ടോക്കിയോ: ജപ്പാനില്‍ ‘ബ്യാകുയാ’ എന്ന പേരില്‍ തയാറാക്കുന്ന ഐസ്ക്രീം ഗിന്നസ് റിക്കാര്‍ഡ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ്. രുചിപ്പെരുമകൊണ്ടു മാത്രമല്ല, വിലകൊണ്ടു കൂടിയാണ് ഈ ബഹുമതി. ഏറെ പ്രത്യേകതകളുള്ള ഈ ഐസ്ക്രീമിന് ഒരു കപ്പിന് അഞ്ചുലക്ഷത്തിലേറെയാണ് വില. ഐസ്ക്രീം തയാറക്കാന്‍ ഉപയോഗിക്കുന്ന ചേരുവകള്‍ വിലപിടിച്ചവയാണ്. ഗോള്‍ഡ് ലീഫ്, വൈറ്റ് ട്രഫിള്‍, പര്‍മിജിയാനോ റഗിയാനോ, സേക്ക് ലീസ് തുടങ്ങിയവ അടങ്ങിയതാണ് ഐസ്ക്രീം. വിഖ്യാത ജാപ്പനീസ് ഷെഫ് തദായോഷി യമദയാണ് ഐസ്ക്രീം തയാറാക്കിയത്. ഫ്യൂഷന്‍ കുസീനുകള്‍ തയാറാക്കുന്നതില്‍ പ്രഗത്ഭനാണ് ഇദ്ദേഹം. ഈ ജാപ്പനീസ് ഐസ്ക്രീമിനെക്കുറിച്ചുള്ള വാര്‍ത്ത ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണു പ്രസിദ്ധീകരിച്ചത്. സമൂഹമാധ്യമങ്ങള്‍ ഇത് ഏറ്റെടുത്തതോടെ ഐസ്ക്രീം വൈറലുമായി. അഞ്ചുലക്ഷം രൂപയ്ക്ക് ഇന്ത്യയില്‍ ഒരു പുത്തന്‍ ചെറുകാര്‍ വാങ്ങാമെന്നിരിക്കേ ഈ ഐസ്ക്രീം കഴിക്കാന്‍ ആരൊക്കെ തയാറാകുമെന്നതു കണ്ടറിയേണ്ട കാര്യം!
Read MoreTag: japan
ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വതസ്ഫോടനം ! സുനാമി മുന്നറിയിപ്പുമായി ജപ്പാന്; ആശങ്കയേറ്റുന്ന ദൃശ്യങ്ങള്‍…
ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലുള്ള സെമേരു അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് അഗ്നിപര്‍വ്വത സ്ഫോടനം നടന്നത്. ഈ മേഖലയില്‍ സുനാമി സാധ്യത നിരീക്ഷിച്ചുവരികയാണെന്നും ജാഗ്രത പാലിക്കണമെന്നും അയല്‍ രാജ്യമായ ജപ്പാന് അധികൃതര്‍ അറിയിച്ചു. അഗ്നി പര്‍വ്വതത്തിന്റെ അഞ്ചുകിലോമീറ്റര്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന് ഇന്തോനേഷ്യന്‍ ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
Read Moreചൈനയില്‍ നിന്ന് മുങ്ങിയ ജാക് മാ ഇപ്പോള്‍ താമസിക്കുന്നത് ഈ സമ്പന്ന രാജ്യത്ത് ! ഇടയ്ക്കിടെ അമേരിക്കയില്‍ പോകും…
ചൈനയിലെ ശതകോടീശ്വരനും ഇ-കൊമേഴ്സ് സ്ഥാപനമായ ആലിബാബയുടെ ഉടമയുമായ ജാക് മാ ആറുമാസമായി ജീവിക്കുന്നത് ടോക്കിയോയില്‍. ഏറെനാളായി ചൈനയിലെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതിരിക്കുന്ന ജാക് മാ മരണപ്പെട്ടെന്നു വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചൈന തടങ്കലിലാക്കിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ജാക്മാ ജപ്പാനിലുണ്ടെന്നാണ് വിവരം. ഇക്കാര്യം രാജ്യാന്തര മാധ്യമങ്ങളാണു പുറത്തുവിട്ടത്. ചൈനയിലെ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് 2020ല്‍ ഷാങ്ഹായില്‍ നടത്തിയ പ്രസംഗത്തിനു ശേഷമാണു മാ പൊതുവേദിയില്‍നിന്ന് അപ്രത്യക്ഷനായത്. വിഷയത്തില്‍ ചൈനീസ് ഭരണകൂടത്തെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന ഒരുപാട് ദുരൂഹകഥകള്‍ പ്രചരിച്ചിരുന്നു. ജപ്പാനില്‍ താമസമാക്കിയ മാ, യുഎസിലേക്കും ഇസ്രയേലിലേക്കും ഇടയ്ക്കിടെ യാത്ര ചെയ്യാറുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ആലിബാബ ഗ്രൂപ്പിലെ ആദ്യകാല നിക്ഷേപകരായ, ടോക്കിയോ ആസ്ഥാനമായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ സ്ഥാപകന്‍ മസയോഷി സണിന്റെ അടുത്ത സുഹൃത്താണു മാ. ടോക്കിയോയില്‍ നിരവധി സ്വകാര്യ ക്ലബുകളില്‍ മാ അംഗത്വമെടുത്തു. പഴ്സനല്‍ ഷെഫ്, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ കൂടെയുണ്ട്. മോഡേണ്‍ ആര്‍ട്ടിന്റെ വലിയ…
Read Moreസ്വവര്‍ഗ വിവാഹങ്ങള്‍ ഭരണഘടനാവിരുദ്ധം തന്നെ ! ഹര്‍ജിക്കാരുടെ വാദം തള്ളി കോടതി…
സ്വവര്‍ഗവിവാഹം നിയമവിധേയമല്ലാത്ത രാജ്യങ്ങളിലൊന്നാണ് ജപ്പാന്. ഇപ്പോഴിതാ ഇക്കാര്യം ഒന്നു കൂടി വ്യക്തമാക്കിയിരിക്കുകയാണ് ജപ്പാന് കോടതി. രാജ്യത്ത് നിലനില്‍ക്കുന്ന സ്വവര്‍ഗ വിവാഹ നിരോധനം ഭരണഘടനാവിരുദ്ധമല്ലെന്ന് ജപ്പാന് കോടതി നിരീക്ഷണം. മൂന്ന് സ്വവര്‍ഗ ദമ്പതികളടക്കം എട്ട് പേര് നല്കിയ ഹര്‍ജിയിലാണ് ജപ്പാനിലെ ഒസാക്ക കോടതി ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചിരുന്നത്. സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ഭരണഘടനാ ലംഘനമാണെന്ന് 2021 മാര്‍ച്ചില്‍ സപ്പോറോയിലെ കോടതി വിധിച്ചിരുന്നു. ഈ വിധി തള്ളിക്കൊണ്ടാണ് പുതിയ വിധി. ജപ്പാനില്‍ മാത്രമാണ് ഇത്തരത്തിലൊരു വിഷയത്തില്‍ വാദം നടക്കുന്നതെന്നും സ്വവര്‍ഗ ദമ്പതികള്‍ക്ക് വിവാഹം കഴിയ്ക്കാന്‍ കഴിയാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും കാണിച്ചായിരുന്നു ഹര്‍ജി. രാജ്യത്ത് സ്വവര്‍ഗ വിവാഹം ഭരണഘടനാ വിരുദ്ധമായതിനാല്‍ തങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. നഷ്ടപരിഹാരമായി ഒരു മില്യണ്‍ ജാപ്പനീസ് യെന്നും (ഏകദേശം ആറ് ലക്ഷത്തോളം രൂപ) ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും കോടതി തള്ളി. ജി7…
Read Moreആണ്‍കുട്ടികളില്‍ ലൈംഗിക ഉത്തേജനം ഉണ്ടാക്കും ! ജപ്പാനിലെ സ്കൂളുകളില്‍ പെണ്‍കുട്ടികളുടെ ‘പോണിടെയില്‍’ നിരോധിച്ചു
പോണിടെയില്‍ ശൈലിയില്‍ പെണ്‍കുട്ടികള്‍ മുടി കെട്ടുന്നത് ജപ്പാനിലെ വിദ്യാലയങ്ങളില്‍ നിരോധിച്ചെന്ന് റിപ്പോര്‍ട്ട്. പോണിടെയില്‍ ശൈലിയില്‍ മുടികെട്ടുന്നത് കഴുത്തിന്റെ പിന്‍ഭാഗം കാണുന്നതിനും ഇതുവഴി ആണ്‍കുട്ടികള്‍ക്ക് ലൈംഗിക ഉത്തേജനത്തിനു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. പുതിയ പരിഷ്കാരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ചില സ്കൂളുകള്‍ പരിഷ്കാരം നടപ്പിലാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായും രാജ്യാന്തര്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ള നിറത്തിലുള്ള അടിവസ്ത്രം മാത്രമേ വിദ്യാര്‍ഥികള്‍ ധരിക്കാന്‍ പാടുള്ളൂ എന്ന നിയമം വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതിനെ തുടര്‍ന്ന് അടുത്തിടെ പിന്‍വലിച്ചിരുന്നു. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കരിനിയമങ്ങള്‍ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുന്നത് ജപ്പാനില്‍ പതിവാണെന്നും ഈ മാനദണ്ഡങ്ങള്‍ അംഗീകരിക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാകുകയാണെന്നും അധ്യാപകരും പറയുന്നു. വിദ്യാര്‍ഥിനികളുടെ പാവാടയുടെ നീളം, പുരികത്തിന്റെ ആകൃതി, അടിവസ്ത്രം, സോക്സ്, മുടി തുടങ്ങിയവയുടെ നിറം തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക മാനദണ്ഡങ്ങള്‍ ഭൂരിഭാഗം വിദ്യാലയങ്ങളും പിന്തുടരുന്നതായി പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഈ…
Read Moreകുട്ടിക്കാലത്ത് മുടി വളര്‍ത്താന്‍ മാതാപിതാക്കള്‍ അനുവദിച്ചില്ല ! വലുതായപ്പോള്‍ പിന്നെ മുടി വെട്ടിയിട്ടേയില്ല; ആറടി നീളമുള്ള മുടിയുടെ ഉടമയായ യുവതിയെക്കുറിച്ചറിയാം…
നീണ്ട ഇടതൂര്‍ന്ന മുടി ഭാരതീയ സ്ത്രീ സങ്കല്പ്പത്തില്പ്പെട്ടതാണ്. മനോഹരമായ മുടി വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക പെണ്‍കുട്ടികളും. എന്നാല്‍ പരിപാലിക്കാനുള്ള ബുദ്ധിമുട്ട് ഓര്‍ക്കുമ്പോള്‍ പലരും ഈ സ്വപ്നത്തില്‍ നിന്ന് പിന്മാറും. എന്നാല്‍ ജപ്പാനിലെ ഒരു യുവതി രണ്ടും കല്‍പ്പിച്ചാണ് മുടി വളര്‍ത്തുന്നത്. ആറ് അടി മൂന്ന് ഇഞ്ച് നീളമാണ് റിന് കാംബെ എന്ന യുവതിയുടെ മുടിക്ക്. ഏറെ കാലത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് കാംബെ ഇത്രയും നീളമുള്ള മുടി വളര്‍ത്തിയെടുത്തത്. ഇരുപതാമത്തെ വയസ്സില്‍ ബുദ്ധമതം സ്വീകരിച്ചതിന് ശേഷം കാംബെ മുടി മുറിച്ചിട്ടില്ല. ഇത്രയും നീളമുള്ള മുടി പരിപാലിക്കുന്നത് വലിയ തലവേദനയാണെങ്കിലും തനിക്കിതില്‍ വലിയ സന്തോഷമുണ്ടെന്നാണ് കാംബെയുടെ മറുപടി. മോഡലും നര്‍ത്തകിയുമായ കാംബെ മുടിയുടെ പരിചരണത്തിനായാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത്. മുടി വളരാനും ഭംഗിയായി ഇരിക്കാനും കുങ്കുമം ഉപയോഗിച്ചുണ്ടാക്കുന്ന പ്രത്യേക തരം ക്രീമാണ് പുരട്ടുന്നതെന്നും കാംബെ. ഇങ്ങനെ മുടി നീട്ടി വളര്‍ത്താന്‍ മറ്റ്…
Read Moreബ്രിട്ടനു പിന്നാലെ ജപ്പാനിലും വൈറസിന്റെ പുതിയ വകഭേദം ! നിലവിലെ വാക്സിനുകള്‍ ഫലപ്രദമാവുമോയെന്ന് സംശയമുയരുന്നു…
കോവിഡ് വൈറസിന്റെ പുതിയ വകഭേദം ജപ്പാനിലും. രാജ്യത്തെ ഒരു വിമാനത്താവളത്തില്‍ വെച്ച് നടത്തിയ കോവിഡ് പരിശോധനയിലാണ് ബ്രസീലില്‍ നിന്നെത്തിയ യാത്രക്കാരായ നാല്പതുകാരനും മുപ്പതുകാരിക്കും രണ്ടുകൗമാരക്കാര്‍ക്കും പുതിയ കോവിഡ് 19 വകഭേദം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ജപ്പാന് അറിയിച്ചു. നിലവില്‍ കണ്ടുപിടിച്ച വാക്സിനുകള്‍ പുതിയ വകഭേദത്തെ പ്രതിരോധിക്കാന്‍ കാര്യക്ഷമമാണോ എന്ന സംശയയവും ഉയരുന്നുണ്ട്. പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ച നാല്പതുകാരന് വിമാനത്താവളത്തില്‍ എത്തിച്ചേരും വരെ കോവിഡ് ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവശിപ്പിക്കുകയായിരുന്നു. അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച മുപ്പതുകാരിക്ക് തലവേദനയും കൗമാരക്കാരില്‍ ഒരാള്‍ക്ക് പനിയും ഉണ്ടായിരുന്നു. ടോക്കിയോയില്‍ വെള്ളിയാഴ്ച മുതല്‍ ജപ്പാന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി എട്ടുമണിയോടെ ബാറുകളും റെസ്റ്റോറന്റുകളും അടയ്ക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ രാത്രികാലങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകളിലും ഭക്ഷണശാലകളിലും വലിയ തിരക്കാണെന്നും അതിനാല്‍ നിലവിലെ നിയന്ത്രണങ്ങള്‍ മതിയാകില്ലെന്നുമാണ് ചിലരുടെ അഭിപ്രായം. ജപ്പാനില്‍ ഇതുവരെ 2,80,000…
Read Moreസൈനികരുടെ ആവശ്യങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട ‘കംഫര്‍ട്ട് വിമെന്‍’ ! 70 പേരുടെ ആവശ്യം നിറവേറ്റാനായി നിയോഗിക്കപ്പെട്ടിരുന്നത് ഒരു സ്ത്രീ; ജപ്പാനിലെ ലൈംഗിക അടിമകളുടെ കഥ ഞെട്ടിപ്പിക്കുന്നത്…
രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാന് സൈനികര്‍ക്കായി എത്തിച്ചിരുന്ന ലൈംഗിക അടിമകളുടെ കഥ വീണ്ടും ചര്‍ച്ചയാകുകയാണ്. സൈനിക മേധാവികള്‍ ആവശ്യപ്പെട്ടതനുസരിച്ച് സൈനികരുടെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റാനായി ജാപ്പനീസ് ഗവണ്മെന്റ് തന്നെയാണ് ഇത്തരത്തില്‍ ലൈംഗിക അടിമകളെ ഏര്‍പ്പാടാക്കിയതെന്നതാണ് വസ്തുത. യുദ്ധം മൂര്‍ദ്ധന്യഘട്ടത്തിലായിരിക്കുമ്പോള്‍ സൈനികരുടെ ആവശ്യം തള്ളിക്കളയാന്‍ ഗവണ്‍മെന്റിനാവുമായിരുന്നില്ല. അങ്ങനെ അന്നത്തെ ഇംപീരിയല്‍ ജാപ്പനീസ് സൈന്യം സ്വന്തം നാട്ടില്‍ നിന്നും, ജപ്പാന് അധിനിവേശ പ്രദേശങ്ങളില്‍ നിന്നും ലൈംഗിക അടിമകളായി പിടിച്ചുകൊണ്ടു പോയ സ്ത്രീകളെയും പെണ്‍കുട്ടികളെയും ‘കംഫര്‍ട്ട് വിമെന്‍’ എന്നായിരുന്നു വിളിച്ചിരുന്നത്. ജാപ്പനീസില്‍ അവരെ വിളിച്ചിരുന്നത് ഇയാന്‍ഫു എന്നായിരുന്നു. ജാപ്പനീസില്‍ ആ വാക്കിന്റെ അര്‍ഥം ‘വേശ്യ’ എന്നായിരുന്നു. 1939 സെപ്തംബര്‍ 1 മുതല്‍, 1945 സെപ്തംബര്‍ 2 വരെയാണ് ലോകമഹായുദ്ധം നീണ്ടുനിന്നത്. സെക്ഷ്വല്‍ ‘കംഫര്‍ട്ട്’ അഥവാ ‘ലൈംഗികസാന്ത്വനം’ നല്കാന് വേണ്ടി ജപ്പാനില്‍ തുടക്കത്തില്‍ സ്വമേധയാലുള്ള വേശ്യാവൃത്തി നിലവിലുണ്ടായിരുന്നു. യുദ്ധം തുടങ്ങിയതോടെ അതിലേക്ക് വരുന്നവരുടെ എണ്ണം…
Read Moreകല്യാണം കഴിക്കാന്‍ താല്പര്യമുണ്ടോ…എങ്കില്‍ നാലുലക്ഷം നേടാം ! ഇവിടെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് ഭായ്…
കല്യാണം കഴിക്കുന്നവര്‍ക്ക് വന്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ജപ്പാന് സര്‍ക്കാര്‍. രാജ്യത്ത് ജനന നിരക്ക് കുറയുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതുതായി വിവാഹിതരാകുന്നവര്‍ക്ക് 6,00,000 യെന്‍ (4.2ലക്ഷം രൂപ) ജപ്പാന് സര്‍ക്കാര്‍ നല്‍കും. വരുന്ന ഏപ്രില്‍ മുതലായിരിക്കും ഈ തീരുമാനം നടപ്പിലാകുക എന്ന് അറിയുന്നു. ജപ്പാന് ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സാമ്പത്തിക സഹായം ലഭിക്കാന്‍ ചില നിബന്ധനകളും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. വിവാഹിതരാകുന്നവര്‍ 40 വയസിന് താഴെയുള്ളവര്‍ ആയിരിക്കണം. ഇരുവരുടെയും മൊത്ത വരുമാനം 38 ലക്ഷം രൂപയ്ക്കും താഴെയായവണമെന്നും നിര്‍ദേശിക്കുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി റിസര്‍ച്ച് 2015ല്‍ നടത്തിയ സര്‍വ്വേയില്‍ 25 വയസിനും 34 വയസിനും ഇടയില്‍ പ്രായമുള്ളവരില്‍ 29.1 ശതമാനം യുവാക്കളും 17.8 ശതമാനം യുവതികളും വിവാഹത്തിന് പണം കണ്ടെത്താനുള്ള പ്രയാസം കൊണ്ട് അവിവാഹിതരായി…
Read Moreആഹാ…അടപടലം… ജപ്പാനിലും ടിക് ടോക്ക് നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു; ഭരണകക്ഷിയിലെ ജനപ്രതിനിധികള്‍ ടിക് ടോക്കിനെതിരേ രംഗത്ത്…
ഇന്ത്യയിലെ നിരോധനം ടിക് ടോക്കിന് തലയ്ക്ക് അടികിട്ടിയതു പോലെയായിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയുടെ മാതൃക പിന്തുടര്ന്ന് ടിക് ടോക്ക് നിരോധിക്കാനുള്ള ആലോചനയിലാണ് വിവിധ ലോകരാജ്യങ്ങള്‍. ഇപ്പോള്‍ ഇതാ ജപ്പാനിലും ചൈനീസ് വീഡിയോ ആപ്പിന് നിരോധനം നേരിടാന്‍ സാധ്യതയേറുന്നു. ജപ്പാനീസ് ഭരണകക്ഷിയിലെ ജനപ്രതിനിധികള്‍ തന്നെയാണ് ടിക് ടോക്കിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ജാപ്പനീസ് ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ഒരു കൂട്ടം നേതാക്കള്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയോട് ടിക് ടോക് നിരോധനം സംബന്ധിച്ച് ആവശ്യപ്പെട്ടു കഴിഞ്ഞെന്നാണ് ജപ്പാനീസ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജപ്പാന്റെ സുരക്ഷയെ മുന്‍നിര്‍ത്തി ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. ടിക് ടോക്ക് വഴി രാജ്യത്തിന്റെ വിവരങ്ങള്‍ ചൈനയിലേക്ക് ചോരുന്നുവെന്നും ഇതിനു തടയിടാന്‍ ടിക് ടോക്കിന്റെ നിരോധനം കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ എന്നും ജപ്പാനിലെ ഭരണകക്ഷിയുടെ റെഗുലേറ്ററി പോളിസി വിഭാഗം നേതാവ് അക്കിര അമാരി…
Read More