മല്ലപ്പള്ളി: അനധികൃതമായി പാറയും പച്ചമണ്ണും ഖനനം ചെയ്തതിന് മണ്ണുമാന്തി യന്ത്രം കീഴ്വായ്പൂര് പോലീസ് പിടിച്ചെടുത്തു. കീഴ്വായ്പൂര് മണ്ണുമ്പുറത്തെ സ്വകാര്യ പുരയിടത്തിലെ പറമ്പില്‍ ഖനനം നടത്തിയ ജെസിബിയാണ് രഹസ്യവിവരത്തേതുടര്‍ന്ന്, എസ്ഐ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം വൈകുന്നേരം പിടിച്ചെടുത്തത്. അനുമതിപത്രമോ പാസോ ഇല്ലാതെ മണ്ണെടുപ്പ് നടത്തിയതിനാണ് നടപടി. മണ്ണും പാറയും ഇവിടെ നിന്നു വന്‍തോതില്‍ അനധികൃത ഖനനം നടത്തി കടത്തിയതായി വ്യക്തമായതിനേത്തുടര്‍ന്ന്, ഇത് തടയുന്നതിനുവേണ്ട നടപടി പോലീസ് സ്വീകരിച്ചു. അനന്തര നടപടികള്‍ക്കായി ജിയോളജി വകുപ്പിന് കൈമാറിയതിനേതുടര്ന്ന് പിഴ അടപ്പിച്ച ശേഷം വാഹനം വിട്ടുകൊടുത്തു. എഎസ്്ഐ ഉണ്ണികൃഷ്ണന്, സിപിഒ വരുണ്‍ കൃഷ്ണന് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Read MoreTag: JCB
അതു കൊണ്ട് ഞാന്‍ ഇതങ്ങ് പൊളിക്കുകയാ ! ബില്‍ഡിംഗില്‍ 30 വര്‍ഷമായി നടക്കുന്നത് ലഹരിക്കച്ചവടവും ചീട്ടുകളിയും മാത്രം; കടയുടമയുടെ പേരില്‍ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തത് രണ്ടു പോക്സോ കേസുകള്‍; കൊലപാതകക്കേസുകള്‍ വേറെ;ജെസിബി കൊണ്ട് കട പൊളിക്കുന്നതിനു മുമ്പ് യുവാവ് പറഞ്ഞതിങ്ങനെ; വീഡിയോ വൈറലാകുന്നു…
പതിവായി വിവാഹാലോചനകള്‍ മുടക്കിയ നാട്ടുകാരനോട് സൂപ്പര്‍ഹിറ്റ് സിനിമ ‘അയ്യപ്പനും കോശിയും’ സ്റ്റൈലില്‍ പ്രതികാരം ചെയ്ത യുവാവാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. തനിക്കു വരുന്ന വിവാഹാലോചനകള്‍ നിരന്തരം മുടക്കിക്കൊണ്ടിരുന്ന ആളുടെ കട ജെസിബി കൊണ്ട് പൊളിച്ചടുക്കിയാണ് ആല്ബിന് എന്ന യുവാവ് പ്രതികാരം ചെയ്തത്. എന്നാല്‍ കടയുടമയുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും ഇതും കട പൊളിക്കുന്നതിലേക്ക് യുവാവിനെ നയിച്ചുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബില്‍ഡിംഗ് പൊളിക്കുന്നത് ലൈവ് ആയി പോസ്റ്റ് ചെയ്യാനും യുവാവ് മറന്നില്ല. കണ്ണൂരിലെ ചെറുപുഴയില്‍ ആയിരുന്നു സംഭവം. നാട്ടുകാരനെന്നു പരിചയപ്പെടുത്തിയാണ് യുവാവ് ലൈവ് വീഡിയോ തുടങ്ങുന്നത്. കഴിഞ്ഞ 30 വര്‍ഷമായി പ്രസ്തുത ബില്‍ഡിംഗ് ഉപയോഗിക്കുന്നത് കള്ളുവില്ക്കാനും ഹാന്‍സ് വില്‍ക്കാനും രാത്രിയില്‍ ചീട്ടുകളിക്കാനും വേണ്ടി മാത്രമാണെന്ന് യുവാവ് വീഡിയോയില്‍ ആരോപിക്കുന്നു. രണ്ടു മൂന്ന് കൊലപാതകക്കേസ് അടക്കം നൂറുകണക്കിന് കേസുകള്‍ കടയ്ക്കും കടയുടമയ്ക്കും എതിരേ ഉണ്ടായിരുന്നിട്ടും പോലീസോ…
Read Moreകല്യാണം മുടക്കിയതിന്റെ കലിപ്പ് തീര്‍ത്തത് ‘അയ്യപ്പനും കോശിയും’സ്റ്റൈലില്‍ ! ചെറുപുഴയില്‍ സംഭവിച്ചത് ഇങ്ങനെ…
ബിജു മേനോനും പൃഥിരാജും തകര്‍ത്തഭിനയിച്ച അയ്യപ്പനും കോശിയും തീയറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രമാണ്. അയ്യപ്പന് നായരുടെയും കോശിയുടെയും പരസ്പര വൈരത്തിന്റെ കഥയാണ് സിനിമ പറഞ്ഞത്. സിനിമയില്‍ കോശിയോടുള്ള അരിശം മൂത്ത് അയ്യപ്പന് നായര്‍ കുട്ടമണിയുടെ കട ജെസിബി ഉപയോഗിച്ച് തകര്‍ക്കുന്ന ഒരു രംഗം ഉണ്ട്. തിയേറ്ററുകളില്‍ ഏറെ കൈയടി വാരിക്കൂട്ടിയ സീന്‍ കൂടിയായിരുന്നു ഇത്. ബിജു മേനോന്റെ കഥാപാത്രമായ അയ്യപ്പന്, കുട്ടമണിയുടെ കട തകര്‍ക്കുമ്പോള്‍, കോശിയാകട്ടെ അയ്യപ്പന് നായരുടെ വീട് ആണ് ജെസിബി ഉപയോഗിച്ച് തകര്‍ത്തുകളയുന്നത്. സിനിമയിലെ ആ രംഗം ഇപ്പോള്‍ യഥാര്‍ഥ ജീവിതത്തില്‍ നടന്നിരിക്കുകയാണ്. കണ്ണൂര്‍ ചെറുപുഴയിലാണ് ആ രംഗത്തിനു സമാനമായ സംഭവം നടന്നത്. തന്റെ വിവാഹാലോചനകള്‍ മുടക്കിയെന്ന് ആരോപിച്ച് പ്ലാക്കുഴിയില്‍ ആല്‍ബിനാണ് പുളിയാറു മറ്റത്തില്‍ സോജിയുടെ കട കഴിഞ്ഞ ദിവസം രാവിലെ ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. ഇയാളെ ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചു വിവാഹാലോചനകള്‍ മുടക്കിയെന്ന്…
Read Moreമലവെള്ളപ്പാച്ചിലില്‍ കാര്‍ മുങ്ങി ! മരണത്തെ മുഖാമുഖം കണ്ട് യാത്രക്കാര്‍; എന്നാല്‍ പിന്നീട് സംഭവിച്ചത് അവിശ്വസനീയമായ കാര്യങ്ങള്‍…വീഡിയോ കാണാം…
മലവെള്ളപ്പാച്ചിലില്‍ മുങ്ങിയ കാറില്‍ നിന്ന് യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. സ്വന്തം ജീവന് പോലും പണയപ്പെടുത്തി മൂന്ന് പേരുടെ ജീവന് രക്ഷിച്ച ജെസിബി ഡ്രൈവറുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. കനത്ത മഴ മൂലം കുത്തി ഒലിച്ചു എത്തിയ പെരുവെള്ളം പെട്ടെന്ന് റോഡിലേക്ക് അലയിടിച്ചു കയറുക ആയിരുന്നു.വെള്ളം ചെറിയ തോതില്‍ റോഡില്‍ കയറി ഒഴുകുന്നത് കണ്ട് കടന്നു പോകും എന്നുള്ള പ്രതീക്ഷയോടെ കാറില്‍ യാത്ര ചെയ്തവര്‍ ആയിരുന്നു മരണത്തെ ഒരു നിമിഷം മുഖാമുഖം കണ്ടത്. മഴ വെള്ളപ്പാച്ചിലില്‍ പരിസരത്തു ഉണ്ടായിരുന്ന ആളുകള്‍ക്കു ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു ഉണ്ടായിരുന്നത്. വെള്ളത്തിന്റെ അളവും ഒഴുക്കും കൂടി വന്നതോടെ കാറിന്റെ മുകളില്‍ കയറി എന്ത് ചെയ്യണം എന്ന് അറിയാതെ മൂന്നു പേര് ഉള്‍പ്പെടുന്ന യാത്ര സംഘം മരണത്തെ മുഖാമുഖം കണ്ടു. അപ്പോഴാണ് ദൈവദൂതനെ…
Read Moreഎന്നാലും ഇത് കുറച്ചു കടുത്തുപോയി ! ജെസിബി ഉപയോഗിച്ച് മസ്തകത്തില്‍ ഇടിച്ച് ഓടിച്ച കാട്ടുകൊമ്പന് ചരിഞ്ഞു; സംഭവം മൂന്നാറിലെ കണ്ണന് ദേവന് തോട്ടത്തില്‍; പ്രതിഷേധം ഇരമ്പുന്നു…
മൂന്നാര്‍: മൂന്നാര്‍ കൈയ്യേറി അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി പരിസ്ഥിതിയെ തകര്‍ക്കുന്നതു തുടരുന്നതിനിടയില്‍ മനുഷ്യന്റെ കൊടും ക്രൂരതയുടെ വാര്‍ത്തയാണ് വെളിയില്‍ വരുന്നത്. കണ്ണന് ദേവന് തോട്ടത്തില്‍ നിന്നു വിരട്ടിയോടിച്ച കാട്ടുകൊമ്പനെ മൂന്നാര്‍ ചെണ്ടുവരയില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. തോട്ടത്തിലെത്തുകയും ജനവാസകേന്ദ്രങ്ങളിലേക്ക് നീങ്ങുകയും ചെയ്തപ്പോഴാണ് കാട്ടാനയെ വിരട്ടിയോടിക്കാന്‍ ജെസിബികള്‍ എത്തിച്ചത്. ജെസിബിക്കൈ ഉപയോഗിച്ച് വിരട്ടുന്നതിനിടെ കാട്ടാനയുടെ മസ്തകത്തില്‍ അടിയേറ്റതാണ് ആന ചരിയാന്‍ കാരണമെന്ന് സംശയിക്കുന്നു. ഇതോടെ ജെസിബി െ്രെഡവറേയും ജെസിബിയും വനംവകുപ്പ് അധികൃതര്‍ കസ്റ്റഡിയിലേടുത്തു. അതേസമയം കാട്ടാനകള്‍ ജനവാസകേന്ദ്രത്തിലെത്തുന്നത് തടയാന്‍ വനംവകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കാത്തതാണ് എല്ലാത്തിനും കാരണമെന്ന് നാട്ടുകാരും ആരോപിക്കുന്നു. ജനവാസ കേന്ദ്രത്തിലെത്തിയപ്പോള്‍ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കാട്ടിലേക്കു വിരട്ടിയോടിച്ച കാട്ടാനയാണു ചരിഞ്ഞത്. മറയൂര്‍, കാന്തല്ലൂര്‍, മൂന്നാര്‍, ചിന്നക്കനാല്‍ മേഖലയില്‍ കഴിഞ്ഞ മൂന്നു മാസങ്ങളായി കാട്ടാനയുടെ ശല്യം രൂക്ഷമായുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം കൊമ്പന് എത്തിയതും പലയിടത്തും…
Read More