വിഖ്യാത ഫ്രഞ്ച് ചലച്ചിത്ര സംവിധായകന് ഴാങ് ലുക് ഗൊദാര്‍ദ്(91) അന്തരിച്ചു. ഫ്രഞ്ച് നവതരംഗ സിനിമയുടെ ഗോഡ് ഫാദര്‍ എന്നറിയപ്പെടുന്ന അദ്ദേഹം എഴുത്തുകാരന് ചലച്ചിത്ര നിരൂപകന് എന്നീ നിലകളിലും ലോക പ്രശസ്തനായിരുന്നു. ‘ബ്രെത്ത്ലസ്’ പോലുള്ള ക്ലാസിക് സിനിമകളിലൂടെ ലോക സിനിമയില്‍ തന്നെ വിപ്ലവം കൊണ്ടു വന്ന സംവിധായകനായിരുന്നു ഗൊദാര്‍ദ്. 1930 ഡിസംബര്‍ മൂന്നിന് പാരീസില്‍ ജനിച്ച ഗൊദാര്‍ദ് പിന്നീട് സ്വിറ്റ്സര്‍ലന്‍ഡിലെ ന്യോണില്‍ തന്റെ വിദ്യാഭ്യാസം ആരംഭിച്ചു. 1949ല്‍ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് പാരീസിലേക്ക് മടങ്ങിയ അദ്ദേഹം അവിടുത്തെ ചലച്ചിത്ര ക്ലബ്ബുകളില്‍ സജീവമായി. അക്കാലത്ത് വളര്‍ന്നുവരുന്ന യുവ ചലച്ചിത്ര നിരൂപകരുടെ ഇടയില്‍ ഗൊദാര്‍ദ് ഏറെ സ്വീകാര്യനായി. സിനിമയുടെ സ്ഥാപിതമായ പതിവ് രീതികളെ ലംഘിച്ച് അദ്ദേഹം ഹാന്‍ഡ്ഹെല്‍ഡ് കാമറ വര്‍ക്ക്, ജംപ് കട്ടുകള്‍, അസ്തിത്വപരമായ സംഭാഷണങ്ങള്‍ എന്നിവ ഉപയോഗിച്ച് ഒരു പുതിയ ചലച്ചിത്ര നിര്‍മാണ ശൈലിക്ക് തുടക്കം കുറിച്ചു. ഫ്രാന്‍സ്വാ ത്രൂഫോ,…
Read More