മലയാളികളുടെ നായികാസങ്കല്‍പ്പങ്ങള്‍ക്ക് നിറവു പകര്‍ന്ന നടിയായിരുന്നു പാര്‍വതി എന്ന അശ്വതി. ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത വിവാഹിതരെ ഇതിലെ എന്ന 1986ല്‍ പുറത്തിറങ്ങിയ സിനിമയിലൂടെ മലയാള സിനിമയിലെത്തിയ പാര്‍വതി കുറഞ്ഞ കാലം കൊണ്ട് തന്നെ മികച്ച നിരവധി വേഷങ്ങള്‍ ചെയ്തിരുന്നു. മികച്ച ഒരു നര്‍ത്തകി കൂടിയായ പാര്‍വ്വതി നടന്‍ ജയറാമിനെ പ്രണയിച്ച് വിവാഹം കഴിച്ച് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് ഇപ്പോള്‍. ഇപ്പോള്‍ മലയാളത്തിന്റെ പ്രിയപ്പെട്ട മാതൃകാ താരകുടുംബവുമാണ് ജയറാം-പാര്‍വതി ദമ്പതികളുടേത്. 1992ല്‍ ആയിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും വിവാഹം. അപരന്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ശുഭയാത്ര, തലയണമന്ത്രം, പാവക്കൂത്ത്, കുറുപ്പിന്റെ കണക്കുപുസ്തകം തുടങ്ങിയ പതിനഞ്ചോളം ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ജയറാമിനെ കൂടാതെ മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളുടെ എല്ലാം നായികയായി പാര്‍വതി എത്തിയിട്ടുണ്ട്. തുടര്‍ന്ന് വിവാഹത്തിന് ശേഷം പാര്‍വതി അഭിനയരംഗത്തു ഇടവേള എടുക്കുകയായിരുന്നു. അതേ സമയം പാര്‍വതി എന്ന…
Read MoreTag: jayaram
നമ്മള്‍ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ! റാംജിറാവു സ്പീക്കിംഗില്‍ നിന്ന് ജയറാം പിന്മാറാനുള്ള കാരണം തുറന്നു പറഞ്ഞ് സിദ്ധിഖ് ലാല്‍
മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സിദ്ധിഖ്-ലാല്‍ സംവിധാന ജോഡികള്‍.പിന്നീട് ഈ കൂട്ടുകെട്ട് പിരിഞ്ഞുവെങ്കിലും തനിച്ച് സിനിമകള്‍ ചെയ്യുന്നതിലും കയ്യടി നേടുന്നതിലും ഇവര്‍ ഒരു കുറവും വരുത്തിയില്ല. സിദ്ധീഖ് സംവിധാനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ലാല്‍ സംവിധാനത്തിനൊപ്പം അഭിനയത്തിലും നിര്‍മാണത്തിലും കൈവെച്ചു. സിദ്ധീഖ് മലയാളവും കടന്ന് തമിഴിലും ഹിന്ദിയിലുമെല്ലാം വന്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനായി മാറുകയായിരുന്നു. സിദ്ധീഖും ലാലും സംവിധാനത്തില്‍ വരവറിയിച്ച സിനിമയായിരുന്നു റാംജിറാവു സ്പീക്കിംഗ്. ഈ ചിത്രത്തിലൂടെയാണ് നടന്‍ സായ്കുമാറിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു. എന്നാല്‍ രസകരമായൊരു വസ്തുത ചിത്രത്തില്‍ സായ്കുമാര്‍ ചെയ്ത വേഷം ചെയ്യാനായി സിദ്ധിഖും ലാലും ആദ്യം മനസില്‍ കണ്ടിരുന്നത് ജയറാമിനെ ആയിരുന്നുവെന്നതാണ്. അതേക്കുറിച്ച് ഒരിക്കല്‍ ജെബി ജംഗ്ഷനില്‍ സിദ്ധീഖ് വന്നപ്പോള്‍ ജയറാം തന്നെ ചോദിച്ചിരുന്നു. മിമിക്രി ചെയ്തിരുന്ന കാലം തൊട്ടുള്ള പരിചയമാണ് നമ്മള്‍ തമ്മില്‍. പക്ഷെ ഒരു സിനിമ മാത്രം കൂടെ…
Read Moreവിവാഹ ജീവിതം അമ്പേ പരാജയമായി ! സംവിധായകനായ ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞപ്പോള്‍ അഭയം കണ്ടെത്തിയത് എഴുത്തുകാരനില്‍; എന്നാല്‍ അയാള്‍ ചതിക്കുകയായിരുന്നെന്ന് തിരിച്ചറിഞ്ഞത് വളരെ വൈകി; ജയറാമിന്റെ പഴയ നായികയുടെ ഇന്നത്തെ അവസ്ഥ…
ജനപ്രിയ നായകന്‍ ജയറാമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍. സിനിമയിലെ പാട്ടുകളും ശ്രദ്ധേയമായിരുന്നു. സിനിമയിലെ മലയാളിത്തം തുളുമ്പുന്ന നായിക ഡോക്ടര്‍ അമ്പിളിയായി വേഷമിട്ടത് നടി ശ്രുതിയായിരുന്നു. കന്നടക്കാരിയായ ശ്രുതിയുടെ യഥാര്‍ഥ പേര് പ്രിയദര്‍ശിനി എന്നാണ്. കര്‍ണാടകക്കാരിയെങ്കിലും 1998ല്‍ സ്വന്തമെന്നു കരുതി എന്ന മലയാളം സിനിമയിലൂടെയാണ് ശ്രുതി അഭിനയജീവിതം തുടങ്ങിയത്. ആ സിനിമ ശ്രദ്ധിക്കപ്പെടാഞ്ഞതിനെത്തുടര്‍ന്ന് കന്നഡത്തിലേക്ക് ചേക്കേറിയ നടി പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ അവിടുത്തെ ഒന്നാം നമ്പര്‍ നായികയായി. ഇതിനിടെയിലാണ് ഒരാള്‍ മാത്രമെന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രുതി മലയാളത്തിലേക്ക് വീണ്ടും എത്തുന്നത്. പിന്നാലെ കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെയും നായികയായി ഇതോടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളായി ശ്രുതി മാറി. മലയാളത്വം കൊണ്ട് ശ്രുതി മലയാളി ആണെന്നാന്ന് ഇന്നും ചില ആരാധകര്‍ കരുതുന്നത്. സിഐ മഹാദേവന്‍ അഞ്ചടി നാലിഞ്ച്, ഇലവങ്കോട് ദേശം,സ്വന്തം മാളവിക,ബെന്‍ ജോണ്‍സന്‍, ശ്യാമം…
Read Moreശ്രീനി വരട്ടെ ശ്രീനി തന്നെ ഈ കഥ എന്നോട് പുള്ളിയുടെ ശൈലിയില്‍ പറയട്ടെ അപ്പോള്‍ പ്രശ്‌നമില്ല ! അന്ന് ആ സിനിമയുടെ കാര്യത്തില്‍ സംഭവിച്ചത്…
ശ്രീനിവാസന്റെ രചനയില്‍ ലാല്‍ജോസിന്റെ ആദ്യ ചിത്രമായ മറവത്തൂര്‍ കനവില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. എന്നാല്‍ ചിത്രം ആദ്യം ജയറാമിനെ നായകനാക്കിയുള്ള ഒരു പ്രോജക്റ്റ് ആയിരുന്നു. ബിജു മേനോന്റെ അനിയന്‍ കഥാപാത്രത്തിന് പകരം ജയറാമിന്റെ ചേട്ടന്‍ കഥാപാത്രമായി മുരളി ഒരു മലയോര ഗ്രാമത്തില്‍ വന്നു കൃഷി ആരംഭിക്കുന്നതും, പിന്നീടു അപകടം സംഭവിക്കുമ്പോള്‍ അവര്‍ക്ക് തുണയായി ജയറാമിന്റെ അനിയന്‍ കഥാപാത്രം അവിടേക്ക് വരുന്നതുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. മുരളിയുടെ ഭാര്യവേഷത്തില്‍ നിശ്ചയിച്ചിരുന്നത് ശോഭനയെയും. എന്നാല്‍ ലാല്‍ജോസ് ജയറാമിനോട് കഥ പറയാന്‍ ആരംഭിച്ചപ്പോള്‍ തന്നെ ജയറാമിന് കാസ്റ്റിംഗ് ഇഷ്ടപ്പെട്ടില്ല. ജയറാം ലാല്‍ജോസിനോടു പറഞ്ഞു.’നീ എന്തായാലും ഈ കഥ എന്നോട് പറയണ്ട നിന്റെ പറച്ചിലില്‍ എനിക്ക് ഇഷ്ടമായില്ലെങ്കില്‍ പിന്നെ അതൊരു വിഷമമാകും,അതുകൊണ്ട് ശ്രീനി വരട്ടെ ശ്രീനി തന്നെ ഈ കഥ എന്നോട് പുള്ളിയുടെ ശൈലിയില്‍ പറയട്ടെ അപ്പോള്‍ പ്രശ്‌നമില്ല’. ശ്രീനിവാസന്‍ എന്ന രചയിതാവിനെ കൂടുതല്‍ വിശ്വസിച്ച…
Read Moreജയറാമേട്ടന്‍ മൊട്ടയടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ ഞെട്ടുമെന്നുറപ്പാണ് ! രമേഷ് പിഷാരടിയുടെ വാക്കുകള്‍ കേട്ട് ഞെട്ടാന്‍ തയ്യാറാണെങ്കില്‍ വീഡിയോ കാണൂ…
ആളുകളെ ഞെട്ടിക്കാനൊരുങ്ങി രമേഷ് പിഷാരടി. പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിന് വേണ്ടി ജയറാം മൊട്ടയടിക്കുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ച രമേഷ് പിഷാരടിയുടെ പോസ്റ്റാണ് സോഷ്യല്‍ മീഡിയ കൗതുകത്തോടെ നോക്കുന്നത്. ജയറാമിന്റെ ഭാര്യയും നടിയുമായ പാര്‍വ്വതി പകര്‍ത്തിയ ചിത്രങ്ങളാണെന്ന് പിഷാരടി എടുത്ത് പറയുന്നു. പിഷാരടി ആദ്യമായി സംവിധായകമനാകുന്ന പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിനായാണ് ജയറാം തല മൊട്ടയടിക്കുന്നത്. ‘ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും’ എന്ന കുറിപ്പോടെയാണ് പിഷാരടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജയറാമിന്റെ മഴവില്‍ക്കാവടി എന്ന ചിത്രത്തിലെ രംഗങ്ങളും കോര്‍ത്തിണക്കിയാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. ജയറാമും വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. രമേഷ് പിഷാരടിയും ഹരി പി നായരും രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് ജയറാം പ്രത്യക്ഷപ്പെടുന്നത്. കുഞ്ചാക്കോ ബോബന്‍, സലിം കുമാര്‍, മണിയന്‍പിള്ള രാജു, അനുശ്രീ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. മണിയന്‍ പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മാതാവ്. വീഡിയോ കാണാം…
Read Moreഷൂട്ടിംഗിനിടെ ജയറാം ചിത്രത്തില്‍ നിന്നും വരലക്ഷ്മി ഇറങ്ങിപ്പോയി, നിര്‍മാതാക്കള്‍ അപമര്യാദയായി പെരുമാറിയെന്ന് നടി, വരലക്ഷ്മിയെ മാറ്റിയെന്ന് നിര്‍മാതാവ്, ഒന്നും മിണ്ടാതെ ജയറാം
കസബ’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ വരലക്ഷ്മി തന്‍റെ രണ്ടാം മലയാള ചിത്രത്തിന്‍റെ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി. തമിഴ് താരം സമുദ്രക്കനി സംവിധാനം ചെയ്യുന്ന “ആകാശ മിഠായി’ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുമാണ് വരലക്ഷ്മി ഇറങ്ങിപ്പോയത്. നിര്‍മാതാക്കളുടെ ആണ്‍പ്രമാണിത്വത്തില്‍ പ്രതിഷേധിച്ചാണ് തന്റെ ഇറങ്ങിപ്പോക്കെന്നും സ്ത്രീകളെ ബഹുമാനിക്കാന്‍ അവര്‍ പഠിക്കണമെന്നും വരലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു. അതേസമയം വിഷയത്തില്‍ നായകനായ ജയറാം പ്രതികരിച്ചിട്ടില്ല. തന്റെ തീരുമാനത്തിന് ഒപ്പം നിന്ന സംവിധായകന്‍ സമുദ്രക്കനിക്കും നായകന്‍ ജയറാമിനും വരലക്ഷ്മി ട്വിറ്ററിലൂടെ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രത്തില്‍ നിന്നും ഞാന്‍ പിന്മാറുന്നു. സിനിമയുടെ നിര്‍മാതാക്കളുമായി യോജിച്ച് പോകാനാകില്ല. അവര്‍ പറഞ്ഞ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ആണ്‍മേധാവിത്വം കാണിക്കുന്ന ആളുകള്‍ക്കൊപ്പവും പെരുമാറാന്‍ അറിയില്ലാത്ത നിര്‍മാതാക്കള്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ കഴിയില്ല. എന്റെ തീരുമാനത്തെ പിന്തുണച്ച ജയറാം സാറിനും സമുദ്രക്കനി സാറിനും നന്ദി-വരലക്ഷ്മി പറഞ്ഞു. അതേസമയം മറ്റൊരു…
Read More