പൂഞ്ഞാറില്‍ യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ വെള്ളക്കെട്ടിലൂടെ കെഎസ്ആര്‍ടിസി ബസോടിച്ച ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെതിരേ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ജയനാശാനെതിരേ കേസെടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി നല്കിയ പരാതിയിലാണ് ഡ്രൈവര്‍ക്കെതിരേ നടപടി. വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയതാണ് ഡ്രൈവര്‍ ജയദീപിനെതിരെയുള്ള നടപടിക്ക് കാരണമായി കെഎസ്ആര്‍ടിസി മാനേജ്മെന്റ് പറയുന്നത്. ബസ് വെള്ളക്കെട്ടിലിറക്കിയതു വഴി കേടുപാടുകളുണ്ടായതു മൂലം 5,33,000 രൂപ കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടായതായാണ് പരാതി. ബസിന് നാശനഷ്ടം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഡ്രൈവര്‍ വെള്ളക്കെട്ടില്‍ ഇറക്കിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഈരാറ്റുപേട്ടയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിക്കുകയായിരുന്നു. സംഭവം വിവാദമായത്തിന് പിന്നാലെ ജയദീപനെ സസ്പെന്റ് ചെയ്യുകയും ഇയാളുടെ…
Read MoreTag: jayadeep sebastian
മക്കളേ നിങ്ങളറിഞ്ഞോ ജയനാശാന് പെട്ടു ! കെഎസ്ആര്‍ടിസി വെള്ളക്കെട്ടില്‍ ഇറക്കിയ ഡ്രൈവറുടെ ലൈസന്‍സ് സസപെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു…
ഈരാറ്റുപേട്ട പൂഞ്ഞാറില്‍ നിരുത്തരപരമായ രീതിയില്‍ വെള്ളക്കെട്ടിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇറക്കിയ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടി മോട്ടോര്‍ വാഹനവകുപ്പ് തുടങ്ങി. രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്കാന് അദ്ദേഹത്തിനു നിര്‍ദേശം നല്കി. മോട്ടോര്‍ വാഹന വകുപ്പ് 184ാം വകുപ്പ് പ്രകാരമാണു നടപടി. യാത്രക്കാരുടെ ജീവന് അപകടത്തിലാക്കും വിധം ബസോടിച്ചതിന് ജയദീപിനെ മന്ത്രി ആന്റണി രാജു നേരിട്ട് ഇടപെട്ട് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സസ്പെന്‍ഷനെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ജയദീപ് രംഗത്തെത്തിയിരുന്നു.പൂഞ്ഞാര്‍ ഭാഗത്തുനിന്ന് ഈരാറ്റുപേട്ടയിലേക്കു പോയ ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണു പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്നു പുറെത്തത്തിക്കുകയായിരുന്നു. എന്നാല്‍ യാത്രക്കാരെ താനാണ് ജീവന്‍പണംയം വെച്ച് രക്ഷിച്ചതെന്നായിരുന്നു ഡ്രൈവറുടെ വാദം. ഇതിനു പിന്നാലെ ഇയാളെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
Read Moreജയദീപ് സെബാസ്റ്റ്യന്‍ പണി ചോദിച്ചു വാങ്ങിയത് തന്നെ ! കെഎസ്ആര്‍ടിസി ഡ്രൈവറുടെ ചെയ്തി നീതികരിക്കാനാവാത്തതെന്ന് ദൃക്സാക്ഷികള്‍…
ഈരാറ്റുപേട്ടയിലേക്ക് പോയ കെ.എസ്.ആര്.ടി.സി. ബസ് കഴിഞ്ഞ ദിവസം പൂഞ്ഞാര്‍ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം വെള്ളക്കെട്ടില്‍ അകപ്പെട്ടിരുന്നു. വെള്ളക്കെട്ടിലൂടെ ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്തെന്ന് ആരോപിച്ച് കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെ മണിക്കൂറുകള്‍ക്കകം സസ്പെന്‍ഡ് ചെയ്യുകയുണ്ടായി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരമായിരുന്നു സസ്പെന്ഷന്. ഇതിന് പിന്നാലെ തബല കൊട്ടുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് ജയദീപ് സസ്പെന്‍ഷനില്‍ പ്രതിഷേധം അറിയിച്ചത്. മുങ്ങിയ കെഎസ്ആര്‍ടിസിയില്‍ നിന്നും ജീവന് പണയം വച്ച് ആളുകളെ രക്ഷിച്ച തന്നെ സസ്പെന്‍ഡ് ചെയ്തുവെന്നായിരുന്നു ജയദീപിന്റെ അവകാശ വാദം. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ജയദീപ് സര്‍ക്കാരിന്റെ ക്രൂരതയ്ക്കിരയായി എന്ന രീതിയിലായി പ്രചരണം. എന്നാല്‍ സംഭവത്തിന്റെ നിജസ്ഥിതി പുറത്തു വരുമ്പോള്‍ കഥ ആകെ മാറുകയാണ്. ഒരിക്കലും മറികടക്കാനാവാത്ത വെള്ളക്കെട്ടിലേക്ക് മനപൂര്‍വം ജയദീപ് വാഹനം ഓടിച്ചു കയറ്റുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍…
Read More