തെലുങ്ക് സിനിമയെ പിടിച്ചു കുലുക്കിയ കൊടുങ്കാറ്റായ ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തലുകളുടെ അലയൊലികള്‍ ഇതുവരെ അടങ്ങിയിട്ടില്ല. അര്‍ധനഗ്നയായി പ്രതിഷേധിച്ചും സ്റ്റുഡിയോയില്‍ വെച്ച് റാണ ദഗുബട്ടിയുടെ സഹോദരന്‍ നിര്‍ബന്ധിപ്പിച്ച് സെക്‌സ് ചെയ്യിച്ചുവെന്നുമുള്ള ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകള്‍ ചെറുതായിട്ടൊന്നുമല്ല തെലുങ്ക് സിനിമയെ ബാധിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ നടി ജീവിത രാജശേഖറിനും ഭര്‍ത്താവിനുമെതിരെ സോഷ്യല്‍ ആക്റ്റിവിസ്റ്റായ സന്ധ്യ നടത്തിയ ആരോപണവും വിവാദമായിരിക്കുകയാണ്. ജീവിത ഭര്‍ത്താവിന്റെ കാമപൂര്‍ത്തീകരണത്തിനായി കോളജ് വിദ്യാര്‍ത്ഥിനികളെ എത്തിച്ച് കൊടുക്കാറുണ്ടെന്നായിരുന്നു സന്ധ്യ ആരോപിച്ചത്. എന്നാല്‍ ഇപ്പോള്‍ സന്ധ്യയുടെ ആരോപണങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ജീവിത തന്നെ രംഗത്തെത്തിയിരിക്കുകയാണ്.സന്ധ്യ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മാനനഷ്ടത്തിന് പരാതി നല്‍കിയതിനൊപ്പം ശ്രീ റെഡ്ഡിയുടെ സ്വകാര്യ വിഡിയോയും ജീവിത പത്രസമ്മേളനത്തില്‍ പുറത്തു വിട്ടു. താന്‍ 24 മണിക്കൂറും സെക്സി മൂഡിലായിരിക്കുമെന്നാണ് ശ്രീ റെഡ്ഡി വീഡിയോയില്‍ പറയുന്നത്. ഇങ്ങനെ പറയുന്ന വ്യക്തിയെ ആരാണ് ലൈംഗികമായി ചൂഷണം ചെയ്തതെന്നും ജീവിത ചോദിക്കുന്നു. ആരും തെലുങ്ക് സിനിമ…
Read More