വഴിയില്‍ വീണുകിടക്കുന്ന കള്ളു കുടിയന്മാരെ പൊക്കാന്‍ ആരുമുണ്ടാവില്ല ! പക്ഷെ സാമ്പത്തിക വ്യവസ്ഥയെ പൊക്കാന്‍ കള്ളു കുടിയന്മാരേയുള്ളൂ; ടിക് ടോക് വീഡിയോയുമായി നടി

കോവിഡ് വ്യാപിച്ചതിനെത്തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തന്നെ തകിടം മറിച്ചിരിക്കുകയാണ്. ഇനി രക്ഷകരായി കള്ളു കുടിയന്മാര്‍ തന്നെ എത്തണമെന്ന വൈറല്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി ജെന്നിഫര്‍ ആന്റണി. നടിയുടെ ഈ ടിക് ടോക്ക് വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മദ്യപന്‍മാര്‍ റോഡില്‍ വീണു കിടന്നാല്‍ അവരെ ആരും തിരിഞ്ഞുനോക്കാറില്ലെന്നാണ് നടി പറഞ്ഞു തുടങ്ങുന്നത്. ‘അതേ, കള്ളുകുടിയന്‍മാര്‍ റോഡില്‍ വീണുകിടക്കുന്നത് കണ്ടാല്‍ ഒരാളുമുണ്ടാവില്ല, അവരെ വന്നൊന്ന് പൊക്കാന്‍. പക്ഷേ ഇപ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ വീണു കിടക്കുമ്പോള്‍ കള്ളു കുടിയന്‍മാരേ ഉള്ളൂ അതിനെ ഒന്ന് പൊക്കാന്‍’ എന്നാണ് ജെന്നിഫര്‍ പറയുന്നത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ ടിക് ടോക്കില്‍ വൈറലായത്. നടി തന്റെ ഇന്‍സ്റ്റഗ്രാം പേജിലും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ കള്ളുകുടിയന്മാരെ പുകഴ്ത്തുന്നുവെന്നാരോപിച്ച് ചിലര്‍ വീഡിയോയ്‌ക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്.

Read More