മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട ദമ്പതികളാണ് ജീവ ജോസഫും ഷിറ്റു എന്ന അപര്‍ണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയത്. സൂര്യ മ്യൂസിക്കില്‍ അവതാരകയായി എത്തിയപ്പോഴാണ് അപര്‍ണ ജീവയെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. പിന്നീട് ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇപ്പോഴിതാ ജീവയും ഭാര്യയും മോഡലുമൊക്കെയായ അപര്‍ണയും അവതാരകരായി എത്തുന്ന മിസ്റ്റര്‍ ആന്റ് മിസിസ് എന്ന ഷോയും സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്. ജീവയുടെ ഭാര്യയായ അപര്‍ണ മുമ്പ് എയര്‍ഹോസ്റ്റസായി ജോലി ചെയ്തിരുന്നു. അവതാരക എന്നതിനൊപ്പം അഭിനയത്തിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട് അപര്‍ണ. അപര്‍ണയും ജീവയും യൂട്യൂബിലും സജീവമായിരുന്നു. ഇടയ്ക്ക് അവര്‍ ചാനല്‍ നിര്‍ത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുതിയ ചാനല്‍ ആരംഭിച്ചിരിക്കുകയാണ് ഇരുവരും. ഇപ്പോഴിതാ സോഷ്യല്‍മീഡിയ ടോക്സിറ്റിയെ കുറിച്ച് സംസാരിക്കുകയാണ് ഇരുവരും. പലപ്പോഴും പല വിമര്‍ശനങ്ങളും നേരിടേണ്ടി…
Read More