ജെഇഇ പരീക്ഷയില്‍ മികച്ച വിജയം നേടുക ഏതൊരു വിദ്യാര്‍ഥിയുടെയും സ്വപ്നമാണ്. അപ്പോള്‍ മുഴുവന്‍ മാര്‍ക്കും വാങ്ങുന്നതിനെ സ്വപ്നതുല്യം എന്നേ വിശേഷിപ്പിക്കാനാവൂ. ഏറ്റവും പ്രയാസമേറിയ പരീക്ഷകളിലൊന്നായ ജെഇഇ മെയിന്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കിയിട്ടും പരിശീലനം പോരായിരുന്നു എന്ന കാരണം പറഞ്ഞ് പരീക്ഷ ഒന്നു കൂടി എഴുതാന്‍ തയ്യാറെടുക്കുകയാണ് ഒരു വിദ്യര്‍ഥി. രാജസ്ഥാനിലെ നവ്യ ഹിസാരിയ എന്ന വിദ്യാര്‍ഥിക്കാണ് പഠനം തലയ്ക്കു പിടിച്ചത്. നവ്യയുടെ തീരുമാനം കേട്ട് ഇവന് ഭ്രാന്താണോയെന്നാണ് പലരും ചോദിക്കുന്നത്. ഇത്തരക്കാര്‍ക്ക് നവ്യ നല്കുന്ന വിശദീകരണമിങ്ങനെ… ”പരിശീലനം മെച്ചപ്പെടുത്താനും ടൈം മാനേജ്മെന്റ് കൃത്യമാക്കുന്നതിനും വേണ്ടിയാണ് പരീക്ഷ ഒരിക്കല്‍ക്കൂടി എഴുതാന്‍ ഞാന്‍ തീരുമാനിച്ചത്.ജെഇഇ മെയിന്‍ എക്സാമിനുള്ള പരിശീലനവും പരിശ്രമങ്ങളുമാണ് നിശ്ചിത സമയത്തിനുള്ളില്‍ പരീക്ഷ എഴുതിത്തീര്‍ക്കാന്‍ എന്നെ സഹായിച്ചത്”. ഒരിക്കല്‍ക്കൂടി പരീക്ഷയെഴുതി മാര്‍ക്ക് കുറഞ്ഞാലും നവ്യയ്ക്കു പേടിക്കേണ്ടതില്ല. കാരണം രണ്ടു തവണ പരീക്ഷയെഴുതിയാലും അതില്‍ ഏതിനാണോ ഉയര്‍ന്ന മാര്‍ക്ക്…
Read More