കോട്ടയം: ജെസ്നയെ ലോഡ്ജില്‍ കണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ലോഡ്ജ് ജീവനക്കാരി പനയ്ക്കച്ചിറ സ്വദേശി രമണിയുടെ മൊഴി സിബിഐ പരിശോധിക്കുന്നു. ആവശ്യമെങ്കില്‍ ഇവരെ നുണ പരിശോധനയ്ക്കു വിധേയമാക്കും. കേസുമായി ബന്ധപ്പെട്ടു മുന്‍ കാലങ്ങളിൽ നിരവധി വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുള്ള സാഹചര്യങ്ങള്‍ എല്ലാ കാര്യങ്ങളും സിബിഐ വിശദമായി പരിശോധിക്കുന്നുണ്ട്. മുണ്ടക്കയം ടിബിയില്‍ ഇന്നലെ സിബിഐ ഉദ്യോഗസ്ഥർ മണിയില്‍നിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. 2018 മാര്‍ച്ച് 22നാണ് ജെസ്നയെ കാണാതാകുന്നത്. നാലു വര്‍ഷത്തിനുശേഷം വെളിപ്പെടുത്തല്‍ നടത്തേണ്ടിവന്നതില്‍ കുറ്റബോധമുണ്ടെന്നും മുന്‍പ് വെളിപ്പെടുത്താന്‍ ലോഡ്ജ് ഉടമ ബിജു വര്‍ഗീസ് അനുവദിച്ചിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. പറയേണ്ടതെല്ലാം സിബിഐയോടു പറഞ്ഞെന്നും ശേഷിക്കുന്നത് കോടതിയെ ബോധ്യപ്പെടുത്തുമെന്നും രമണി മാധ്യമങ്ങളോടു പറഞ്ഞു. ബിജുവുമായി വ്യക്തിവിരോധം തീര്‍ക്കാനല്ല ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്നും പറഞ്ഞു. ഈട്ടിക്കല്‍ ലോഡ്ജില്‍ ഏറെക്കാലം ജീവനക്കാരിയായിരുന്ന ഇവരെ അടുത്തയിടെ ജോലിയില്‍നിന്നു മാറ്റി. ലോഡ്ജ് ഉടമ ജാതിപ്പേരു വിളിച്ചതായി ആരോപിച്ച് കേസ്…
Read MoreTag: jesna missing
ജെസ്നയുടെ തിരോധാനം; തുടരന്വേഷണത്തിനു സാധ്യത; പിതാവിന്റെ ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ അറിയിക്കണമെന്ന് കോടതി
കോട്ടയം: ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ സിബിഐയുടെ തുടരന്വേഷണത്തിന് സാധ്യത. സിബിഐ നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും കണ്ടെത്തല്‍ പൂര്‍ണമല്ലെന്നും വ്യക്തമാക്കി ജെസ്നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജെയിംസ് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജെയിംസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കാന്‍ കോടതി സിബിഐക്ക് നിര്‍ദേശം നല്കി. ജെസ്നയുടെ സുഹൃത്തുക്കള്‍, സഹപാഠികള്‍ എന്നിവരിലേക്ക് വേണ്ടവിധത്തില്‍ അന്വേഷണമുണ്ടായില്ലെന്നും കുടുംബാംഗങ്ങള്‍ നല്കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണമുണ്ടായില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ജെസ്നയെ കാണാതായശേഷം വന്ന ഫോണ്‍കോളുകള്‍ ദുരൂഹതയുയര്‍ത്തുന്നു. ആണ്‍സുഹൃത്തുമായുള്ള ബന്ധത്തിലേക്ക് അന്വേഷണം പോകാതിരുന്നതിലും ദുരൂഹതയുണ്ട്.മതംമാറ്റം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ തലങ്ങളിലേക്കു മാത്രമാണ് സിബിഐ നീങ്ങിയത്. പോലീസ് നടത്തിയ അന്വേഷണങ്ങളില്‍നിന്നു സാധ്യതയുടെ ഒരു തലത്തിലേക്കും സിബിഐയ്ക്ക് നീങ്ങാനായില്ല. കുടുംബാംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിലും കോടതിയുടെ നിര്‍ദേശത്തിലും സിബിഐയുടെ മറ്റൊരു ടീം തുടര്‍ അന്വേഷണം ആരംഭിച്ചേക്കും.
Read Moreമകളുടെ തിരോധാനത്തിൽ ഏറെ വേട്ടയാടപ്പെട്ടു; തന്റെ മകളെ നഷ്ടപ്പെടുത്തിയത് പോലീസിന്റെ അലംഭാവം; സത്യം പുറത്തുവരണമെന്ന് ജെസ്നയുടെ പിതാവ്
മുക്കൂട്ടുതറ: മകളുടെ തിരോധാനത്തിൽ ഇത്രയേറെ വേട്ടയാടപ്പെട്ട പിതാവ് ഒരുപക്ഷേ, താൻ മാത്രമാവുമെന്ന് ജെസ്ന മരിയ ജയിംസിന്റെ പിതാവ് മുക്കൂട്ടുതറ കുന്നത്ത് ജയിംസ്. അഞ്ചുവർഷമായി അവളെ കാണാതായിട്ട്. രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിയായ സിബിഐയിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. സത്യം പുറത്തുവരാൻ സർക്കാരും നീതിപീഠവും ശക്തമായി ഇടപെടണം. അന്വേഷണം തുടരുന്നതിനുവേണ്ടി ഫലപ്രദമായ ഇടപെടൽ ഉണ്ടാകണം. അഞ്ചു വർഷം മുമ്പ് ജെസ്നയെ കാണാതായ ദിവസം ജീവിതത്തിൽ ഒരിക്കലും മറക്കില്ല. ലോക്കൽ പോലീസ് അലസതയോടെയാണ് തന്റെ പരാതിയിൽ പ്രതികരിച്ചത്. ജെസ്നയെ തേടാൻ അന്ന് പോലീസ് തയാറായില്ല. ദിവസങ്ങളോളം താൻ സ്വന്തം നിലയിൽ അന്വേഷണം നടത്തിയപ്പോഴാണ് പോലീസ് അന്വേഷണം ഉണ്ടായത്. കേസിന്റെ തുടക്കത്തിൽത്തന്നെ ഉണ്ടായ ആ അലംഭാവമാണ് തന്റെ മകളെ നഷ്ടപ്പെടുത്തിയത്. ഇതിനിടെ ഇല്ലാക്കഥകൾ ഉണ്ടാക്കി ചിലർ തനിക്കെതിരേ പ്രചരിപ്പിച്ചു. തന്റെ മക്കളെയും ബന്ധുക്കളെയും ഇവർ വെറുതെ വിട്ടില്ല. വീടിന്റെ അറ്റകുറ്റപ്പണി നടത്തിയത് കൊലപാതകം…
Read Moreജെസ്ന തിരോധാനം: സിബിഐയും ഫയല്‍ മടക്കി; ജീവിച്ചിരിപ്പുണ്ടോയെന്ന വ്യക്തമായ ഉത്തരം നൽകാതെ മടക്കം
എരുമേലി: ജെസ്നയുടെ തിരോധാനത്തിന് അഞ്ചു വര്‍ഷം അടുക്കുമ്പോഴും യുവതി ജീവിച്ചിരിപ്പുണ്ടോ എന്നതില്‍പോലും വ്യക്തമായ ഉത്തരമില്ല. എട്ടു മാസത്തെ അന്വേഷണത്തിനുശേഷം സിബിഐയും ഓഫീസ് പൂട്ടി മടങ്ങി. മുക്കൂട്ടുതറ സന്തോഷ്കവല കുന്നത്ത് ജെയിംസിന്റെ മകളും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ബികോം വിദ്യാര്‍ഥിനിയുമായിരുന്ന ജെസ്ന മരിയ ജെയിംസിനെ ഇരുപതാം വയസില്‍ 2018 മാര്‍ച്ച് 22ന് രാവിലെയാണു കാണാതായത്. മുണ്ടക്കയം പുഞ്ചവയലില്‍ പിതൃസഹോദരിയുടെ വീട്ടിലേക്കു പോകുന്നതായി പറഞ്ഞിറങ്ങിയ ജെസ്ന എരുമേലിയിലും തുടര്‍ന്നു മുണ്ടക്കയത്തും എത്തിയതായാണ് സൂചനകള്‍. പിന്നീട് ജെസ്നയെ കണ്ടവരില്ല. കാണാതായ അന്നു രാത്രി തന്നെ ജെയിംസ് വെച്ചൂച്ചിറ പോലീസില്‍ പരാതി നല്കി. പഠിക്കാനുള്ള ഏതാനും പുസ്തകങ്ങളല്ലാതെ മറ്റൊന്നും ജെസ്ന കൈയില്‍ കരുതിയിട്ടില്ലായിരുന്നു. വീട്ടില്‍നിന്ന് ഓട്ടോറിക്ഷയില്‍ മൂന്നര കിലോമീറ്റര്‍ അകലെ മുക്കൂട്ടുതറയിലെത്തുകയും അവിടെനിന്ന് എരുമേലി വഴി മുണ്ടക്കയത്തേക്കുള്ള ബസില്‍ കയറിയെന്നുമാണു പോലീസ് സൂചനകളുടെ അടിസ്ഥാനത്തില്‍ കരുതുന്നത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട്…
Read Moreജെസ്ന തിരോധാനം ;കേസിന്റെ അന്വേഷണം ഏറ്റെടുത്തു സിബിഐ ;എഫ്ഐആർ രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം: ജെസ്നയുടെ തിരോധാനം സംബന്ധിച്ച കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. അന്വേഷണം ഏറ്റെടുത്ത് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എഫ്ഐആർ തിരുവനന്തപുരം സിബിഐ കോടതിയിൽ സമർപ്പിച്ചു. ഹൈക്കോടതിയുടെ നിർദേശാനുസരണം തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കേസ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.ജസ്നയുടെ തിരോധാനത്തിനു പിന്നിൽ അന്തർ സംസ്ഥാന ബന്ധങ്ങളുണ്ടെന്ന് നേരത്തെ സിബിഐ വ്യക്തമാക്കിയിരുന്നു. 2018 മാർച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് വിദ്യാർഥിനിയായ ജസ്നയെ കാണാതാകുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്, ജസ്നയുടെ സഹോദരൻ ജെയ്സ് ജോൺ എന്നിവർ ഹർജി നൽകിയിരുന്നു.
Read Moreജെസ്ന എവിടെ ? സിബിഐയുടെ അന്വേഷണം ഇവിടെ തുടങ്ങണം; സിബിഐ മകളെ കണ്ടെത്തണമെന്ന അഭ്യ ർഥനയും ആഗ്രഹവുമായി പിതാവ് ജെയിംസ്
കോട്ടയം: ജെസ്നയുടെ കുടുംബാംഗങ്ങൾ, ജെസ്നയെ അവസാനമായി കണ്ട നാട്ടുകാർ, സഹപാഠികൾ, അധ്യാപകർ, ബന്ധുക്കൾ എന്നിവരിൽ തുടങ്ങണം തിരോധാനത്തിന് മൂന്നു വർഷം തികയാനിരിക്കെ ജെസ്നയെക്കുറിച്ചുള്ള സിബിഐയുടെ അന്വേഷണം. മുൻപ് ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും ഇത്തരത്തിൽതന്നെയാണ് അന്വേഷണം നടത്തിയത്. മുക്കൂട്ടുതറ ടെലിഫോണ്‍ ടവറിന്റെ പരിധിയിൽനിന്നുള്ള അര ലക്ഷത്തോളം കോൾ ഡേറ്റകൾ, ജെസ്ന ഉപയോഗിച്ച പഴയ മോഡൽ മൊബൈൽ ഫോണ്‍, അതിൽ വന്നതും അയച്ചതുമായ ഫോണ്‍ സന്ദേശങ്ങൾ, നോട്ട് ബുക്കുകൾ, പുസ്തകങ്ങൾ, വിവിധയിടങ്ങളിൽ നിന്നുശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവയാണു ക്രൈംബ്രാഞ്ച് കൈവശമുള്ള രേഖകൾ. മുണ്ടക്കയത്തിനു സമീപത്തെ തോട്ടങ്ങളിലും വിവിധ വനങ്ങളിലും മണിമലയാറിന്റെ തീരങ്ങളിലുമൊക്കെ നാട്ടുകാരും സഹപാഠികളും തിരോധാനത്തിനു പിന്നാലെ തെരച്ചിൽ നടത്തിയിരുന്നു. സിബിഐയിൽ പ്രതീക്ഷയെന്ന് പിതാവ് കോട്ടയം: ജെസ്നയെ കണ്ടെത്താൻ ഹൈക്കോടതി നിർദേശിച്ച സിബിഐ അന്വേഷണത്തിൽ പ്രതീക്ഷ വയ്ക്കുന്നതായി ജെസ്നയുടെ പിതാവ് കുന്നത്ത് ജെയിംസ് പറഞ്ഞു. ജെസ്നയെ കാണാതായി ആറു മാസം…
Read Moreഒടുവില്‍ ക്രൈംബ്രാഞ്ചും കൈയ്യൊഴിഞ്ഞു ! ജെസ്നക്കേസില്‍ ഇന്നേവരെ ഒരു തുമ്പും കിട്ടിയിട്ടില്ല; പോലീസ് ചില നിര്‍ണായക സൂചനകള്‍ വിട്ടുകളഞ്ഞതായി ക്രൈം ബ്രാഞ്ച്
മുക്കൂട്ടുതറയില്‍നിന്ന് 17 മാസം മുമ്പു കാണാതായ ജെസ്ന മരിയ ജെയിംസിനെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചും അവസാനിപ്പിക്കുന്നു ! ജെസ്നയിലേക്ക് നയിക്കുന്ന ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ പായുക മാത്രമാണ് പോലീസ് ചെയ്തതെന്നുമാണ് ക്രൈംബ്രാഞ്ച് ഭാഷ്യം. 2018 മാര്‍ച്ച് 22-നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി. കോളജ് വിദ്യാര്‍ഥിനി ജെസ്നയെ കാണാതായത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീടു ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. മുഹമ്മദ് കബീര്‍ റാവുത്തറുടെ നേതൃത്വത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. ബംഗളുരുവിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ എവിടെയോ ജെസ്നയുണ്ടെന്നാണ് ഏറ്റവുമൊടുവില്‍ ലഭിച്ച വിവരം. പ്രദേശത്തു ചായക്കട നടത്തുന്ന മലയാളി മൊെബെല്‍ ഫോണില്‍ പകര്‍ത്തിയതെന്ന പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ ഒരു വീഡിയോ ദൃശ്യം പ്രചരിക്കുകയും ചെയ്തു. എന്നാല്‍, അതിന്റെ തുമ്പു തേടിപ്പോയ ക്രൈംബ്രാഞ്ചിനും നിരാശയായിരുന്നു ഫലം. ദൃശ്യത്തിലുള്ള പെണ്‍കുട്ടി ജെസ്നയായിരുന്നില്ല. തുടക്കത്തില്‍ അന്വേഷണം നടത്തിയ ലോക്കല്‍ പോലീസിന്റെ പാളിച്ചയാണ് ലഭിക്കാവുന്ന…
Read Moreജെസ്നയെ കാണാതായിട്ട് ഒരു വര്‍ഷം ! ഒരു തുമ്പും കിട്ടാതെ പോലീസ് അന്വേഷണം വഴിമുട്ടി; എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസവുമായി ബന്ധുക്കള്‍…
മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജയിംസ് ജോസഫിന്റെ മകള്‍ ജെസ്നയെ കാണാതായിട്ട് ഒരു വര്‍ഷം. കഴിഞ്ഞ മാര്‍ച്ച് 22ന് രാവിലെ 10.40ന് വീട്ടില്‍ നിന്നും പോയ ജെസ്നയെ പിന്നീടാരും കണ്ടിട്ടില്ല. പോലീസിനാകട്ടെ ഒരു ത്തെും പിടിയുമില്ലതാനും. അമ്മായിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറി മുക്കൂട്ടുതറ ജംഗ്ഷനിലിറങ്ങി എരുമേലിക്കുള്ള ബസില്‍ കയറുന്നത് കണ്ടവരുണ്ടെന്ന് പറയപ്പെടുന്നു. മൊബൈല്‍ ഫോണ്‍ പോലും എടുക്കാതെയായിരുന്നു ജെസ്ന വീടുവിട്ടിറങ്ങിയത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്ന ആരോടും അധികം സംസാരിക്കാത്ത പ്രകൃതക്കാരിയായിരുന്നു. ജെസ്നയെ കാണാതായതിന്റെ അന്നു രാത്രി പിതാവ് ജയിംസ് പോലീസില്‍ പരാതി നല്കി. പോലീസ് എല്ലായിടവും അരിച്ചു പെറുക്കിയെങ്കിലും ജെസ്നയുടെ തിരോധാനം സംബന്ധിച്ച് യാതൊരു തുമ്പും കിട്ടിയില്ല. തുടര്‍ന്ന് എന്തെങ്കിലും സൂചന നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ ഇനാം ഡി.ജി.പി പ്രഖ്യാപിച്ചിരുന്നു. മൂന്ന് ജില്ലകളിലായി പന്ത്രണ്ട് ഇന്‍ഫര്‍മേഷന്‍ ബോക്സുകള്‍ സ്ഥാപിച്ച്…
Read More