അന്തരിച്ച സത്താറിന്റെ ഭാര്യ നടി ജയഭാരതി മാത്രമാണെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമം നടത്തുന്നുവെന്ന് രണ്ടാം ഭാര്യ നസിം ബീന. സത്താറിന്റെ മൃതദേഹത്തിന് അരികില്‍ നില്ക്കാന് പോലും ബന്ധുക്കള്‍ അനുവദിച്ചില്ല. ജയഭാര്യയുടെയും മകന് കൃഷിന്റെയും നടുവിലാണ് ഞാന്‍ നിന്നത്. എന്നാല്‍ മാധ്യമങ്ങള്‍ എത്തിയപ്പോള്‍ ബന്ധുക്കളില്‍ ചിലര്‍ തന്നെ പിന്നിലേക്ക് തള്ളി മാറ്റുകയും നിര്‍ബന്ധിച്ച് മുറിയില്‍ ഇരുത്തുകയും ചെയ്തെന്ന് നസീം ബീന പറയുന്നു. 30 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ജയഭാരതിയുമായുള്ള വിവാഹ ബന്ധം സത്താര്‍ വേര്‍പ്പെടുത്തിയത്. പിന്നീടാണ് നസീം ബീനയെ വിവാഹം ചെയ്തത്. താന്‍ സത്താറിനെ വിവാഹം കഴിച്ചത് പണമോ പദവിയോ മോഹിച്ചല്ല. സിനിമയോ സീരിയലോ ഇല്ലാതെ സ്വന്തം സഹോദരന്റെ വീട്ടില്‍ 2500 രൂപയ്ക്ക് വാടകയ്ക്ക് കഴിയുമ്പോഴാണ് താന്‍ സത്താറിനെ വിവാഹം കഴിച്ചത്. അവിടെ നിന്ന് കൊടുങ്ങല്ലൂരെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ജനിച്ചുവളര്‍ന്ന വീട്ടില്‍ 2500 രൂപ വാടകയ്ക്ക്…
Read MoreTag: jayabharathi
രതി നിര്‍വേദത്തിനു ശേഷം ഹരിപോത്തനുമായി അകന്ന ജയഭാരതിയ്ക്ക് ജീവിതം കൊടുത്ത വില്ലന്‍ ! പല മേഖലകളില്‍ കൈവെച്ചെങ്കിലും പലതിലും പുലിവാലുപിടിച്ചു;അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെ സത്താര്‍ വിടവാങ്ങുമ്പോള്‍
പ്രതിഭയുണ്ടായിട്ടും ഒന്നുമാകാതെ പോയവരില്‍ ഒന്നാമനാകും സത്താര്‍. ഉന്നത വിദ്യാഭ്യാസത്തിന്റെ കരുത്തുമായെത്തിയ സത്താര്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങിയെങ്കിലും പ്രതിഭയ്ക്ക് അനുസരിച്ചുള്ള വേഷങ്ങള്‍ അദ്ദേഹത്തിന് കിട്ടിയില്ല. സിനിമയിലും ജീവിതത്തിലും വില്ലന്‍ പരിവേഷമാണ് സത്താറിന് മലയാളി നല്‍കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു സത്താറിന്റെ അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. ജീവിതത്തിലെ താളമില്ലായ്മയാണ് സത്താറിനെ അകാലത്തില്‍ മരണമെടുക്കാനുള്ള കാരണമായി സിനിമാ പ്രവര്‍ത്തകരും കാണുന്നത്. എഴുപതുകളില്‍ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താര്‍. എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരില്‍ ജനിച്ച സത്താര്‍ ആലുവയിലെ യൂണിയന് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയില്‍ എത്തിയത്. 1975ല്‍ എം. കൃഷ്ണന് നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയാണ് സത്താറിന്റെ ആദ്യ സിനിമ. 1976-ല്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത അനാവരണം എന്ന സിനിമയിലൂടെ…
Read More