ഇതാണോ ആ വമ്പന്‍ സ്രാവ് ? നടി ആക്രമിക്കപ്പെട്ട കേസില്‍ ലാല്‍ ജൂനിയറിനെ ചോദ്യം ചെയ്‌തേക്കും; നടിയ്ക്ക് പോകാന്‍ വാഹനമൊരുക്കിയത് ജീന്‍ പോള്‍; രക്ഷകന്‍ വില്ലനാവുമോ ?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം. മറ്റൊരു നടിയോട് അശ്ലീലമായി സംസാരിച്ചതിന് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു.ലാല്‍ ജൂനിയര്‍ എന്ന് അറിയപ്പെടുന്ന ജീന്‍ പോള്‍ ലാലിന്റെ ഹണീബീ-ടു എന്ന ചിത്രത്തിന്റെ ഡബ്ബിങ് ജോലികള്‍ നടക്കുന്നതിനിടെ ആയിരുന്നു നടി അതി ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതിനു ശേഷം ഇറക്കിവിട്ടതും ലാലിന്റെ വീട്ടിനു മുമ്പിലായിരുന്നു. കേസിന്റെ ആദ്യ ദിവസം തന്നെ പല മാധ്യമങ്ങളിലും സംവിധായകന്‍ ലാലിനേ ചേര്‍ത്ത് വാര്‍ത്തകള്‍ വന്നിരുന്നു. രക്ഷകന്‍ തന്നെ വില്ലനാകും എന്നും പ്രചരണം ഉണ്ടായിരുന്നു. അന്ന് നടിയ്ക്ക് പോകാന്‍ കാര്‍ ഏര്‍പ്പാടാക്കിയത് ജീന്‍ പോള്‍ ആണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് നേരത്തേ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും ജീന്‍ പോള്‍…

Read More