‘ജയ’ അരിയെന്ന പേരില്‍ മലയാളികള്‍ കഴിക്കുന്നത് ബൊന്ദലു അരി; 1965നു ശേഷം ആന്ധ്രയില്‍ ‘ജയ’ അരി കൃഷി ചെയ്തിട്ടില്ല; അരി വാങ്ങാന്‍ ആന്ധ്രയിലെത്തിയ മന്ത്രി പി. തിലോത്തമനും സംഘവും കണ്ടത്…

തിരുവനന്തപുരം: മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അരിയിനമാണ് ‘ജയ’. എന്നാല്‍ പതിറ്റാണ്ടുകളായി ജയ അരിയെന്ന പേരില്‍ മലയാളി കഴിക്കുന്നത് ആന്ധ്രയില്‍ കൃഷി ചെയ്യുന്ന ബൊന്ദലു അരി. 1965നുശേഷം ആന്ധ്രയില്‍ ജയ ഇനം നെല്‍കൃഷി നിര്‍ത്തിയിട്ടും ഇന്നും മലയാളികള്‍ ജയയുടെ ചോറു കഴിക്കുന്നു! സിവില്‍ സപ്ലൈസ് കോര്‍പറേഷനുവേണ്ടി ആന്ധ്രയില്‍ നിന്നു നേരിട്ടു ജയ അരി വാങ്ങാന്‍ മന്ത്രി പി. തിലോത്തമനും സംഘവും അവിടെ എത്തിയ ശേഷമുള്ള അന്വേഷണമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ആന്ധ്രയിലെത്തിയ പി.തിലോത്തമനും സംഘവും ആന്ധ്രാ ഉപമുഖ്യമന്ത്രി കെ.ഇ കൃഷ്ണമൂര്‍ത്തി ഉള്‍പ്പെടെയുള്ളവരോടു ജയ അരി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.കേരളീയര്‍ക്കു ജയ ഇഷ്ടമാണ്, മാസം 6000 ടണ്ണെങ്കിലും നേരിട്ടു തരണം. കിഴക്കന്‍ ഗോദാവരിയില്‍ വിളയുന്ന ജയയെക്കുറിച്ചു മന്ത്രിസംഘം ആവേശത്തോടെ സംസാരിച്ചു. കൃഷ്ണമൂര്‍ത്തിക്കും ഉദ്യോഗസ്ഥര്‍ക്കും സംശയം, അവിടെ ജയ കൃഷി ചെയ്യുന്നുണ്ടോ?. സാമ്പിള്‍ അരി അയച്ചുതരാമെന്നു പറഞ്ഞു മന്ത്രിയും ഉദ്യോഗസ്ഥരും മടങ്ങി. സിവില്‍…

Read More