18-ാം വയസില്‍ വിവാഹം കഴിഞ്ഞെങ്കിലും രണ്ടു തവണ അബോര്‍ഷനായി ! പിന്നീട് ഗര്‍ഭിണിയായത് 30-ാം വയസ്സില്‍; ജീവിതത്തിലെ ചില ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നടി ലക്ഷ്മിപ്രിയ

മലയാളികളുടെ ഇഷ്ടതാരമാണ് ലക്ഷ്മിപ്രിയ. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച ദുരനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് താരം. തന്റെ ജീവിതത്തില്‍ നേരിട്ട പ്രയാസങ്ങളെ കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മി തുറന്നു പറയുന്നത്. ” 18-ാം വയസ്സിലായിരുന്നു എന്റെ വിവാഹം. ജയേഷേട്ടന് അന്ന് 28 വയസ്സ്. രണ്ടു തവണ ഗര്‍ഭിണിയായെങ്കിലും അബോര്‍ഷനായി. അതിനിടെ സിനിമയില്‍ തിരക്ക് കൂടി. അതോടെ കുഞ്ഞ് എന്ന ചിന്ത തല്‍ക്കാലം മാറ്റിവച്ചു. അതിന്റെ പേരില്‍ ധാരാളം കുത്തുവാക്കുകളും സഹതാപവുമൊക്കെ കേട്ടു. പക്ഷെ കുഞ്ഞിനെ ജനിപ്പിച്ചിട്ട് മാത്രം കാര്യമില്ലല്ലോ. അതിനുള്ള ജീവിത സാഹചര്യം കൂടി ഒരുക്കണമല്ലോ എന്നായിരുന്നു ഞങ്ങള്‍ ചിന്തിച്ചത്. അങ്ങനെ 12 വര്‍ഷം കടന്നു പോയി. പ്രായം കടന്നു പോകുന്തോറും ഇനിയും വൈകിപ്പിക്കേണ്ട എന്നും തോന്നി. അങ്ങനെ മുപ്പതാമത്തെ വയസ്സില്‍ വീണ്ടും ഗര്‍ഭിണിയായി. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതല്‍ പ്രാര്‍ഥനയായിരുന്നു. മൂന്നാഴ്ച കഴിഞ്ഞതു…

Read More

കോടതി നിരപരാധിയെന്ന് വിധിച്ചെങ്കിലും പോലീസ് ഇന്നും എന്നെ വേട്ടയാടുന്നു; യഥാര്‍ഥ ജീവിതത്തിലെ ‘കുപ്രസിദ്ധ പയ്യന്‍’ ജയേഷിന്റെ ജീവിതം ഇപ്പോഴും ദുരിതത്തില്‍ തന്നെ…

സുന്ദരിയമ്മ കൊലക്കേസ് ആസ്പദമാക്കി ടൊവിനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്ത ‘ഒരു കുപ്രസിദ്ധ പയ്യന്‍’ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ശോഭനമായ ഭാവിയിലേക്കു തിരികെ എത്തുന്ന നായകനിലാണ് സിനിമ അവസാനിക്കുന്നത്. പക്ഷേ യഥാര്‍ഥ ജീവിതത്തിലെ നായകന്‍ ജയേഷിന്റെ ഭാവി തീരെ ശോഭനമല്ലായിരുന്നു. പോലീസുകാരാല്‍ കുറ്റം ചാര്‍ത്തപ്പെട്ട് നരകയാതന അനുഭവിച്ച ശേഷം അവസാനം കുറ്റക്കാരനല്ലെന്നു തെളിഞ്ഞ് വെറുതേ വിട്ട ജയേഷിന്റെ ജീവിതവും ഈ ചിത്രത്തിനൊരു പ്രചോദനമായിരുന്നു. ‘ആ കേസോടെ എന്റെ ജീവിതമാകെ തകര്‍ന്നു, കൊലപാതകിയെന്ന പേര് എന്നെ വിടാതെ പിന്തുടരുകയാണ്, ആ കറ മായുന്നില്ല. കോഴിക്കോട് സ്വദേശി ജയേഷ് പറയുന്നു. സംഭവങ്ങളുടെ തുടക്കം ഇങ്ങനെ…2012 ജൂലൈ 21 ന് പുലര്‍ച്ചെയാണ് ഹോട്ടലുകളില്‍ പലഹാരം വിറ്റ് ഉപജീവനം നടത്തുന്ന സുന്ദരിയമ്മ എന്ന മധ്യവയസ്‌കയെ വെട്ടിക്കൊലപ്പെടുത്തുന്നത്. പൊലീസിനു പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. എന്നിട്ടും രക്ഷയുണ്ടാകാഞ്ഞതിനാല്‍…

Read More