ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്ത ജവാന് ബോക്സ് ഓഫീസില്‍ തരംഗമാവുകയാണ്. ആദ്യ ദിനം 75 കോടിയോളമാണ് ചിത്രം നേടിയത്. ഹിന്ദിയില്‍ നിന്ന് 65 കോടിയും തമിഴ് തെലുങ്ക് ഡബ്ബിങില്‍ നിന്ന് 10 കോടിയോളവും സ്വന്തമാക്കി. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രം ഇത്രയും വരുമാനം നേടുന്നത്. ഈ വര്‍ഷം റിലീസ് ചെയ്ത പഠാന്റെ റെക്കോഡാണ് ജവാന് തകര്‍ത്തത്. ഷാരൂഖിനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന് ആദ്യദിനം 57 കോടിയാണ് നേടിയത്. അതേ സമയം തിയേറ്ററുകളിലെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ജവാന്റെ വ്യാജ പതിപ്പ് പൈറസി വെബ്സൈറ്റുകളില്‍ എത്തി. എന്നിരുന്നാലും രണ്ടാം ദിനത്തിലെ ബുക്കിംഗില്‍ ഇടിവ് സംഭവിച്ചിട്ടില്ല എന്നതാണ് ആശ്വാസം നല്‍കുന്നത്. ഒട്ടുമിക്ക ഷോകളും ഹൗസ്ഫുള്ളാണ്. നയന്‍താര, വിജയ് സേതുപതി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാമണി, യോഗി…
Read MoreTag: jawan
ജവാന് റിലീസിനു മുന്നോടിയായി നയന്താരയ്ക്കൊപ്പം ഷാരൂഖ് ഖാന് തിരുപ്പതിയില്‍
തെന്നിന്ത്യന്‍ സിനിമാലോകം കാത്തിരിക്കുന്ന ജവാന് സിനിമയുടെ റിലീസിന് മുന്നോടിയായി സൂപ്പര്‍താരം ഷാരൂഖ് ഖാന് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. സിനിമയിലെ നായികയായ നയന്‍താരക്കും ഭര്‍ത്താവ് വിഘ്നേഷ് ശിവനും മകള്‍ സുഹാനക്കുമൊപ്പമായിരുന്നു എസ്ആര്‍കെയുടെ ക്ഷേത്ര ദര്‍ശനം. വന്‍ ഭക്തജന തിരക്കിനിടയിലും തന്റെ പുതിയ സിനിമയുടെ വിജയത്തിനായി പ്രാര്‍ഥിക്കാനെത്തിയ ഷാരൂഖ് ഖാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വെള്ള പൈജാമയും ജുബയും ധരിച്ചായിരുന്നു ബോളിവുഡ് താരത്തിന്റെ തിരുപ്പതി ദര്‍ശനം സിനിമയിലെ നായികയായ നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും മുമ്പ് പലതവണ തിരുപ്പതിയില്‍ ദര്‍ശനം നടത്തിയിരുന്നു. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരിഖാന് നിര്‍മ്മിക്കുന്ന ജവാന് സെപ്റ്റംബര്‍ ഏഴിന് തിയേറ്ററുകളിലെത്തും. അറ്റ്ലി സംവിധാനം ചെയ്യുന്ന സിനിമ ഹിന്ദി, തമിഴ്, തെലുങ്ക്, ഭാഷകളില്‍ റിലീസ് ചെയ്യും. വിജയ് സേതുപതി വില്ലാനായെത്തുന്ന സിനിമയില്‍ അനിരുദ്ധാണ് സംഗീതം നല്‍കുന്നത്. വീഡിയോ കടപ്പാട്: ANI
Read Moreഓണത്തിന് ജവാൻ മുഖ്യം; നിര്‍ദേശങ്ങൾ ലംഘിച്ചു നഷ്ടം വരുത്തുന്ന ജീവനക്കാര്‍ക്ക് ബോണസ് ആനുകൂല്യങ്ങളുണ്ടാകില്ല
തിരുവനന്തപുരം: ഓണക്കാലം എത്തുന്നതോടെ മദ്യക്കച്ചവടം ഉഷാറാക്കാനുള്ള നിർദേശങ്ങളുമായി ബവ്കാ. ബ്രാൻഡ് നിർബന്ധം ഇല്ലാത്തവർക്ക് ജവാൻ തന്നെ നൽകണമെന്നുള്ളതാണ് പ്രധാന നിർദേശം. ജനപ്രിയ ബ്രാന്‍ഡുകൾ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശങ്ങൾ ലംഘിച്ച് നഷ്ടം വരുത്തുന്ന ജീവനക്കാര്‍ക്ക് ബോണസ് അടക്കം ആനുകൂല്യങ്ങളുണ്ടാകില്ലെന്നും എംഡിയുെട മുന്നറിയിപ്പുണ്ട്. ഓണക്കച്ചവടത്തിൽ കുറവൊന്നും വരാതിരിക്കാനുള്ള ശ്രമമാണ് ബെവ്കോ നടത്തുന്നത്. ഉത്സവ സീസണിൽ റെക്കോഡ് വില്പന പതിവാണ്. അതിൽ മാറ്റം ഉണ്ടാകാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് ബെവ്കോ. വെയ്ർഹൗസ് -ഔട്ട് ലെറ്റ് മാനേജർമാർക്കുള്ള നിർദ്ദേശം. ജനപ്രിയ ബ്രാൻറുകളടക്കം ആവശ്യമുള്ള മദ്യം വെയർഹൗസിൽ നിന്നും കരുതണം. സ്റ്റോക്ക് ഉപഭോക്താക്കള്‍ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം. പ്രത്യേകിച്ചൊരു ബ്രാൻഡും ഉപഭോക്താവ് ആവശ്യപ്പെട്ടില്ലെങ്കിൽ സർക്കാരിന്റെ സ്വന്തം ബ്രാൻഡായ ജവാൻ റം നൽകണം എന്നിങ്ങനെ പോകുന്നു നിർദേശങ്ങളുടെ ഒഴുക്ക്. ഡിജിറ്റൽ ഇടപാടിൽ മുന്നിൽ വരുന്ന മൂന്ന് ഔട്ട് ലൈറ്റുകള്‍ക്ക് അവാർഡ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. വില്പന…
Read Moreജവാന് ഇനി അര ലിറ്ററിലും കിട്ടും ! ഉത്പാദനം ഇരട്ടിയാക്കാനും പുതിയ ബ്രാന്‍ഡ് ഉടന്‍ പുറത്തിറക്കാനും തീരുമാനം
ഈ മാസം മുതല്‍ ജവാന് മദ്യത്തിന്റെ ഉത്പാദനം ഇരട്ടിയാക്കാന്‍ തീരുമാനം. ഇനി ഒരു ലിറ്ററിന് പുറമെ ജവാന് അരലിറ്ററിലും ലഭ്യമാക്കും. ജവാന് ട്രിപ്പിള്‍ എക്സ് റം എന്ന പുതിയ ബ്രാന്‍ഡും എത്തും. നിലവിലുള്ള മദ്യത്തിന്റെ വിലയേക്കാള്‍ കൂടുതലായിരിക്കും ട്രിപ്പിള്‍ എക്സ് റമ്മിന്. നിലവില്‍ ഒരു ലീറ്റര്‍ ജവാന് റമ്മിനു 640 രൂപയാണ് വില. ബവ്കോ ഔട്ടലെറ്റുകളില്‍ എത്തുന്ന മദ്യം പെട്ടെന്ന് തീരുന്നത് ഉപഭോക്താക്കളും ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ക്ക് പോലും കാരണമാകാറുണ്ട്. ഉത്പാദനം കൂട്ടുന്നതോടെ ഈ പരാതി പരിഹരിക്കാന്‍ തഴിയുമെന്നാണ് പ്രതീക്ഷ. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറിയില്‍ ജവാന്റെ ഉത്പാദനം കൂട്ടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. നിലവിലെ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിച്ചാണ് ഉത്പാദനം കൂട്ടുന്നത്. ദിനം പ്രതി 8000 കെയ്സ് ആണ് ഇപ്പോള്‍ ഉത്പാദനം. ഇതു 15,000 കെയ്സായാണ് വര്‍ധിപ്പിക്കുന്നത്. മെയ് രണ്ടാം വാരം മുതല്‍ ഉത്പാദനം…
Read More‘മദ്യ’തിരുവതാംകൂര്കാര്ക്ക് ഇനി ‘മലബാര്‍’ ബ്രാണ്ടി അടിച്ചു പൂസാകാം ! വര്‍ഷങ്ങളായി പൂട്ടിക്കിടന്ന പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില് നവീകരണം തുടങ്ങി…
സംസ്ഥാനത്തെ കുടിയന്മാരുടെ ഒരു പ്രധാന പരാതിയാണ് വിലകുറഞ്ഞ മദ്യം കിട്ടാനില്ലെന്നത്. ആകെയുള്ള ജവാന് ആകട്ടെ മിക്കവാറും സ്ഥലങ്ങളില്‍ ഔട്ട് ഓഫ് സ്റ്റോക്കും. ഇതേത്തുടര്‍ന്നാണ് ജവാന് റമ്മിന്റെ ഉത്പാദനം കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇപ്പോഴിതാ അഷ്ടിയ്ക്കു വകയില്ലാത്ത കുടിയന്മാര്ക്കായി സര്‍ക്കാരിന്റെ സ്വന്തം ബ്രാണ്ടി എത്തുകയാണ്. വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്നാണ് മലബാര്‍ ബ്രാണ്ടി എന്ന പേരില്‍ മദ്യം ഉത്പ്പാദിപ്പിക്കുക. പുതിയ ബ്രാണ്ടിയുടെ ഉല്പാദനത്തിനാവശ്യമായ നിര്‍മ്മാണ നടപടികള്‍ ആരംഭിച്ചു. പാലക്കാട് മേനോന്‍പാറയിലാണ് മലബാര്‍ ഡിസ്റ്റിലറീസ്. പ്രതിദിനം പതിമൂവായിരം കെയ്സ് മദ്യം ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ബോട്ട്ലിംഗ് പ്ലാന്റ് ഉള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനായാല്‍ ഇത്തവണത്തെ ഓണത്തിന് മലബാര്‍ ബ്രാണ്ടി വിപണിയിലെത്തും. ഇതിനായി നാലു ഘട്ടങ്ങളിലുള്ള പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാകേണ്ടത്. ആദ്യഘട്ടത്തില്‍ 70,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ നവീകരണത്തിനായി ആറേകാല്‍ കോടി അനുവദിച്ചിട്ടുണ്ട്. കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന്…
Read Moreകുടിയന്മാര്ക്ക് സന്തോഷവാര്‍ത്ത ! വില കുറഞ്ഞ ബ്രാന്‍ഡുകള്‍ ബിവറേജസില്‍ തിരിച്ചെത്തുന്നു…
സംസ്ഥാനത്ത് ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകളില് വില കുറഞ്ഞ മദ്യത്തിന് നേരിട്ട ക്ഷാമം അവസാനിക്കുന്നു. ഡിസ്റ്റിലറി ഉടമകള്‍ നിസ്സഹകരണ സമരം അവസാനിപ്പിച്ചതോടെ ഏതാനും ദിവസത്തിനുള്ളില്‍ തന്നെ വില കുറഞ്ഞ ബ്രാന്‍ഡുകള്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് വിവരം. വിറ്റുവരവു നികുതി (ടേണ്‍ ഓവര്‍ ടാക്സ്) എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ഡിസ്റ്റിലറി ഉടമകള്‍ നിസ്സഹകരണ സമരത്തില്‍നിന്നു പിന്മാറിയത്. സംസ്ഥാനത്തെ ഡിസ്റ്റിലറികളില്‍നിന്നു മാത്രം പിരിക്കുന്ന അഞ്ചു ശതമാനം നികുതിയാണ് ടേണ്‍ ഓവര്‍ ടാക്സ്. ഇതു വിവേചനപരമാണെന്നാണ് ഡിസ്റ്റിലറി ഉടമകള്‍ പറയുന്നത്. ടേണ്‍ ഓവര്‍ ടാക്സ് പിന്‍വലിച്ചുകൊണ്ട് അടുത്ത മന്ത്രിസഭാ യോഗം തീരുമാനമെടുക്കുമെന്നാണ് സൂചന. ഇതോടെ സംസ്ഥാനത്തിനകത്തും പുറത്തും ഉത്പാദിപ്പിക്കുന്ന മദ്യത്തിന് ഒരേ നികുതി പ്രാബല്യത്തില്‍ വരും. ഡിസ്റ്റിലറികള്‍ നിസ്സഹകരണ സമരം തുടങ്ങിയതോടെ ഏതാനും ആഴ്ചയായി ഔട്ട്ലെറ്റുകളില് വില കുറഞ്ഞ മദ്യം കിട്ടാനില്ലായിരുന്നു. ഇതുമൂലം മിക്ക ഔട്ട്ലെറ്റുകളിലും വരുമാനത്തിലും കുറവുവന്നിരുന്നു. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ വില കുറഞ്ഞ…
Read Moreജവാനും എംസിയും കിട്ടാക്കനി ! പകരം വരുന്നത് വടക്കേ ഇന്ത്യയില്‍ നിന്നുള്ള ‘കാട്ടു ബ്രാന്‍ഡുകള്‍’; പേരുകള്‍ പോലും കേട്ടിട്ടില്ലെന്ന് മദ്യപര്‍…
ജവാനും എംസിയും കിട്ടാക്കനി ! പകരം വരുന്നത് വടക്കേ ഇന്ത്യയില്‍ നിന്നുള്ള ‘കാട്ടു ബ്രാന്‍ഡുകള്‍’; പേരുകള്‍ പോലും കേട്ടിട്ടില്ലെന്ന് മദ്യപര്‍… സംസ്ഥാനത്തെ മദ്യശാലകളില്‍ എംസിയും ജവാനുമുള്പ്പെടെയുള്ള ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് ക്ഷാമമെന്ന് ആരോപണം. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി മദ്യശാലകള്‍ പഴയതുപോലെ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഗുരുതര ആരോപണം ഉയരുന്നത്. ഇടത്തരം റമ്മും ബ്രാണ്ടിയും കിട്ടാക്കനിയാണ്. ജവാനും എംസിയും ഒസിയും അടക്കമുള്ള ബ്രാന്‍ഡുകള്‍ക്ക് പകരമായി നല്കുന്നതാവട്ടെ വടക്കേ ഇന്ത്യയില്‍ നിന്നെത്തിക്കുന്ന മദ്യമാണ്. കേട്ടുകേള്‍വി പോലുമില്ലാത്ത ഇത്തരം ബ്രാന്‍ഡുകള്‍ക്ക് യാതൊരു നിലവാരമില്ലെന്നും ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. 510 മുതല്‍ 600 രൂപ വരെയുള്ള ലോക്കല്‍ ബ്രാന്‍ഡുകള്‍ കിട്ടാനില്ലെന്നതാണ് അവസ്ഥ. കോവിഡ് നിയന്ത്രണം പരിഗണിച്ച് ഓര്‍ഡറുകളില്‍ വന്ന കുറവും വര്‍ഷാവസാനമായതിനാല്‍ സ്റ്റോക്ക് എടുക്കുന്നത് കുറച്ചതുമാണ് ലോക്കല്‍ ബ്രാന്‍ഡുകളെ കിട്ടാക്കനിയാക്കിയതെന്നാണ് ആരോപണം.
Read Moreമദ്യത്തിന് വില കൂട്ടണമെന്നാവശ്യപ്പെട്ട് മദ്യവിതരണ കമ്പനികള്‍ ! സ്പിരിറ്റ് വില വര്‍ധന ട്രാവന്‍കൂര്‍ ഷുഗേഴ്സിന് ബാധ്യതയായതിനാല്‍ ‘ജവാനും’ വില കൂടും…
കേരളത്തില്‍ മദ്യത്തിനു വില കൂടാന്‍ സാഹചര്യമൊരുങ്ങുന്നു. മദ്യത്തിന്റെ വില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്യവിതരണ കമ്പനികള്‍ ബിവറേജസ് കോര്പ്പറേഷന് കത്തു നല്‍കിയിട്ടുണ്ട്. സ്പിരിറ്റിന് വില വര്‍ധിച്ച സാഹചര്യത്തില്‍ നിലവില്‍ ബിവറേജസ് കോര്‍പ്പറേഷനുമായുള്ള കരാര്‍ അടിസ്ഥാനത്തില്‍ മദ്യം വിതരണം ചെയ്യുന്നത് തങ്ങള്‍ക്ക് കനത്ത നഷ്ടമാണെന്നും കമ്പനികള്‍ പറയുന്നു. സ്പിരിറ്റ് വിലവര്‍ധന പൊതുമേഖല സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്സിനെയും ദുരിതത്തിലാക്കിയിരിക്കുന്നതിനാല് കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡായ ജവാനും വില കൂടാന്‍ സാധ്യതയുണ്ട്. ഉപതിരഞ്ഞെടുപ്പിനു ശേഷമായിരിക്കും വില കൂട്ടുക. മദ്യം ഉത്പാദിപ്പിക്കാനുള്ള സ്പിരിറ്റിന്റെ വില 45 രൂപയില്‍ നിന്നും 70 രൂപയിലേക്ക് ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് മദ്യത്തിന്റെ വില വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മദ്യവിതരണ കമ്പനികള്‍ മുമ്പോട്ടു വന്നിരിക്കുന്നത്
Read Moreസൈനിക ക്യാമ്പില്‍ നല്‍കുന്നത് മോശം ഭക്ഷണമാണെന്നു പറഞ്ഞുകൊണ്ട് വീഡിയോ ഇറക്കിയ ജവാന് മോദിയ്ക്കെതിരേ മത്സരിക്കുന്നു; തന്റെ ഉദ്ദേശ്യം എന്തെന്നു ജവാന് വ്യക്തമാക്കുന്നത് ഇങ്ങനെ…
സൈനിക ക്യാമ്പില്‍ നല്കുന്ന ഭക്ഷണം മോശമാണെന്നു പറഞ്ഞ് വീഡിയോ ഇറക്കിയതിന് ബിഎസ്എഫ് പുറത്താക്കിയ ജവാന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരേ വാരണാസിയില്‍ മത്സരിക്കും. മോശം ഭക്ഷണം നല്‍കിയത് പരസ്യമാക്കിയതിനെ തുടര്‍ന്ന് ബിഎസ്എഫിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ടെന്ന് കാണിച്ചായിരുന്നു തേജ് ബഹദൂര്‍ യാദവിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്. ഇദ്ദേഹത്തിന്റെ വീഡിയോ അന്ന് വൈറലായി മാറുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ വരാണസിയില്‍ നിന്നും മോദിക്കെതിരെ മത്സരിക്കുമെന്ന് തേജ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ സമീപിച്ചിരുന്നെങ്കിലും സ്വതന്ത്രനായാണ് താന്‍ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിക്കുകയോ തോല്‍ക്കുകയോ അല്ല തന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.’സൈനികരുടെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയമാണ്. ജവാന്മാരുടെ പേരില്‍ വോട്ട് ചോദിക്കുന്ന മോദി അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല,’ തേജ് പറഞ്ഞു. ജനുവരി 2017ലാണ് സൈനികര്‍ക്ക് നല്കുന്ന ഭക്ഷണം മോശമാണെന്ന് പറഞ്ഞ് തേജ്…
Read More‘വെറുപ്പാണ് എനിക്ക് സേഫ് ആണോ എന്ന ചോദ്യത്തോട്. ഒരു ഏറ്റുമുട്ടല്‍ വാര്‍ത്ത അറിയുമ്പോള്‍ എന്നെപ്പോലെയുള്ള എല്ലാ പട്ടാളക്കാരുടെയും ഫോണിലേക്ക് വരുന്ന ചോദ്യമാണിത്; പട്ടാളക്കാരന്റെ മറുപടി ചര്‍ച്ചയാകുന്നു…
തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ മറ്റ് പട്ടാളക്കാരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഭയവിഹ്വലരായി ജവാന്മാരെ വിളിയോടു വിളിയാണ്. എല്ലാവര്ക്കും ചോദിക്കാനുള്ളത് ഒറ്റ ചോദ്യം ‘ നീ സേഫ് ആണല്ലോ അല്ലേ?’. ഇതിന് ഒരു പട്ടാളക്കാരന്റെ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘അല്ല ഞാന്‍ സേഫ് അല്ല. പക്ഷേ, നിങ്ങള്‍ സേഫാണ്. തലയില്‍ അശോകചക്രവും കൈയില്‍ തോക്കും ധരിച്ച ഓരോ സൈനികന്റെയും ഉറപ്പാണിത്’ എന്നായിരുന്നു മറുപടി. അപകടം നടന്ന വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്ന തിരുവനന്തപുരം പോത്തന്‍കോട് വാവറ അമ്പലം കുന്നില്‍ വീട്ടില്‍ വിനോദ് എന്ന് സിആര്‍പിഎഫ് ജവാന് ഇപ്പോഴും തന്റെ കണ്മുന്നില് നടന്ന പൊട്ടിത്തെറിയില്‍ നിന്നും മുക്തനായിട്ടില്ല. പൊട്ടിത്തെറിച്ച വാഹനത്തിന് തൊട്ട് പിന്നിലെ വാഹനത്തിലായിരുന്നു വിനോദ്. പൊട്ടിത്തെറിച്ച വാഹനത്തിലായിരുന്നു വിനോദും കയറേണ്ടിയിരുന്നത്. പക്ഷേ, ‘നീ അടുത്ത വണ്ടിയില്‍ വാ’ എന്നുപറഞ്ഞ് ഉറ്റ സുഹൃത്ത് അമരീന്ദര്‍സിങ് തന്നെ മാറ്റിയതാണെന്ന് വിനോദ് പറയുന്നു. അതുകൊണ്ട് തന്നെ…
Read More