കൈമുഴം കൊണ്ട് അളന്ന് മുല്ലപ്പൂവ് വില്പന നടത്തിയ ആറ് കച്ചവടക്കാര്‍ക്കെതിരെ കൊച്ചിയില്‍ ലീഗല്‍ മെട്രോളജി വകുപ്പ് കേസെടുത്തു. പലരുടെയും കൈ നീളം വ്യത്യാസമുള്ളതിനാല്‍ അളവ് തുല്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. കച്ചവടക്കാരില്‍ നിന്ന് 2000 രൂപ വീതം പിഴ ഈടാക്കി. മുദ്രവയ്ക്കാത്ത ത്രാസുകളുപയോഗിച്ച് പൂവ് വിറ്റവരുടെ പേരിലും നടപടി സ്വീകരിച്ചു. മുല്ലപ്പൂവ് വില്‍ക്കുന്നത് നിശ്ചിത നീളമുള്ള സ്കെയിലില്‍ അളന്നോ ത്രാസില്‍ തൂക്കിയോ ആയിരിക്കണമെന്നാണ് നിയമം. ഓണക്കാലത്ത് റോഡരികിലെ പൂക്കച്ചവട കേന്ദ്രങ്ങളില്‍ ലീഗല്‍ മെട്രോളജി അപൂര്‍വമായേ പരിശോധന നടത്താറുള്ളൂ. ഇതുമുതലാക്കി പല കച്ചവടക്കാരും അളവുതൂക്കത്തില്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് പരിശോധനയിലൂടെ വ്യക്തമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂല്ലപ്പൂമാല സെന്റീമീറ്റര്‍, മീറ്റര്‍ എന്നിവയിലാണ് അളക്കേണ്ടത്. പൂവാണെങ്കില്‍ ഗ്രാമിലും കിലോഗ്രാമിലും അളക്കാം. എന്നാല്‍ പതിവായി മുഴം അളവിലാണ് മുല്ലപ്പൂ വില്‍ക്കുന്നത്. കൈമുട്ട് മുതല്‍ വിരലിന്റെ അറ്റം വരെയാണ് ഒരു മുഴം. ആളുകളുടെ കൈയ്ക്ക് അനുസരിച്ച് പൂമാലയുടെ…
Read More