ചാന്ദ്രയാത്രയില്‍ കൂട്ടിനായി പെണ്‍സുഹൃത്തിനെ തേടുകയാണ് ജപ്പാനിലെ കോടീശ്വരന്. വ്യവസായ പ്രമുഖനും ഫാഷന്‍ കമ്പനിയായ സോസോയുടെ മുന്‍ മേധാവിയുമായ യുസാക്കു മെസാവയാണ് കക്ഷി. പെണ്‍സുഹൃത്തിനെ തേടി ഓണ്‍ലൈന്‍ പരസ്യം നല്‍കിയിരിക്കുകയാണ് ഇദ്ദേഹം. അവിവാഹിതയും മറ്റു പ്രണയബന്ധങ്ങളുമില്ലാത്ത ഇരുപത് വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്കാണ് അവസരം. ജനുവരി 17 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷകരുമായി ഡേറ്റിംഗ് ഒക്കെ കഴിഞ്ഞതിന് ശേഷം മാത്രമേ പെണ്‍സുഹൃത്തിനെ അദ്ദേഹം തിരഞ്ഞെടുക്കുകയുള്ളൂ. ആള് ഒരു ചെറിയ റോമിയോ ആണെന്ന് പിടികിട്ടിയില്ലേ. രണ്ട് പങ്കാളികളിലായി മൂന്ന് കുട്ടികളുള്ള യുസാക്കു അടുത്തിടെയാണ് ഒരു ജപ്പാനീസ് നടിയുമായുള്ള ബന്ധം വേര്‍പിരിഞ്ഞത്. ഇതിനുശേഷം പങ്കാളികളില്ലാതിരുന്ന തന്നെ ഏകാന്തത ഏറെ മടുപ്പിച്ചെന്നും അതിനാലാണ് ഈ തീരുമാനമെന്നും 44-കാരനായ അദ്ദേഹം പരസ്യത്തില്‍ പറയുന്നു. 2023ലോ അതിനുശേഷമോ ആയിരിക്കും സ്പേസ്എക്സിന്റെ ബഹിരാകാശ യാത്രയില്‍ യുസാക്കുവും പങ്കാളിയാവുക. തന്നോടൊപ്പം ഏതാനുംചില കലാകാരന്മാരെ യാത്രയ്ക്കൊപ്പം കൂട്ടാനും ഇദ്ദേഹത്തിന്…
Read MoreTag: japan
ഉല്ലാസയാത്രയല്ല, തീര്ഥയാത്രയുമല്ല ! ഇത് നിക്ഷേപകരെ തേടിയുള്ള സാഹസികയാത്ര; മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും വിദേശയാത്രയെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍
മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാര സമേതം നടത്തുന്ന വിദേശയാത്രയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ.എസ്.ജയശങ്കറുടെ ഫേസ്ബുക്ക് പോസ്റ്റ്. ഉല്ലാസയാത്രയല്ല, തീര്‍ത്ഥയാത്രയുമല്ല…സംസ്ഥാനത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കാന്‍, വ്യവസായ വിപ്ലവവും വിപ്ലവ വ്യവസായവും ത്വരിതപ്പെടുത്താന്‍ നിക്ഷേപകരെത്തേടിയുളള സാഹസിക യാത്ര. എന്നാണ് ജയശങ്കര്‍ മുഖ്യമന്ത്രിയുടെ ജപ്പാന് യാത്രയെ വിശേഷിപ്പിക്കുന്നത്.
Read Moreപല പാലങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത് എജ്ജാതി പാലം ! ആകാശത്തിലേക്ക് പൊങ്ങിപ്പോകുന്ന പാലം അദ്ഭുതമാകുന്നു; വീഡിയോ കാണാം…
പാലങ്ങള്‍ പലവിധത്തിലുണ്ട് തൂക്കുപാലവും പുഴക്കും കായലിനും കുറുകെയുള്ള പാലങ്ങളും എന്തിന് കണ്ണാടിപ്പാലം വരെ. എന്നാല്‍ ജപ്പാനിലെ ഒരു പാലമാണ് ഇപ്പോള്‍ ഏവരെയും അദ്ഭുതപ്പെടുത്തുന്നത്. എഷിമ ഒഹാഷി പാലത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മാറ്റ്സ്യൂ, സകൈമിനാറ്റോ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാലം നേരെ ആകാശത്തേക്ക് പോയി പെട്ടെന്ന് താഴേക്ക് പതിക്കുന്നതായാണ് തോന്നുക. ഇതിന്റെ മുകളില്‍ വച്ചെങ്ങാനും ഒരു ട്രാഫിക് ജാമില്‍ പെട്ടാല്‍ ആകെ ഭയന്നുപോകും. കപ്പലുകള്‍ക്കും മറ്റും കടന്നുപോകാനുള്ള സൗകര്യാര്‍ത്ഥം ഉയരത്തില്‍ നിര്‍മിച്ച ഈ പാലം ആദ്യമായി കാണുന്നവര്‍ ആദ്യമൊന്ന് ഞെട്ടുമെങ്കിലും പിന്നില്‍ മറ്റൊരു വസ്തുതയുണ്ട്. ഒരു വശത്തുനിന്നുള്ള കാഴ്ച്ച മാത്രമാണിത്. ഫോട്ടോകളില്‍ മാത്രമേ ഇത്തരം ഭീകരതയൊക്കെ തോന്നൂ. ശരിക്കും അത്ര കുത്തനെയുള്ള കയറ്റിറക്കങ്ങള്‍ പാലത്തിനില്ല. ചില ആംഗിളുകളില്‍ പാലം ഇങ്ങനെ കാണുമെന്നുമാത്രം. റോളര്‍ കോസ്റ്റര്‍ ബ്രിഡ്ജെന്ന ഇരട്ടപ്പേരിലും ഈ പാലം അറിയപ്പെടുന്നുണ്ട്. ജപ്പാനിലെ ഏറ്റവും വലിയ ഫ്രെയിം പാലവും ലോകത്തിലെ…
Read More