സ്വന്തം വിവാഹദിനം വ്യത്യസ്ഥമായി ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറ. വേഷത്തിലും ആഢംബരത്തിലും പ്രത്യേകം ശ്രദ്ധ കൊടുക്കുന്നു. എന്നാല്‍ ലാളിത്യവും വിചിത്രതയും കൊണ്ട് ശ്രദ്ധേയമാകുകയാണ് ഒരു വിവാഹം. ഷോര്‍ട്സ് മാത്രം ധരിച്ചു വിവാഹവേദിയില്‍ ഇരിക്കുന്ന വരനാണു ചിത്രം വൈറലാകാന്‍ കാരണമായത്. പരമ്പരാഗത വിവാഹവസ്ത്രമാണു വധു ധരിച്ചിരിക്കുന്നത്. ആഭരണങ്ങളും മേക്കപ്പും വധുവിനെ സുന്ദരിയാക്കുന്നു. എന്നാല്‍ ഒപ്പമിരിക്കുന്ന വരന്റെ വേഷം ഒരു ചുവന്ന ഷോര്‍ട്സ് മാത്രമാണ്. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മുറിവുകള്‍ പറ്റിയിട്ടുണ്ട്. ഒരു കൈ അനങ്ങാതിരിക്കാനായി കെട്ടിവച്ചിട്ടുമുണ്ട്. ഇങ്ങനെ അസാധാരണമായ ഇവരുടെ വിവാഹചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഒപ്പം പലവിധ ഊഹാപോഹങ്ങളും പ്രചരിച്ചു. ഇതോടെ മാധ്യമങ്ങള്‍ നിജസ്ഥിതി അന്വേഷിച്ചു കണ്ടെത്തി പുറത്തു വിടുകയായിരുന്നു. കിഴക്കന്‍ ജാവയിലെ ലെന്‍ഗ്കോങ് സ്വദേശികളാണ് വധു എലിന്‍ഡ ഡ്വി ക്രിഷ്ടിയാനിയും വരന് സുപ്രാപ്ടോയും. ഏപ്രില്‍ 2ന് ആയിരുന്നു ഇരവുടെ വിവാഹം. വിവാഹത്തിന് നാലു ദിവസം മുമ്പ്…
Read More