്പിലാണ് മകള്‍ ജാന്‍വി കപൂര്‍. ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതിനു മുമ്പുതന്നെ ജാന്‍വി ആരാധകരുടെ കണ്ണിലുണ്ണിയായിരിക്കുകയാണ്. ജാന്‍വിയുടെ ഫണ്‍ വര്‍ക്ക് ഔട്ട് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. അഞ്ച് മിനിറ്റില്‍ പാക്ക് സ്വന്തമാക്കാനുള്ള ടിപ്സാണ് വീഡിയോയിലൂടെ ജാന്‍വി പറയുന്നത്. സിക്സ് പാക് സ്വന്തമാക്കാന്‍ വര്‍ക്കൗട്ടുകളും ജാന്‍വി കാണുന്നുണ്ട്. 20 കാരിയായ ജാന്‍വി ഫിറ്റ്നസിലും ഏറെ ശ്രദ്ധാലുവാണ്. എന്നാല്‍ താരത്തിന്റെ സിക്സ് പാക് വര്‍ക്ക് ഔട്ട് ജിം പരിശീലകനെ പോലും ചിരിപ്പിക്കുന്നുണ്ട്. അമ്മയുടെ മകള്‍ തന്നെയെന്ന് വീഡിയോ കണ്ടവര്‍ കമന്റു ചെയ്യുന്നു.
Read More