അഞ്ജലി അനിൽകുമാർ അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടിയുടെ സ്വത്തിന് ഇനി അവകാശികൾ ആര് എന്ന ചോദ്യത്തിന് അവസാനമായി. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിയമപരമായ പിന്തുടർച്ചാവകാശികളെ പ്രഖ്യാപിച്ചു. ജയലളിതയുടെ അനന്തരവൾ ജെ. ദീപയും അനന്തരവൻ ജെ. ദീപക്കുമായിരിക്കും ഇനി സ്വത്തിന് അവകാശികൾ. ജസ്റ്റിസുമാരായ എൻ. കിറുഭാകരൻ, അബ്ദുൾ ഖുദ്ദൂസ് എന്നിവരടങ്ങിയ ബഞ്ചാണ് ദീപയേയും ദീപക്കിനേയും രണ്ടാം നിര (ക്ലാസ് 2) പിന്തുടർച്ചക്കാരായി പ്രഖ്യാപിച്ചുകൊണ്ട് വിധി പറഞ്ഞത്. 913,42,68,179 രൂപയാണ് സ്വത്തുക്കളുടെ മൂല്യമായി കണക്കാക്കിയിരിക്കുന്നത്. നാലുവർഷം നീണ്ട ആശങ്കയ്ക്ക് അവസാനം തന്റെ സ്വത്തുക്കളുടെ പിന്തുടർച്ചാവകാശം ആർക്കെന്നുള്ള വിൽപത്രം എഴുതാതെ ജയലളിത മരിച്ചതോടെ ആയിരം കോടിക്ക് ആരുണ്ടിനി എന്നായിരുന്നു എല്ലാവരുടേയും ആശങ്ക. നേരിട്ടുള്ള അവകാശികൾ ഇല്ലാത്തതിനാൽ ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം രണ്ടാം നിര അവകാശികളായ തങ്ങൾക്ക് സ്വത്തിന്റെ അവകാശമെന്നു കാണിച്ച്…
Read MoreTag: JAYALALITA
21280 ഗ്രാം സ്വര്‍ണം,1250 കിലോ വെള്ളി ! വെള്ളിത്തിരയിലൂടെ വന്ന് തമിഴകത്തിന്റെ മുഴുവന്‍ ‘അമ്മ’യായ ജയലളിതയ്ക്ക് സ്വന്തമായുണ്ടായിരുന്നത് 1000 കോടിയുടെ സ്വത്ത്; എല്ലാം ഇനി സഹോദരന്റെ മക്കള്‍ക്ക് സ്വന്തം…
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി കെ.ജയലളിതയുടെ അളവറ്റ സ്വത്തിന് ഇനി അവകാശികള്‍ സഹോദരന് ജയകുമാറിന്റെ മക്കളായ ദീപയും ദീപക്കും മാത്രം. ഊട്ടി കോടനാട് എസ്റ്റേറ്റില്‍ നടന്ന കൊലപാതകത്തിനും കവര്‍ച്ചയ്ക്കുമിടെ ജയലളിതയുടെ സ്വത്തുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ നഷ്ടമായെന്നാണ് വിവരം. എന്നിരുന്നാലും 1000കോടിയില്‍ പരം സ്വത്ത് ജയലളിതയ്ക്ക് ഉണ്ടെന്നാണ് കണക്ക്. ഇതാണ് ഇനി സഹോദരന്റെ മക്കള്‍ക്ക് സ്വന്തമാവുക. സ്വത്ത് തര്‍ക്കത്തില്‍ മദ്രാസ് ഹൈക്കോടതിയാണ് നിയമപരമായ പിന്തുടര്‍ച്ചാവകാശികളെ പ്രഖ്യാപിച്ചത്. താമസിച്ചിരുന്ന പോയസ് ഗാര്‍ഡനിലെ വേദനിലയം സ്മാരകമാക്കുന്നതു പുനഃപരിശോധിക്കണമെന്ന് ഉത്തരവിട്ട കോടതി, കെട്ടിടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നത് പരിഗണിക്കണമെന്നും നിര്‍ദ്ദേശിച്ചു. വേദനിലയം സ്മാരകമാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച തമിഴ്നാട് സര്‍ക്കാരിനു കനത്ത തിരിച്ചടിയാണ് വിധി. സ്വകാര്യ കെട്ടിടങ്ങള്‍ വന്‍വില കൊടുത്ത് ഏറ്റെടുക്കുന്നതിനു പകരം ജനോപകാര പദ്ധതികള്‍ നടപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ജയലളിതയുടെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ ദീപക്കിനെയും ദീപയെയും അനുവദിച്ചിട്ടുമുണ്ട്. ഈ സ്വത്തെല്ലാം…
Read Moreപുരട്ചി തലൈവി ജയലളിതയുടെ ജീവിതം സിനിമയാക്കാനൊരുങ്ങി ഭാരതിരാജ ! നായക വേഷത്തിലേക്ക് പരിഗണിക്കുന്നത് മോഹന്‍ലാലിനെ ?
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സംഭവബഹുലമായ ജീവിതം സിനിമയാകുന്നു. ഭാരതിരാജ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് അമ്മ പുരട്ചി തലൈവി എന്നാണ് പേരിട്ടിരിക്കുന്നത്. അമ്മ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ജയലളിത അന്തരിക്കുന്നതിന് മുമ്പും ശേഷവും ഒട്ടേറെ തവണ ജീവിത കഥ സിനിമയാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ചിത്രം നിര്‍മ്മിക്കുന്നത് ആദിത്യ ഭരദ്വാജാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കാനായി ഭാരതിരാജയും വിജയ് ഭരദ്വാജും ഇളയരാജയുമായി ചര്‍ച്ച നടത്തിയതായും വാര്‍ത്തയുണ്ട്. ജയലളിതയുടെ വേഷം അവതരിപ്പിക്കാനായി പരിഗണിക്കുന്നത് അനുഷ്ക ഷെട്ടിയേയും ഐശ്വര്യ റായിയേയുമാണ് പരിഗണിക്കുന്നത് ഉറ്റ തോഴി ശശികലയുടെ വേഷം അവതരിപ്പിക്കാനും ചില താരങ്ങളുമായി ചര്‍ച്ച നടക്കുന്നു. എന്നാല്‍ മലയാളികളെ ഏറെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യം ചിത്രത്തില്‍ എം.ജി.ആറിന്റെ വേഷം അവതരിപ്പിക്കാനായി പരിഗണിക്കുന്നത് മലയാളത്തിന്റെ വിസ്മയ താരം മോഹന്‍ലാലിനെയാണ് എന്നുള്ളതാണ്. ഇരുവര്‍ സിനിമയില്‍ എംജിആറായി…
Read More