2030 ഓടെ ഹെപ്പറ്റൈറ്റിസ് സി നിവാരണം ചെയ്യുക എന്ന സുസ്ഥിര വികസന ലക്ഷ്യം മുന്‍നിര്‍ത്തി വലിയ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിവരുന്നത്. രോഗനിര്‍ണയത്തിനുള്ള ദ്രുതപരിശോധനാസൗകര്യം ലബോറട്ടറിയുള്ള എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യമായി ലഭ്യമാണ്. രോഗബാധിതയായ അമ്മയില്‍ നിന്നു കുഞ്ഞിലേക്ക് രോഗം പകരുന്നത് തടയാന്‍ നവജാത ശിശുവിന് ഹെപ്പറ്റൈറ്റിസ് ബി ഇമ്യൂണോഗ്ലോബുലിന്‍ ചികിത്സ പ്രസവ സൗകര്യമുള്ള ആശുപത്രികളില്‍ ലഭ്യമാണ്. രോഗം പിടിപെടാന്‍ ഇടയുള്ള ഏതെങ്കിലും സാഹചര്യത്തില്‍പ്പെട്ടാല്‍ രക്ത പരിശോധന നടത്തി രോഗബാധ തിരിച്ചറിഞ്ഞ് ചികിത്സ തേടണം പ്രതിരോധത്തിനു പരിശോധന ഹെപ്പറ്റൈറ്റിസ് രോഗബാധ തിരിച്ചറിയാനായി പരിശോധന നടത്തുകയും ശരിയായ ചികിത്സ തേടുകയും ചെയ്യുക എന്നത് രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും അനിവാര്യമാണ്. പ്രതിരോധ കുത്തിവയ്പ് പുതുതായി രോഗം ഉണ്ടാകാതെ സൂക്ഷിക്കുകയും അതുവഴി രോഗ വര്‍ധന തടയുകയും ഹെപ്പറ്റൈറ്റിസ് രോഗം മൂലമുള്ള മരണം പടിപടിയായി കുറച്ചു കൊണ്ടുവരികയും വേണം. ഇതിനായി 5 വയസിനു താഴെയുള്ള…
Read MoreTag: jaundice
മഞ്ഞപ്പിത്തം കാരണമറിഞ്ഞു ചികിത്സിക്കാം
കുടിവെള്ളംം മലിനമാകുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളിൽ പ്രധാനിയാണു മഞ്ഞപ്പിത്തം. പല രോഗാവസ്ഥകൾ കൊണ്ടും മഞ്ഞപ്പിത്തം ബാധിക്കാം. എലിപ്പനി പോലുള്ളവയിൽ ബാക്റ്റീരിയയാണു രോഗാണു. എന്നാൽ ഇപ്പോൾ ജലത്തിലൂടെ വ്യാപിച്ചുകൊണ്ടിരിക്കുന്ന മഞ്ഞപ്പിത്തം വൈറസ് മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിലുള്ളതാണ്. വൈറസ് മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് ബി,സി, എന്നിവ ശരീര സ്രവങ്ങളിലൂടെയാണു പകരുന്നത് എന്നോർക്കുക. കൂടാതെ പിത്താശയ കല്ലുകൾ, കരൾ രോഗങ്ങൾ, കാൻസറുകൾ, രക്തകോശ തകരാറുകൾ, പരാദങ്ങൾ എന്നിവകൊണ്ടും മഞ്ഞപ്പിത്തം വരാം എന്നതിനാൽ കാരണമറിഞ്ഞുള്ള ചികിൽസയ്ക്ക് പ്രാധാന്യമുണ്ട്. പൊതുജനങ്ങൾ രോഗമറിയാൻ ഡോക്ടറിന്റെ കുറിപ്പൊന്നുമില്ലാതെ സ്വയം രോഗനിർണയം നടത്തുന്ന അവസ്ഥയിലാണു സാക്ഷരകേരളത്തിലെ ആരോഗ്യ ബോധം, അതു സഹിക്കാം! എന്നാൽ, ചികിത്സയും കൂടി ഇന്റർനെറ്റ് നോക്കി നടത്തുന്പോഴാണു പ്രശ്നമാകുന്നത്. എന്താണു മഞ്ഞപ്പിത്തം? കരൾ ഉത്പാദിപ്പിക്കുന്ന പിത്തരസത്തിന്റെ അളവ് വിവിധ കാരണങ്ങളാൽ കൂടുകയോ അവയുടെ സഞ്ചാരപാതയിൽ തടസമുണ്ടാവുകയോ ചെയ്യുന്പോൾ പിത്തരസത്തിലെ ബിലിറൂബിൻ എന്ന മഞ്ഞ വർണ്ണവസ്തു രക്തത്തിൽ…
Read More