ഹൈടെക് എന്നുപറഞ്ഞാല്‍ ഓര്‍മ്മ വരിക ജപ്പാന്‍കാരെ തന്നെയാണ്. ഇപ്പോഴിതാ ഹൈടെക് ശുചിമുറിയുമായി അമേരിക്കക്കാരെ പിടിക്കാനൊരുങ്ങുകയാണ് ജപ്പാന്‍ കമ്പനി. ജപ്പാനിലെ പ്രമുഖ ബാത്ത്‌റൂം കമ്പനിയായ ടോടോ ആണ് അത്യാധുനിക ശുചിമുറി അനുഭവം ഉപഭോക്താക്കള്‍ക്കു നല്‍കാനായി സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഷോറൂം തുറന്നിരിക്കുന്നത്. ‘വരൂ കാര്യം സാധിക്കൂ’ എന്നാണ് പുരസ്യ വാചകം തന്നെ. ആരെയും വീഴ്ത്തുന്ന സൗകര്യങ്ങളാണ് കണ്‍സപ്റ്റ് 190 എന്ന ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. പരീക്ഷണാര്‍ഥം ഒരുക്കിയിരിക്കുന്ന ഷോറൂമിലെ ശുചിമുറിയിലേക്ക് ഒരാള്‍ പ്രവേശിച്ചാല്‍ മുറിയിലെ ലൈറ്റുകള്‍ താനേ ഓണാകും. ടോയ്ലറ്റ് സീറ്റ് ഓട്ടമാറ്റികായി ഉയരും. ചെറുചൂടുള്ള ടോയ്ലറ്റ് സീറ്റില്‍ ഇരുന്നുകഴിഞ്ഞാല്‍ ലൈറ്റെല്ലാം അണഞ്ഞ് മുറിയില്‍ പ്രൊജക്ടര്‍ വഴി ദൃശ്യങ്ങള്‍ തെളിയും. ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത് ബഹിരാകാശ ദൃശ്യങ്ങളാണ്. ചുരുക്കിപ്പറഞ്ഞാല്‍ കാര്യംസാധിക്കാനെത്തിയിട്ട് പാര്‍ക്കില്‍ കയറിയ അനുഭവങ്ങളാകും. സെന്‍സറുകളാണ് ശുചിമുറികളെ ഹൈടെക് ആക്കുന്നത്. ടോയ്ലറ്റ് സീറ്റിന്റെ താപനില ക്രമീകരിക്കാന്‍ കഴിയും. കഴുകാന്‍ ഉപയോഗിക്കുന്ന വെള്ളംചീറ്റുന്ന സ്‌പ്രേകളും ഹൈടെക്…
Read More