കൊച്ചി: മലയാള സിനിമാ ലോകത്ത് സ്വന്തമായ മേല്‍വിലാസം ഉണ്ടാക്കിയ താരങ്ങളാണ് പൃഥിരാജും ജയസൂര്യയും. പ്രൊഫഷണല്‍ രംഗത്ത് മത്സരമുണ്ടെങ്കിലും പൃഥ്വിയും ജയസൂര്യയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ കുസൃതി ഒപ്പിക്കുന്ന കാര്യത്തില്‍ പൃഥിയെക്കാള്‍ ഒടുപടി മുമ്പിലാണ് ജയസൂര്യ. ഒരിക്കല്‍ താന്‍ പൃഥ്വിരാജിനെ കൊല്ലാന്‍ പോയ കഥ തുറന്നു പറയുകയാണ് ജയസൂര്യ. ഒരു പ്രമുഖ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ജയസൂര്യ ആ കഥ പറഞ്ഞത്.തമാശക്കൊപ്പിച്ച കളി അവസാനം കാര്യമാവുകയായിരുന്നു എന്നും താരം പറയുന്നുണ്ട്. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ആട്-2വിന്റെ ഷൂട്ടിങിനായി വാഗമണിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. വണ്ടി ഇടയ്ക്ക് നിര്‍ത്തിയപ്പോള്‍ അവിടെ നിന്നിരുന്ന കുട്ടിയോട് അവനെ വിരട്ടാനായി വെറുതേ പറഞ്ഞു ‘പൃഥ്വിരാജിനെ കൊല്ലാന്‍ പോവുകയാണെന്ന്’. ചെറുക്കന്‍ ആകെ പേടിച്ചു പോയി. ഞാന്‍ വീണ്ടും ചോദിച്ചു ‘പൃഥ്വിരാജിനെ കൊല്ലട്ടെ’. അവന്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സ്‌റ്റൈലില്‍ പറഞ്ഞു,’നീ പറഞ്ഞതുകൊണ്ട് കൊല്ലുന്നില്ല’. അവിടുന്ന്…
Read MoreTag: JAYASURYA
ജയസൂര്യ ഒരു സാധാരണക്കാരനല്ല ഒരു ഭീകരജീവിയാണ്; സാജിദ് യഹിയയുടെ വെളിപ്പെടുത്തല്‍ വൈറലാവുന്നു…
മലയാളക്കരയെ ആവേശം കൊള്ളിച്ച് ഷാജി പാപ്പനും പിള്ളേരും ജൈത്രയാത്ര തുടരുകയാണ്. ചിത്രത്തില്‍ ഷാജി പാപ്പനായി വേഷമിടുന്ന നടന്‍ ജയസൂര്യയെ പുകഴ്ത്തി സംവിധായകനും നടനുമായ സാജിദ് യഹിയ രംഗത്തെത്തിയിരിക്കുകയാണ്. ജയസൂര്യ ഒരു സാധാരണ മനുഷ്യനല്ലെന്നും ഒരു ഭീകരജീവിയാണെന്നുമാണ് സാജിദ് പറയുന്നത്. മലയാള സിനിമയില്‍ മനുഷ്യജീവിതത്തിന്റെ സകല ഭാവങ്ങളും പ്രതിഫലിപ്പിക്കാന്‍ കഴിവുള്ള നടനാണ് ജയസൂര്യയെന്നു സാജിദ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സാജിദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
Read Moreആട്-2 പകര്‍ത്തി ഫേസ്ബുക്കില്‍ ഇട്ടാല്‍ അത് സംഭവിക്കും ! പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പുമായി ജയസൂര്യയും വിജയ്ബാബുവും
നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ആട്-2 മലയാളക്കര കീഴടക്കിയിരിക്കുകയാണ്. ഷാജി പാപ്പനും സംഘവും തിയേറ്ററില്‍ ഓളങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഒരു പ്രധാനകാര്യം നായകന്‍ ജയസൂര്യയും നിര്‍മാതാവ് വിജയ് ബാബുവും ആരാധകരുമായി പങ്കുവയ്ക്കുന്നു.സിനിമയുടെ ഏതെങ്കിലും ഭാഗങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കിലോ യുട്യൂബിലോ ഇട്ടാല്‍ അക്കൗണ്ട് ഡീആക്ടിവേറ്റായി പോകുമെന്നാണ് ഇവര്‍ പറയുന്നത്. അതുകൊണ്ട് ദയവ് ചെയ്ത് ആരും അങ്ങനെ ചെയ്യരുതെന്ന് ഇരുവരും ആരാധകരോട് അപേക്ഷിക്കുന്നു. ആട് 2 ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറയാന്‍ ഫേസ്ബുക്ക് ലൈവില്‍ വന്നപ്പോഴാണ് ഇരുവരും ഇതെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. നിങ്ങളുടെ സുഹൃത്തുക്കള്‍ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ മുന്നറിയിപ്പ് നല്‍കുക. ഒരു സീനല്ല ഒരു സെക്കന്റ് ആണെങ്കില്‍ കൂടി നിങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്താല്‍ എക്കൗണ്ട് ഡീ ആക്ടിവേറ്റാകും. ഇന്നലെ തന്നെ എനിക്ക് അന്‍പതോളം കോളുകളാണ് വന്നത്. ഇതൊന്നും ഞങ്ങളുടെ നിയന്ത്രണത്തിലല്ല. ഞങ്ങള്‍ ഔദ്യോഗികമായി ചെയ്യുന്നത് നിങ്ങള്‍ക്കും ഷെയര്‍ ചെയ്യാം-…
Read Moreഅതൊന്നും ഇവിടെ പറ്റില്ലായിരുന്നു;പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നൈല ഉഷയെ ‘മരിപ്പിച്ച’തിന്റെ കാരണം വെളിപ്പെടുത്തി സംവിധായകന്‍ രംഗത്ത്
വിജയകരമായി പ്രദര്‍ശനം തുടരുന്ന പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് നൈല ഉഷയെ ഒഴിവാക്കിയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ രംഗത്ത്. പുണ്യാളന്‍ സീരിസിലെ ആദ്യപടമായ പുണ്യാളന്‍ അഗര്‍ബത്തീസിലെ നായികയായിരുന്ന നൈലയെ രണ്ടാം ഭാഗത്തില്‍ ഒഴിവാക്കിയതിനെത്തുടര്‍ന്ന് ചോദ്യമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് സംവിധായകന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.. ചിത്രത്തില്‍ നിന്നും നൈലയെ മാറ്റിയതില്‍ നിരവധി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കാരണം ആരാഞ്ഞിരുന്നു.പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ എന്തുകൊണ്ട് നൈല ഇല്ല..? എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് രഞ്ജിത്ത് ശങ്കര്‍.’പുണ്യാളന്റെ രണ്ടാം ഭാഗം എന്ന നിലയിലായിരുന്നില്ല ഈ പ്രൊജക്ടിലേക്കെത്തിയത്. നിലവിലെ സാമൂഹ്യ സാഹചര്യങ്ങള്‍ പറയുന്ന ഒരു ചിത്രം. അതില്‍ കാര്യങ്ങള്‍ പറയാന്‍ ഒരു തൃശൂര്‍കാരനുണ്ടെങ്കില്‍ ജനങ്ങളിലേക്ക് കൂടുതല്‍ എത്തുമെന്ന് ചിന്തിച്ചപ്പോഴാണ് ജയസൂര്യയുടെ ജോയ് താക്കോല്‍ക്കാരനിലേക്കെത്തിയത്. ഫാമിലി ലൈഫുമായി ഈ കഥയെ കൂട്ടികുഴക്കേണ്ട എന്നു കരുതിയാണ് നായികയെ ഒഴിവാക്കിയത്.അത്തരം രംഗങ്ങള്‍ വന്നാല്‍ കഥ വഴിമാറും.…
Read More‘വായും പൊളിച്ച് നില്‍ക്കാതെ വേഗം ഇങ്ങോട്ട് വാ ജോഷി’ ! എന്തുകൊണ്ട് ജോഷി ജയസൂര്യയെ നായകനാക്കി പടം ചെയ്യുന്നില്ല; കാരണം അറിയാം
മലയാള സിനിമയിലെ ആക്ഷന്‍ പടങ്ങളുടെ തലതൊട്ടപ്പനാണ് സംവിധായകന്‍ ജോഷി. മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകളാണ് അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുള്ളത്. അദ്ദേഹവും ജയസൂര്യയും തമ്മിലുള്ള രസകരമായൊരു സംഭവത്തെക്കുറിച്ച് വിവരിക്കുകയാണ് മണിയന്‍പിള്ള രാജു. ചിരിച്ചും ചിരിപ്പിച്ചും എന്ന പുസ്തകത്തിലാണ് ഇക്കാര്യത്തെപ്പറ്റി പറയുന്നത്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അഭിനയിച്ച ചിത്രമായിരുന്നു ജോഷി സംവിധാനം ചെയ്ത ട്വന്റി ട്വന്റി. ചിത്രത്തില്‍ നയന്‍താരയുടെ നൃത്തം ഷൂട്ട് ചെയ്യുന്ന സമയത്തുണ്ടായ സംഭവത്തെക്കുറിച്ചാണ് മണിയന്‍പിള്ള വിവരിക്കുന്നത്. നൃത്തരംഗം ചിത്രീകരിക്കുന്നതിനിടെ എല്ലാ യുവതാരങ്ങളും സെറ്റിലുണ്ടായിരുന്നു. ഷൂട്ടിങ്ങിനിടയിലെ ഇടവേളകളില്‍ ജയസൂര്യ ‘എടാ ജോഷി എന്തായെടാ വേഗമാകട്ടെ’ എന്നെല്ലാം വിളിച്ചു പറയുന്നുണ്ടായിരുന്നു. സെറ്റിലുള്ള ഒരു പയ്യന്‍ തന്റെ പേര് വിളിച്ച് ഡയലോഗടിക്കുന്നത് സംവിധായകന്‍ ശ്രദ്ധിച്ചു. അതിനിടയിലാണ് വീണ്ടും ജയസൂര്യയുടെ ഡയലോഗ്. ‘വായും പൊളിച്ച് നില്‍ക്കാതെ വേഗം ഇങ്ങോട്ട് വാ ജോഷി’എന്നായിരുന്നു താരം പറഞ്ഞത്. തുടര്‍ന്ന് തന്റെ പേര് വിളിച്ച് വായില്‍…
Read Moreറോഡില്‍ ചോരയില്‍ കുളിച്ചു കിടന്ന യുവാവിന് മുമ്പില്‍ രക്ഷകനായി അവതരിച്ചത് ജയസൂര്യ; എന്നാല്‍ ആശുപത്രിയിലെത്തിയ്‌പ്പോഴേക്കും നായകന്‍ വില്ലനായി; പിന്നെ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍
ജനോപകാരപ്രദമായ പല സാമൂഹിക വിഷയങ്ങളിലും ഇടപെടുന്ന ആളാണ് നടന്‍ ജയസൂര്യ. ഇതൊക്കെ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട. കൂടാതെ തെറ്റായ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറാന്‍ ആരാധകരെ ഉപദേശിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ഊരും പേരും അറിയാത്ത റോഡില്‍ ചോരയൊലിച്ച് കിടന്നയാള്‍ക്ക് രക്ഷകനായെത്തിയത് ജയസൂര്യയായിരുന്നു. ജയസൂര്യ തന്നെ തന്റെ വാഹനത്തില്‍ അയാളെ ആശുപത്രിയിലുമെത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ പലരും താനാണ് അപകടമുണ്ടാക്കിയതെന്ന് വിചാരിച്ചുവെന്നും പിന്നീട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കേണ്ടി വന്നെന്നുമാണ് ജയസൂര്യ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ജയസൂര്യ പറയുന്നതിങ്ങനെ…അങ്കമാലിയില്‍ ചിത്രീകരണം നടക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു ഞാന്‍. ഒബ്‌റോണ്‍ മാളിന് സമീപത്ത് ഒരു ആള്‍ക്കൂട്ടം കണ്ടു. ആക്‌സിഡന്റാണെന്ന് സംശയം തോന്നിയപ്പോള്‍ െ്രെഡവറോട് വണ്ടി ഒതുക്കാന്‍ പറഞ്ഞു. അയാള്‍ ചോരയില്‍ കുളിച്ച് കമിഴ്ന്നു കിടക്കുമ്പോള്‍ ആളുകള്‍ പരസ്പരം തര്‍ക്കിച്ച് നില്‍ക്കുകയാണ്. അടുത്തു ചെന്നപ്പോള്‍ അയാള്‍ വേദനകൊണ്ട് പുളയുന്നുണ്ട്. ഞാനും…
Read Moreഅന്ന് ഷക്കീലാപ്പടത്തിലെ ‘ആന്റി ഹീറോ’ വേഷം ജയസൂര്യ ചെയ്തിരുന്നെങ്കിലോ ? ഷക്കീലയ്‌ക്കൊപ്പം അഭിനയിക്കാന്‍ പോയതിനെക്കുറിച്ച് ജയസൂര്യ മനസു തുറക്കുന്നു
മലയാളത്തിലെ യുവനടന്മാരില്‍ പ്രമുഖനായ ജയസൂര്യ മിമിക്രിയില്‍ നിന്ന് സിനിമയിലേക്ക് ചുവടുവച്ച താരമാണെന്ന് എല്ലാവര്‍ക്കും അറിയാം. നായകനാകാന്‍ അവസരം ലഭിക്കുന്നതിനു മുമ്പ് മറ്റു മിമിക്രിക്കാരെപ്പോലെ തന്നെ ലൊക്കേഷന്‍ തോറും അവസരം തേടി നടക്കലായിരുന്നു ജയസൂര്യയുടെ മുഖ്യ തൊഴില്‍. മിമിക്രിയില്‍ നിന്നു കിട്ടുന്ന പണം മുഴുവന്‍ ജയസൂര്യ ചിലവഴിച്ചിരുന്നതും ഇത്തരം യാത്രകള്‍ക്കായിരുന്നു. ഒരിക്കല്‍ ഒരു റെസ്റ്ററന്റില്‍ , തൊട്ടപ്പുറത്തിരുന്നവരുടെ വേഷവും സംസാരവുമെല്ലാം ശ്രദ്ധിച്ചപ്പോള്‍ ഒരു സിനിമയുടെ മണമടിക്കുന്നപോലെ ജയസൂര്യയ്ക്കു തോന്നി. ജയസൂര്യ അവരറിയാതെ അവരെ ശ്രദ്ധിച്ചു. അതെ, സംഗതി സിനിമ തന്നെ. പിന്നെ ഒട്ടും താമസമുണ്ടായില്ല ജയസൂര്യ അവര്‍ക്ക് മുന്നില്‍ അങ്ങ് അവതരിച്ചു. സര്‍, ഞാനൊരു മിമിക്രിക്കാരനാണ് ഒന്നുരണ്ട് ചിത്രങ്ങളിലൊക്കെ( ദോസ്ത് ,അപരന്‍മാര്‍ നഗരത്തില്‍, കാലചക്രം ) മുഖം കാണിച്ചിട്ടുണ്ട് . നിങ്ങളുടെ സിനിമയിലും എനിക്ക് ഒരു ചെറിയ വേഷം തന്നു സഹായിക്കണം. ജയസൂര്യ അഭിനിവേശം കണ്ട് കണ്ണ് തള്ളി…
Read More