കാസ്റ്റിംഗ് കൗച്ചിനു പിന്നാലെ തമിഴ് സിനിമയില്‍ സെക്സ് റാക്കറ്റ് പിടിമുറുക്കുന്നതായി വിവരം. തന്നെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു കൊണ്ടുള്ള അജ്ഞാത സന്ദേശങ്ങള്‍ക്കെതിരേ പരാതിയുമായി തമിഴ് നടി ജയലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്. ചെന്നൈ കമ്മീഷണര്‍ ഓഫീസിലാണ് നടി പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സിനിമ മേഖലയിലെ തന്നെ വലിയ സെക്സ് റാക്കറ്റാണെന്നാണ് സൂചന. കഴിഞ്ഞമാസം മുതലാണ് ജയലക്ഷ്മിക്ക് സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്. സാമൂഹിക മാധ്യമങ്ങളില്‍ വന്ന സന്ദേശങ്ങള്‍ അവഗണിച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയെന്ന് ജയലക്ഷ്മി പറഞ്ഞു. ഇതും അനിയന്ത്രിതമായി വര്‍ദ്ധിച്ചുവരുകയും പിന്നെ ഭീഷണിയിലേക്ക് മാറുകയും ചെയ്തതോടെയാണ് നടി പരാതി നല്കാന് മുതിര്‍ന്നത്. ‘വ്യത്യസ്തമായ നമ്പറുകളില്‍ നിന്നാണ് സന്ദേശങ്ങള്‍ ലഭിക്കുന്നത്. ഡേറ്റിങ് ആന്‍ഡ് റിലേഷന്‍ഷിപ്പ് സര്‍വീസ് എന്ന് സന്ദേശത്തില്‍ എഴുതിയിട്ടുണ്ട്. ഒരു ദിവസം 30,000 മുതല്‍ 3 ലക്ഷം വരെ…
Read More