തിരുവല്ല: സർക്കാർ നിയന്ത്രണത്തിലുള്ള ജവാൻ റം ഒരു ലിറ്റർ കുപ്പിയിൽ അളവിൽ കുറവുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് കേസ്. നിർമാതാക്കളായ തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരേ ലീഗൽ മെട്രോളജി വിഭാഗമാണ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് തിരുവല്ല പുളിക്കീഴ് പ്ലാന്റിൽ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. തൊഴിലാളികൾ മദ്യം നേരിട്ട് നിറയ്ക്കുമ്പോഴുണ്ടായേക്കാവുന്ന സ്വാഭാവിക കുറവ് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. ആറ് കുപ്പികളിലാണ് മദ്യം കുറവാണെന്നു കണ്ടെത്തിയത്. ചില കുപ്പികളിൽ മദ്യം കൂടുതലായിരുന്നു. പ്ലാസ്റ്റിക് കുപ്പികളായതിനാൽ ജീവനക്കാർ മദ്യം നിറയ്ക്കുമ്പോൾ വായു നിറഞ്ഞ് അളവിൽ കൂടുതലോ കുറവോ വരാമെന്ന് ഉത്പാദകരായ ട്രാവൻകൂർ ഷുഗേഴ്സ് ആന്‍ഡ് കെമിക്കൽ ലിമിറ്റഡ് അധികൃതർ പറഞ്ഞു. തങ്ങളുടെ അളവിൽ കുറവ് ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നും കന്പനി വ്യക്തമാക്കുന്നു. കുപ്പി നിർമിക്കുന്ന കമ്പനികളോടു വിശദീകരണവും തേടി.ലീഗൽ മെട്രോളജിയുടെ എറണാകുളം ഓഫിസിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് പ്ലാന്റിൽ പരിശോധന നടത്തിയത്.
Read MoreTag: jawan rum
കുടിയന്മാര്ക്ക് ഈ നാട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലേ ! ജവാന് റമ്മിന്റെ വില 10 ശതമാനം കൂട്ടാന്‍ സര്‍ക്കാരിനെ സമീപിച്ച് ബെവ്കോ…
സംസ്ഥാനത്തെ മദ്യപരുടെ ഇഷ്ട ബ്രാന്‍ഡായ ജവാന് റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന് ബെവ്കോയുടെ ശിപാര്‍ശ. സ്പിരിറ്റിന്റെ വില കൂടിയ പശ്ചാത്തലത്തിലാണ് ജവാന് റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള മദ്യമാണ് ജവാന്. ജവാന് റമ്മിന്റെ വില 10 % കൂട്ടണമെന്നാണ് ബെവ്കോ എം ഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ഒരു ലിറ്റര്‍ ജവാന് റമ്മിന് 600 രൂപയാണ് വില. ഉയര്‍ന്ന ഡിമാന്‍ഡ് മൂലം പല ബെവ്കോ ഔട്ട്ലെറ്റുകളിലും പല സമയങ്ങളിലും ജവാന് കിട്ടാത്ത അവസ്ഥയാണുള്ളത്…
Read More