കൊച്ചി: ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് ലൈംഗികാതിക്രമത്തിനു മുതിര്‍ന്നെന്നു ചൂണ്ടിക്കാട്ടി നടിമാര്‍ നല്കിയ പരാതികളില്‍ നടന് ജയസൂര്യ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. സ്ത്രീത്വത്തെ അപമാനിച്ചതിന് ജയസൂര്യക്കെതിരേ ചുമത്തിയ വകുപ്പുകള്‍ സംഭവം നടന്നതായി പറയുന്ന കാലയളവില്‍ ജാമ്യം കിട്ടാവുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് സി.എസ്. ഡയസിന്റെ നടപടി. ജയസൂര്യ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജയസൂര്യക്കെതിരേ കൂത്താട്ടുകുളം പോലീസ് അന്വേഷിക്കുന്ന കേസ് 2012-13 കാലയളവില്‍ നടന്നതായാണു പരാതിയില്‍ പറയുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസിലെ മറ്റൊരു കേസ് 2008 ജനുവരി ഏഴിനു നടന്നതായാണ് അതിജീവിതയുടെ ആരോപണം. ക്രിമിനല്‍ നടപടി ചട്ടപ്രകാരം നടനെതിരേ ചുമത്തിയിരിക്കുന്ന 354 വകുപ്പും ഉപവകുപ്പുകളും അന്നു ജാമ്യം കിട്ടാവുന്നതായിരുന്നുവെന്ന് കോടതി വ്യക്തമാക്കി.
Read MoreTag: JAYASURYA
സത്യം പറഞ്ഞതിനു കലാകാരന്മാർക്കുനേരേ കടന്നാക്രമണം ! ജയസൂര്യയ്ക്കും കൃഷ്ണപ്രസാദിനും നെല്‍കര്‍ഷക സമിതിയുടെ ഐക്യദാര്‍ഢ്യം
ചങ്ങനാശേരി: നെല്‍കര്‍ഷകരുടെ ദുരിതങ്ങള്‍ സംസ്ഥാന മന്ത്രിമാരുടെ സാന്നിധ്യത്തില്‍ അവതരിപ്പിക്കുകയും അതിനു പരിഹാരം കാണണമെന്ന് ആര്‍ജവത്തോടെ ആവശ്യപ്പെടുകയും ചെയ്ത പ്രമുഖ ചലചിത്ര താരം ജയസൂര്യയ്ക്കും അദ്ദേഹത്തിന്റെ സുഹൃത്തും കര്‍ഷകനും സിനിമാതാരവും നെല്‍കര്‍ഷക സംരക്ഷണ സമിതി നിര്‍വാഹക സമതി അംഗവുമായ കൃഷ്ണപ്രസാദിനും നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന കമ്മറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പെരുന്നയില്‍ നടന്ന ഐക്യദാര്‍ഢ്യ സമ്മേളനം സമിതി രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.സത്യം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ ബഹുമാന്യരായ കലാകാരന്മാരെ കടന്നാക്രമിക്കുന്ന നടപടിയില്‍ നിന്നു പിന്തിരിയണമെന്നും അവര്‍ ചൂണ്ടികാണിച്ച പ്രശ്നങ്ങള്‍ക്കു സര്‍ക്കാര്‍ പരിഹാരം കാണാന്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കോര്‍ഡിനേറ്റര്‍ ജോസ് കാവനാട് കൃഷ്ണപ്രസാദിനെ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് കാഞ്ഞിരം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന് മുഖ്യപ്രഭാഷണം നടത്തി. വര്‍ക്കിംഗ് പ്രസിഡന്റ് പി.ആര്. സതീശന്, ലാലിച്ചന്‍ പുള്ളിവാതുക്കല്, വേലായുധന് പിള്ള, എ.ജെ.…
Read Moreജയസൂര്യ അസത്യം പറഞ്ഞത് ബോധപൂർവം ! നടന്റെ വാദങ്ങളെല്ലാം പൊളിഞ്ഞുവെന്ന് മന്ത്രി പി. പ്രസാദ്
തിരുവനന്തപുരം: ചലച്ചിത്ര താരങ്ങളായ ജയസൂര്യയ്ക്കും കൃഷ്ണപ്രസാദിനുമെതിരെ കൃഷി മന്ത്രി പി. പ്രസാദ്. കൃഷ്ണപ്രസാദിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. ജയസൂര്യ അസത്യങ്ങൾ പറഞ്ഞത് ബോധപൂർവമാണെന്നും അദ്ദേഹം ആരോപിച്ചു. ജയസൂര്യയുടെ വാദങ്ങളെല്ലാം പൊളിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കര്‍ഷകര്‍ക്ക് നെല്ല് സംഭരിച്ചതിന്റെ വില കിട്ടിയില്ലെന്ന് നടന് ജയസൂര്യ പൊതുവേദിയിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി പി.പ്രസാദ്. ജയസൂര്യയുടെ പരാമർശം തെറ്റിദ്ധാരണയില്‍ നിന്നും ഉണ്ടായതാണെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്.അനിൽ ഇന്നലെ പറഞ്ഞിരുന്നു. എറണാകുളത്ത് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രിമാരായ പി. പ്രസാദിന്റെയും പി.രാജീവിന്റെയും സാന്നിധ്യത്തിൽ കർഷകർക്ക് കിട്ടാനുള്ള പണം സർക്കാർ കൊടുക്കുന്നില്ലെന്നും തിരുവോണനാളുകളിൽ പോലും കർഷകർ പട്ടിണിയിലാണെന്നും പണം ലഭിക്കാൻ സമരം നടത്തേണ്ട അവസ്ഥയാണെന്നും ജയസൂര്യ തുറന്നടിച്ചത്. കൃഷ്ണപ്രസാദ് നെൽകൃഷി നടത്തി സർക്കാരിന് നൽകിയ നെല്ലിന്റെ പണം നൽകിയില്ലെന്നും…
Read Moreപൊട്ടിപ്പോയത് കൃഷിമന്ത്രിയുടെ സിനിമ ! ഈ നാട്ടിലെ കര്‍ഷകന്റെ വികാരമാണ് ജയസൂര്യ പറഞ്ഞതെന്ന് കെ.മുരളീധരന്
മന്ത്രിമാരെ വേദിയിലിരുത്തി സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ച നടന് ജയസൂര്യയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.പി ജയസൂര്യ പറഞ്ഞത് ഈ നാട്ടിലെ കര്‍ഷകരുടെ വികാരമാണെന്ന് പറഞ്ഞ കെ മുരളീധരന്, പൊട്ടിയത് കൃഷിമന്ത്രിയുടെ സിനിമയാണെന്നും പരിഹസിച്ചു. മുരളീധരന്റെ വാക്കുകള്‍ ഇങ്ങനെ…ഇന്നത്തെ കര്‍ഷകന്റെ അവസ്ഥയാണ് അദ്ദേഹം സൂചിപ്പിച്ചത്. ഏറ്റവും അധികം പട്ടിണി സമരങ്ങള്‍ ഇത്തവണ നടത്തിയത് കര്‍ഷകരാണ്. അവര്‍ സംഭരിച്ച നെല്ലിനൊന്നും വില കിട്ടിയിട്ടില്ല. വളരെ ദുരിതം നിറഞ്ഞ ഓണമാണ് ഇത്തവണത്തേത്. ഏഴ് ലക്ഷത്തോളം മഞ്ഞകാര്‍ഡ് ഉടമകള്‍ക്ക് കൊടുത്ത കിറ്റ്, ഒരുലക്ഷത്തോളം ഇനിയും ബാക്കിയുണ്ട്. സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മ വളരെ വ്യക്തമാണ്. അതുകൊണ്ടാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമില്ലാത്ത ജയസൂര്യ, ചില അപ്രിയ സത്യങ്ങള്‍ തുറന്നുപറഞ്ഞത്. ഈ നാട്ടിലെ കര്‍ഷകന്റെ വികാരമാണ് അത്. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കാത്തതുമായി ബന്ധപ്പെട്ട് നടന് ജയസൂര്യ കഴിഞ്ഞ ദിവസം…
Read Moreഞാനൊരു മലയാളി, മണ്ണിൻ പോരാളി..! കര്‍ഷകരോട് കാണിച്ചത് അനീതി”; രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധമില്ല ; പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നെന്ന് ജയസൂര്യ
തിരുവനന്തപുരം: ആറ് മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ വില ഇനിയും കര്‍ഷകര്‍ക്ക് കൊടുക്കാത്തത് അനീതിയല്ലേ. നെല്ല് സംഭരണ വിഷയത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്ക്കുന്നതായി നടന് ജയസൂര്യ. ഒരു മലയാള ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് താരത്തിന്റെ പ്രതികരണം. മന്ത്രി പി.രാജീവ് ക്ഷണിച്ചതനുസരിച്ചാണ് താന്‍ കളമശേരിയിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. വേദിയിലെത്തിയപ്പോള്‍ കൃഷിമന്ത്രി ഇവിടെയുള്ളതുകൊണ്ട് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ആറ് മാസമായി കര്‍ഷകര്‍ക്ക് പണം ലഭിക്കാത്ത വിവരം തനിക്ക് നേരിട്ടോ, സമൂഹമാധ്യമങ്ങള്‍ വഴിയോ മന്ത്രി അറിയിക്കാമായിരുന്നു. എന്നാല്‍ ഇതിന് ഫലം ഉണ്ടാകുമെന്ന് ഉറപ്പില്ല. അതുകൊണ്ടാണ് വിഷയം പൊതുവേദിയില്‍ ഉന്നയിച്ചത്. ആറ് മാസം മുമ്പ് ശേഖരിച്ച നെല്ല് ഇപ്പോള്‍ വിപണിയില്‍ എത്തിയിട്ടുണ്ടാകും. എന്നിട്ടും അതിന്റെ പണം കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. ഈ അനീതിക്കെതിരേ കര്‍ഷക പക്ഷത്തുനിന്നാണ് താന്‍ പ്രതികരിച്ചത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ല. പുതിയ തലമുറയില്‍ ആരും കൃഷിക്കാരാകുന്നില്ലെന്നാണ് മന്ത്രി പി.പ്രസാദ്…
Read Moreഉമ്മച്ചിക്കുട്ടികളുടെ മൊഞ്ചൊന്നും പൊയ്പോവൂല ! തട്ടത്തിന് മറയത്തിലെ’ കുഞ്ഞു വിനോദ് ഇപ്പോള്‍ വലിയ ആളായി ; വീഡിയോ കാണാം…
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് പ്രണയചിത്രങ്ങളിലൊന്നാണ് വിനീത് ശ്രീനിവാസന്- നിവിന്‍ പോളി കൂട്ടുക്കെട്ടില്‍ പിറന്ന ‘തട്ടത്തിന് മറയത്ത്’. തലശ്ശേരിയുടെ പശ്ചാത്തലത്തില്‍, രണ്ട് വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരുടെ പ്രണയം പ്രമേയമായി അവതരിപ്പിച്ച ‘തട്ടത്തിന് മറയത്ത്’ ബോക്സ് ഓഫീസിലും വന്‍വിജയമായിരുന്നു. നിവിന്‍ പോളി എന്ന നടന്റെ താരമൂല്യം ഉയര്‍ത്തുന്നതിലും ഈ ചിത്രം വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. ചിത്രത്തില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഓരോ അഭിനേതാക്കളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ, ചിത്രത്തില്‍ നിവിന്‍ പോളിയുടെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടിയുടെ പുതിയ ചിത്രങ്ങളും വീഡിയോകളുമാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റര്‍ ജയസൂര്യയായിരുന്നു നിവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ആ ബാലതാരം. ചിത്രത്തിലെ ഉമ്മച്ചിക്കുട്ടികളുടെ മൊഞ്ചൊന്നും പൊയ്പോവൂല, പടച്ചോനെ എനിക്കിവിളെ കെട്ടിച്ചുതരണേ എന്നൊക്കെയുള്ള മാസ്റ്റര്‍ ജയസൂര്യയുടെ ഡയലോഗുകള്‍ ഏറെ ഹിറ്റായിരുന്നു. ഒമ്പതുവര്ഷങ്ങള്ക്കൊണ്ട് ഒറ്റക്കാഴ്ചയില്‍ തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയിരിക്കുന്നു ഈ ചെറുപ്പക്കാരന്. കലൂര്‍ കത്രിക്കടവ് സ്വദേശിയാണ് ജയസൂര്യ. ബാംഗ്ലൂര്‍ ക്രൈസ്റ്റ്…
Read Moreഇങ്ങനെ നടന്നോയെന്ന് പറഞ്ഞ് കാവ്യ പോയി ! കാവ്യ അങ്ങനെ ചെയ്യുന്നുണ്ട് എന്നറിഞ്ഞപ്പോല്‍ തനിക്ക് തന്നോട് തന്നെ പുച്ഛം തോന്നിപ്പോയെന്ന് ജയസൂര്യ…
മലയാളത്തിലെ ജനപ്രിയ താരങ്ങളിലൊരാളാണ് ജയസൂര്യ. മിമിക്രിയില്‍ നിന്നുമാണ് താരത്തിന്റെ ഉദയം. കൈരളി ടിവിയിലെ ജഗതി ജഗതി അവതരിപ്പിച്ച് കൈയ്യടി നേടിയ ജയസൂര്യയെ ഹിറ്റ് മേക്കര്‍ വിനയന് ആണ് സിനിമയില്‍ നായകനായി എത്തിച്ചത്. 2002 ല്‍ പുറത്തിരങ്ങിയ വിനയന് സംവിധാനം ചെയ്ത ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് നായകനായി ജയസൂര്യയുടെ അരങ്ങേറ്റം. അതിന് മുമ്പ് ദിലീപും കുഞ്ചാക്കോ ബോബനും നായകനായ ദോസ്ത് എന്ന സിനിമയില്‍ കോളേജ് സ്റ്റുഡന്റിന്റെ ഒരു ചെറിയ വേഷം ജയസൂര്യ ചെയ്തിരുന്നുവെങ്കിലും ആരും താരത്തെ തിരിച്ചറിഞ്ഞില്ല. ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്റെ തമിഴ് റീമേക്കായ എന്‍ മാനവനിലും ജയസാര്യ അഭിനയിച്ചു. പിന്നീട് സഹനടനായും വില്ലനായും നായകനായും എല്ലാം തിളങ്ങിയ ജയലൂര്യ ഇന്ന് മലയാള സിനിമയിലെ യുവ നായകന്മാരില് മുന്‍പന്തിയിലാണ്. തുടക്കകാലത്ത് ഒന്നിലേറെ നായകന്മാരുള്ള മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളാണ് ജയസൂര്യക്ക് ഏറെ നേട്ടമായത്. സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ക്ലാസ്മേറ്റ്സ് തുടങ്ങി ഇത്തരം…
Read Moreഈ കൊറോണക്കാലത്ത് എങ്ങനെ ബില്ലടയ്ക്കും മിസ്റ്റര്‍ ! കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ച് ഇംഗ്ലീഷില്‍ ചീത്തപറയുന്ന ജയസൂര്യ; വീഡിയോ വൈറലാകുന്നു…
കൊറോണക്കാലത്ത് എല്ലാവരും വീടുകളില്‍ ടിക്ടോക്ക് വീഡിയോകളുമായി സജീവമാണ്. ലോക്ക്ഡൗണില്‍ ആയിരിക്കുമ്പോള്‍ എങ്ങനെ ഇലക്ട്രിസിറ്റി ബില്ലടയ്ക്കും എന്നാണ് നടന് ജയസൂര്യ ചോദിക്കുന്നത്. കെഎസ്ബിയിലേക്ക് വിളിച്ച് ഇംഗ്ലീഷില്‍ ചീത്ത പറയുന്ന നടന് ജയസൂര്യയുടെ രസകരമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ടിക്ക് ടോക്കിലാണ് താരത്തിന്റെ കിടിലന്‍ പെര്‍ഫോമന്‍സ്. കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ വന്‍തുക ബില്ല് വന്നതിന്റെ കാരണം വിളിച്ച് അന്വേഷിക്കുകയാണ് താരം. ജയസൂര്യയുടെ മകന് അദ്വൈതിന്റെ ടിക് ടോക് അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കസ്റ്റമര്‍ സാലറി ഏണിംഗ് ദെന്‍ ബില്‍ ശമ്പളം കിട്ടിയാല്‍ മാത്രം ബില്‍ എന്ന പുതിയ ഫുള്‍ഫോമും കെഎസ്ഇബിക്ക് താരം നല്‍കുന്നുണ്ട്. എന്തായാലും സംഗതി കിടുക്കി എന്നാണ് ആരാധകര്‍ പറയുന്നത്.
Read Moreജയസൂര്യയെയും സൗബിനെയും സംയുക്തമായി മികച്ച നടന്മാരായി പ്രഖ്യാപിച്ചത് നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ ! തര്‍ക്കം തീര്‍ക്കാന്‍ ജൂറി സ്വീകരിച്ച നിര്‍ണായക നടപടി ഇങ്ങനെ…
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനെ തിരഞ്ഞെടുത്തത് വോട്ടെടുപ്പിലൂടെ. പുരസ്കാര നിര്‍ണയത്തിന്റെ അന്തിമഘട്ടം എത്തിയപ്പോള്‍ ജൂറി അംഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. ജയസൂര്യ, ഫഹദ് ഫാസില്‍, സൗബിന് ഷാഹിര്‍, ജോജു ജോര്‍ജ് എന്നിവരായിരുന്നു അവസാന പട്ടികയിലെത്തിയത്. ഒടുവില്‍ ജയസൂര്യയും സൗബിനും മാത്രമായപ്പോഴും കടുത്തതര്‍ക്കമുണ്ടായി. മുന്‍തൂക്കം സൗബിനായിരുന്നു. ജൂറിയിലെ വനിതാ അംഗം ജയസൂര്യയ്ക്കുവേണ്ടി വാദിച്ചു. ഇതോടെയാണ് കാര്യങ്ങള്‍ വോട്ടെടുപ്പിലേക്ക് നീങ്ങിയത്. വോട്ടെടുപ്പില്‍ ഇരുവര്‍ക്കും നാലുവോട്ടു വീതം കിട്ടിയതോടെ ഇരുവരെയും സംയുക്തമായി മികച്ച നടന്മാരായി തെരഞ്ഞെടുക്കുകയാണ്. ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ സിനിമകളിലെ പ്രകടനത്തിനാണ് ജയസൂര്യ പുരസ്കാരം നേടിയത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ സൗബിനും ജേതാവായി. പുരസ്കാര നിര്‍ണയത്തിന്റെ തൊട്ടു തലേന്നുവരെ സൗബിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നില്ല. ജോജു ജോര്‍ജ്ജ്, ഫഹദ്, ജയസൂര്യ എന്നിവര്‍ പട്ടികയില്‍ ഇടം നേടിയെന്നായിരുന്നു വിവരം. അപ്രതീക്ഷിതമായാണ് സൗബിനെ പുരസ്കാരം…
Read Moreഇക്കുറി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജയസൂര്യയ്ക്കു തന്നെയെന്ന് സംവിധായകന് വിനയന് ! കാരണമായി വിനയന് പറയുന്നത്…
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്കാരം നടന് ജയസൂര്യയ്ക്കു തന്നെയെന്ന് സംവിധായകന് വിനയന്. ഇക്കുറി മികച്ച നടനാവാനുള്ള മത്സരം കടുക്കുമെന്നും എന്നാല്‍ ഞാന്‍ മേരിക്കുട്ടി, ക്യാപ്ടന് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന്റെ മികവില്‍ ജയസൂര്യ പുരസ്കാരം സ്വന്തമാക്കുമെന്നാണ് വിനയന് അഭിപ്രായപ്പെട്ടു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിനയന് ഇക്കാര്യം പറഞ്ഞത്. വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം … ക്യാപ്റ്റനിലേയും ഞാന്‍ മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.. ഒന്നു രണ്ടു തവണ ഈ അവാര്‍ഡ് കൈവിട്ടു പോയ ജയന് ഈ പ്രാവശ്യം അതു ലഭിച്ചാല്‍ വളരെ സന്തോഷം..അതുപോലെ തന്നെ തന്റെ ആദ്യചിത്രമായ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യിലെ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തി മനോഹരമാക്കിയ രാജാമണിക്ക് പുതുമുഖനടനെന്ന നിലയില്‍ ഒരു പരാമര്‍ശമെന്‍കിലും ലഭിക്കുമെന്നും ഞാന്പ്രതീക്ഷിക്കുന്നു…
Read More