ഫുട്ബോളില്‍ എല്ലാക്കാലത്തും ഹൃദയഭേദകമായ വിടവാങ്ങലുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബ്രാഡ്ലിയുടെ വിടവാങ്ങല്‍ സണ്ടര്‍ലാന്‍ഡ് എന്ന ക്ലബിന്റെ ചങ്കാണ് തകര്‍ത്തത്. സണ്ടര്‍ലന്‍ഡിന്റെ വെള്ളയും ചുവപ്പും ഇടകലര്‍ന്ന കുപ്പായത്തില്‍ നിഷ്ക്കളങ്ക ചിരിയുമായി വന്നിരുന്ന ബ്രാഡ്ലി ലോവ്റി എന്ന ആറുവയസ്സുകാരന് അവരുടെ ആവേശമായിരുന്നു. 18 മാസം പ്രായമുള്ളപ്പോള്‍ പിടികൂടിയ അപൂര്‍വ അര്ബുദത്തിനെതിരെയായിരുന്നു ബ്രാഡ്ലിയുടെ പോരാട്ടം. അസുഖം പിടിമുറുക്കിയപ്പോഴും സണ്ടര്‍ലന്‍ഡിന്റെ കളികാണാന്‍ അവന് എത്തി. എന്നാല്‍, ഒരു ആറുവയസ്സുകാരന് സാധ്യമായ എല്ലാ ചെറുത്തുനില്പ്പുകള്ക്കുമൊടുവില് ബ്രാഡ്ലി കഴിഞ്ഞദിവസം ജീവിതത്തില്‍ നിന്നു മടങ്ങി. അവന്റെ അമ്മ തന്നെയാണ് വിയോഗവാര്‍ത്ത ലോകത്തെ അറിയിച്ചത്.സണ്ടര്‍ലന്‍ഡ് ടീമിന്റെ മാസ്ക്കോട്ടായി ഇറങ്ങിയിരുന്ന ബ്രാഡ്ലി ലോകശ്രദ്ധയിലെത്തുന്നത് കഴിഞ്ഞ ക്രിസ്മസ് കാലത്താണ്. ഇംഗ്ലീഷ് സ്െ്രെടക്കര്‍ ജെര്മെയ്ന് ഡിഫോയുമായുള്ള ബ്രാഡ്ലിയുടെ കൂട്ട് തുടങ്ങിയതോടെയായിരുന്നു ഇത്. ഇരുവരുടെയും സൗഹൃദത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും നിറഞ്ഞുനിന്നു. ഫുട്ബോളിനെ സ്നേഹിക്കുന്നവര്‍ ബ്രാഡ്ലിയുടെ ജീവനുവേണ്ടി പ്രാര്‍ഥിക്കാന്‍ തുടങ്ങി. ബ്രാഡ്ലിയുടെ ചികിത്സയ്ക്കായി അവര്‍ പണം കണ്ടെത്തി.…
Read More