അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹോദരന് ജയകുമാറിന്റെ മരണത്തിലും ദുരൂഹതയെന്ന് ആരോപണമുയരുന്നു. ജയകുമാറിന്റെ മകള്‍ ദീപ തമിഴ് വാര്‍ത്താചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അച്ഛന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചത്. ജയലളിതയുടെ ഏകസഹോദരനായിരുന്നു ജയകുമാര്‍. ശശികലയുടെ സഹോദരിയുടെ മകന് സുധാകരനെ ജയലളിത വളര്‍ത്തുപുത്രനായി സ്വീകരിച്ചതിനെ ജയകുമാര്‍ എതിര്‍ത്തിരുന്നു. സുധാകരന്റെ വിവാഹം അത്യാഡംബരപൂര്‍വം ജയലളിതയുടെ നേതൃത്വത്തില്‍ നടത്തി അധികം കഴിയുംമുമ്പായിരുന്നു ജയകുമാറിന്റെ മരണം. തടിച്ച ശരീരപ്രകൃതമായിരുന്നെങ്കിലും വലിയ ആരോഗ്യപ്രശ്നം ഉണ്ടായിരുന്നില്ല. പെട്ടെന്ന് മരണം സംഭവിച്ചതിനാല്‍ അന്നുതന്നെ സംശയം തോന്നിയിരുന്നെന്നും ദീപ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ഒരുങ്ങിയിരുന്നെങ്കിലും ഒരു ഉയര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന് ഇടപെട്ട് അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നായിരുന്നു ജയലളിതയുടെ നിര്‍ദേശമെങ്കിലും വേറെ ചിലരുടെ ഇടപെടല്‍ ഈ തീരുമാനം അട്ടിമറിച്ചെന്ന് ദീപ ആരോപിച്ചു. ശശികലയാണ് ഇതിനുപിന്നിലെന്ന് ദീപ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. ജയലളിതയെയും തങ്ങളുടെ കുടുംബത്തെയും തമ്മില്‍ അകറ്റിയത്…
Read MoreTag: jayakumar
പാസ്റ്റര്‍ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവം ! ന്യൂസിലന്‍ഡിലെ ജോലിക്കായി മെഡിക്കല്‍ ടെസ്റ്റ് നടത്തി കാത്തിരുന്നത് നിരവധി ആളുകള്‍; ജയകുമാറിനെതിരേ കൂടുതല്‍ പരാതികള്‍…
ചിങ്ങവനം: പാസ്റ്റര്‍ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പിടിയിലായ ജയകുമാറിനെതിരേ കൂടുതല്‍ പരാതിയുമായി ആളുകള്‍ രംഗത്തെത്തി. പള്ളം സ്വദേശികളായ മൂന്നു പേരില്‍ നിന്നായി ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ആറര ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്ത ജയകുമാറിനെതിരേ തിരുവല്ല, കട്ടപ്പന പോലീസ് സ്റ്റേഷനുകളിലാണ് മൂന്നു പരാതിക്കാര്‍ കൂടി എത്തിയത്. പണം നല്കിയവരെല്ലാം എറണാകുളത്ത് മെഡിക്കല്‍ ടെസ്റ്റും കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കുന്നതിനിടെയാണ് സംഭവം തട്ടിപ്പ് ആണെന്ന് വിവരം ലഭിക്കുന്നത്. ഇതിനിടയില്‍ പാസ്പോര്‍ട്ടും ഇയാള്‍ കൈവശപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ചിങ്ങവനം പോലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാളെ പത്തനംതിട്ടയിലെ ഒരു വീട്ടില്‍ നിന്നും ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്ക് വഴിയും, നേരിട്ടുമാണ് ഇയാള്‍ പണം കൈവശപ്പെടുത്തിയത്. മൂന്ന് പാസ്പോര്ട്ടുകള് ഇയാള്‍ താമസിച്ചിരുന്ന പത്തനംതിട്ടയിലെ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
Read More