മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. ഇതര ഭാഷകളിലും ചിത്രം വന്‍വിജയമായി. ചില കൊറിയന്‍ പടങ്ങളുടെ അഡാപ്റ്റേഷനാണ് ചിത്രമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും മലയാള സിനിമയില്‍ ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു ചിത്രമുണ്ടോയെന്ന് സംശയമാണ്. സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല.അതിന് കാരണമാകുന്നത് കേരളം കണ്ടു കൊണ്ടിരിക്കുന്ന പല കൊലപാതകങ്ങളുമാണ്. ദൃശ്യം മോഡല്‍ കൊലപാതകം എന്നുള്ള തലക്കെട്ടുകളാണ് വാര്‍ത്തകളില്‍. ദൃശ്യം ഇറങ്ങിയതിനു ശേഷം ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ വര്ധിക്കുകയാണല്ലോ എന്ന ചോദ്യത്തിന് ഇപ്പോള്‍ മറുപടിയുമായെത്തിയിരിക്കുകയാണ് സംവിധായകന് ജിത്തു ജോസഫ്. പൊതുസമൂഹത്തെ സിനിമ സ്വാധീനിക്കുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ദൃശ്യത്തിന് ശേഷം കൊലപാതകങ്ങളുടെ എണ്ണം വര്‍ധിച്ചു എന്നു പറയുന്നതിന്റെ കാരണം തനിക്കു മനസ്സിലാകുന്നില്ലെന്ന് ജിത്തു പറയുന്നു. നിരവധി കൊലപാതകങ്ങള്‍ ഇപ്പോള്‍ ദൃശ്യം മോഡല്‍ എന്ന് അറിയപ്പെടുന്നു.നിരവധി കൊലപാതകങ്ങളെയാണ് ദൃശ്യം മോഡല്‍ എന്നു…
Read MoreTag: jeethu joseph
സൂപ്പര്‍സ്റ്റാര്‍ പദവി ഒരു നടനെ സംബന്ധിച്ച് ഒരു ബാധ്യതയാണ് ! ഇനി മലയാളത്തില്‍ ഒരു സൂപ്പര്‍താരം ഉണ്ടാവരുതെന്നാണ് തന്റെ ആഗ്രഹമെന്ന് ജിത്തു ജോസഫ്…
ഒരു നടനെ സംബന്ധിച്ച് സൂപ്പര്‍താര പദവി വലിയൊരു ബാധ്യതയാണെന്നും അതിനാല്‍ ഇനി മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകരുതെന്നാണ് തന്റെ ആഗ്രഹമെന്നും സംവിധായകന് ജിത്തു ജോസഫ് വ്യക്തമാക്കി. സൂപ്പര്‍സ്റ്റാറായി കഴിഞ്ഞാല്‍ അയാളിലെ നടനെ നിയന്ത്രിക്കേണ്ടി വരുമെന്നും പ്രതിച്ഛായയ്ക്ക് കോട്ടം സംഭവിക്കുമെന്നു കരുതി പല വേഷങ്ങളും ഉപേക്ഷിക്കേണ്ടി വരുമെന്നും ജിത്തു ജോസഫ് അഭിപ്രായപ്പെട്ടു. ‘മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെ. കാരണം മറ്റൊന്നുമല്ല, ഈ താരപദവി അഭിനേതാക്കള്‍ക്ക് വലിയ ബാധ്യതയാണ്. പുതിയ ചെറുപ്പക്കാര്‍ ആരും സൂപ്പര്‍താരങ്ങളാകരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കഴിവുണ്ടായിട്ടും പ്രതിച്ഛായക്ക് കോട്ടം വരുമോ എന്ന് ഭയന്ന് ഒരാള്‍ അയാളിലെ നടനെ നിയന്ത്രിച്ചാല്‍ എന്ത് സംഭവിക്കും. അങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുത്.’-ജീത്തു പറയുന്നു. ദൃശ്യത്തില്‍ മോഹന്‍ലാലിനെ കലാഭവന്‍ ഷാജോണ്‍ തല്ലുന്ന രംഗമുണ്ട്. വളരെ അനിവാര്യമായ ഒരു രംഗമായിരുന്നുവെങ്കിലും പലരും അതിനോടു യോജിച്ചില്ല. ആരാധകര്‍ എങ്ങനെ പ്രതികരിക്കും എന്നതായിരുന്നു എല്ലാവരുടെയും സംശയം. ലാലേട്ടനോട്…
Read More