കോട്ടയം: ജെസ്ന മരിയ തിരോധാനത്തില്‍ ഈയിടെ വെളിപ്പെടുത്തല്‍ നടത്തിയ മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരിയെ നുണപരിശോധനയ്ക്കു വിധേയയാക്കാന്‍ കടമ്പകളേറെ. ശാരീരികവും മാനസികവുമായ നിരവധി പരിശോധനകള്‍ നടത്തി അവയെല്ലാം തൃപ്തികരമാണെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ടതുണ്ട്. നുണപരിശോധന നടത്താന്‍ കോടതിയുടെ അനുമതിയും വേണം. ഏറെ സാമ്പത്തിക ചെലവുള്ള ഇത്തരം പരിശോധനകള്‍ നടത്തിയാല്‍ ജെസ്ന തിരോധാനത്തിന് തുമ്പുണ്ടാകുമെന്ന പ്രതീക്ഷ സിബിഐയ്ക്കില്ല.മുണ്ടക്കയത്തെ ലോഡ്ജില്‍ മുന്‍പ് ജോലി ചെയ്തിരുന്ന പനയ്ക്കച്ചിറ സ്വദേശിയായ രമണിയാണ് കഴിഞ്ഞയാഴ്ച വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ജെസ്നയെ കാണാതാകുന്നതിനു രണ്ടു ദിവസം മുന്‍പ് ജെസ്ന ലോഡ്ജില്‍ മുറിയെടുത്തുവെന്നും ഒരു യുവാവ് അവിടെ അന്വേഷിച്ചുവന്നുവെന്നും വൈകുന്നേരം ഇരുവരും തിരികെപ്പോയെന്നുമായിരുന്നു ജീവനക്കാരിയുടെ മൊഴി.ഇതേത്തുടര്‍ന്ന് സിബിഐ ലോഡ്ജിലെത്തി പരിശോധന നടത്തുകയും ഉടമയില്‍നിന്ന് വിവരങ്ങള്‍ ആരായുകയും ചെയ്തിരുന്നു. പിന്നീട് രമണിയില്നിന്ന് രണ്ടു മണിക്കൂറിലേറെ വിവരങ്ങള്‍ ചോദിച്ചു. നുണപരിശോധനയ്ക്ക് തയാറാണോ എന്നു സിബിഐ ചോദിച്ചപ്പോള്‍ തയാറാണെന്ന് രമണി പറഞ്ഞിരുന്നു.സിബിഐ അന്വേഷണം…
Read MoreTag: jesna missing case
ജെസ്ന തിരോധാനക്കേസ്; ലോഡ്ജ് ഉടമയുടെയുടെയും മുന്‍ ജീവനക്കാരിയുടെയും മൊഴി സിബിഐ പരിശോധിക്കുന്നു; ആവശ്യമെങ്കിൽ നുണപരിശോധന
കോട്ടയം: ജെസ്നയെ ലോഡ്ജില്‍ കണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ലോഡ്ജ് ജീവനക്കാരി പനയ്ക്കച്ചിറ സ്വദേശി രമണിയുടെ മൊഴി സിബിഐ പരിശോധിക്കുന്നു. ആവശ്യമെങ്കില്‍ ഇവരെ നുണ പരിശോധനയ്ക്കു വിധേയമാക്കും. കേസുമായി ബന്ധപ്പെട്ടു മുന്‍ കാലങ്ങളിൽ നിരവധി വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുള്ള സാഹചര്യങ്ങള്‍ എല്ലാ കാര്യങ്ങളും സിബിഐ വിശദമായി പരിശോധിക്കുന്നുണ്ട്. മുണ്ടക്കയം ടിബിയില്‍ ഇന്നലെ സിബിഐ ഉദ്യോഗസ്ഥർ മണിയില്‍നിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. 2018 മാര്‍ച്ച് 22നാണ് ജെസ്നയെ കാണാതാകുന്നത്. നാലു വര്‍ഷത്തിനുശേഷം വെളിപ്പെടുത്തല്‍ നടത്തേണ്ടിവന്നതില്‍ കുറ്റബോധമുണ്ടെന്നും മുന്‍പ് വെളിപ്പെടുത്താന്‍ ലോഡ്ജ് ഉടമ ബിജു വര്‍ഗീസ് അനുവദിച്ചിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. പറയേണ്ടതെല്ലാം സിബിഐയോടു പറഞ്ഞെന്നും ശേഷിക്കുന്നത് കോടതിയെ ബോധ്യപ്പെടുത്തുമെന്നും രമണി മാധ്യമങ്ങളോടു പറഞ്ഞു. ബിജുവുമായി വ്യക്തിവിരോധം തീര്‍ക്കാനല്ല ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്നും പറഞ്ഞു. ഈട്ടിക്കല്‍ ലോഡ്ജില്‍ ഏറെക്കാലം ജീവനക്കാരിയായിരുന്ന ഇവരെ അടുത്തയിടെ ജോലിയില്‍നിന്നു മാറ്റി. ലോഡ്ജ് ഉടമ ജാതിപ്പേരു വിളിച്ചതായി ആരോപിച്ച് കേസ്…
Read Moreജെസ്ന തിരോധാനം: സിബിഐ അന്വേഷണം നടന്നുവരുന്നതിനിടെ വെളിപ്പെടുത്തലുമായി ലോഡ്ജ് ജീവനക്കാരി; ആരോപണത്തെക്കുറിച്ച് ലോക്കൽ പോലീസ് പറയുന്നതിങ്ങനെ…
കോട്ടയം: ജെസ്നാ മരിയ ജെയിംസ് തിരോധാനക്കേസില്‍ മുണ്ടക്കയത്തെ ലോഡ്ജ് ജീവനക്കാരി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകള്‍ അടിസ്ഥാന രഹിതമെന്ന് സൂചന. ജെസ്ന മരിയയെ കാണാതായി ആറു വര്‍ഷം പിന്നിടുകയും തുടര്‍ച്ചയായ അന്വേഷണങ്ങള്‍ നടക്കുകയും ചെയ്തപ്പൊഴൊന്നും നടത്താത്ത വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ നടത്തിയത് വ്യക്തിഹത്യ ലക്ഷ്യമിട്ടാണെന്ന് പോലീസ് സംശയിക്കുന്നു. ജെസ്നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫ് തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സിബിഐ രണ്ടു മാസമായി തുടര്‍അന്വേഷണം നടത്തിവരികയാണ്.ജെയിംസ് കോടതിയില്‍ നല്കിയ സൂചനകളിലും സാധ്യതകളിലും തെളിവുകളിലും ലോഡ്ജുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്ല. ഒരു പ്രാര്‍ഥനാ കേന്ദ്രവുമായി ബന്ധപ്പെട്ട സംശയങ്ങളാണ് ജെയിംസ് ഉന്നയിച്ചത്. ജെസ്നയെ കാണാതായ ദിവസം ഉച്ചയോടെ മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ ജെസ്നയുടെ മുഖച്ഛായയുള്ള തലയില്‍ ഷാളിട്ട ഒരു യുവതി കൈയില്‍ വസ്ത്രാലയത്തില്നിന്നുള്ള കവര്‍ പിടിച്ചു നടന്നുവരുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. പോലീസ് അന്വേഷണത്തില്‍ ഈ യുവതി മുണ്ടക്കയത്തിന്…
Read Moreആറു വർഷം മുമ്പ് കാണാതായ ജെസ്ന ജീവിച്ചിരിപ്പില്ലെന്നു പറയാൻ സാധിക്കില്ല; അന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് സിബിഐ ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: പത്തനംതിട്ടയിൽനിന്ന് ആറു വർഷം മുമ്പ് കാണാതായ ജെസ്ന മറിയം ജയിംസ് ജീവിച്ചിരിപ്പില്ലെന്നു പറയാൻ സാധിക്കില്ലെന്നു കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥൻ.ജെസ്നയുടെ രക്തം പുരണ്ട വസ്ത്രം ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നില്ല. ജെസ്ന ഗർഭിണി ആയിരുന്നില്ല. ജെസ്ന മരണപ്പെട്ടതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ നിപുൽ ശങ്കർ കേസ് പരിഗണിക്കുന്ന തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ വ്യക്തമാക്കി. ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ ക്രൈംബ്രാഞ്ച് സിബിഐക്കു കൈമാറിയിരുന്നു എന്നാണ് ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നത്. ഈ വിഷയത്തിൽ വ്യക്തത വരുത്തുന്നതിന് കോടതി നിർദേശം അനുസരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ വന്നത്.കേസിലെ പ്രധാന സംഭവങ്ങളിൽ സിബിഐ അന്വേഷണം നടത്തിയിട്ടില്ലെന്നും കേസിന്റെ പ്രാഥമിക അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്റ മൊഴി പോലും സിബിഐ രേഖപ്പെടുത്തിയില്ലെന്നും ജെസ്നയുടെ പിതാവിന്റെ അഭിഭാഷകൻ ശ്രീനിവാസൻ വേണുഗോപാൽ വാദിച്ചു. ഇന്ത്യയിലെ പ്രധാന അന്വേഷണ…
Read Moreജെസ്നയെ ചില സുഹൃത്തുക്കൾ ചതിച്ചെന്ന് സംശയം; സഹപാഠികളായ അഞ്ചുപേരിലേക്ക് അന്വേഷണം എത്തിയില്ല; സിബിഐ അന്വേഷണം പരാജയമെന്ന് പിതാവ്
തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസിൽ കൂടെ കോളജിൽ പഠിച്ച അഞ്ചു പേരിലേക്ക് സിബിഐ അന്വേഷണം എത്തിയില്ല. സഹപാഠികളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് രംഗത്ത്. സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് സിജെഎം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഈ ആരോപണമുള്ളത്. ഹർജി സ്വീകരിച്ച കോടതി സിബിഐയ്ക്ക് മറുപടി നൽകാൻ രണ്ട് ആഴ്ച സമയം നൽകി.പുലിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്കു വച്ചാണ് ജെസ്നയെ കാണാതാകുന്നതെന്നും ഈ സ്ഥലങ്ങളിൽ സിബിഐ അന്വേഷണം എത്തിയില്ലെന്നും ഹർജിയിൽ പറയുന്നു. ബിരുദ വിദ്യാർഥിനിയായ ജെസ്ന കോളജിലെ എൻഎസ്എസ് ക്യാന്പുകളിൽ പങ്കെടുത്തിട്ടുണ്ട്. ഇതിലേക്ക് അന്വേഷണം എത്തിയിട്ടില്ല. സുഹൃത്തുക്കളിൽ ചിലർ ചതിച്ചതായും സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയില്ലെന്നും സിബിഐ അന്വേഷണം പരാജയമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. 2018 മാർച്ച് 22-നാണ് ജെസ്നയെ കാണാനില്ലെന്നു കാട്ടി പിതാവ് പോലീസിൽ പരാതി നൽകിയത്. ലോക്കൽ പോലീസും…
Read Moreമകളുടെ തിരോധാനത്തിൽ ഏറെ വേട്ടയാടപ്പെട്ടു; തന്റെ മകളെ നഷ്ടപ്പെടുത്തിയത് പോലീസിന്റെ അലംഭാവം; സത്യം പുറത്തുവരണമെന്ന് ജെസ്നയുടെ പിതാവ്
മുക്കൂട്ടുതറ: മകളുടെ തിരോധാനത്തിൽ ഇത്രയേറെ വേട്ടയാടപ്പെട്ട പിതാവ് ഒരുപക്ഷേ, താൻ മാത്രമാവുമെന്ന് ജെസ്ന മരിയ ജയിംസിന്റെ പിതാവ് മുക്കൂട്ടുതറ കുന്നത്ത് ജയിംസ്. അഞ്ചുവർഷമായി അവളെ കാണാതായിട്ട്. രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിയായ സിബിഐയിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. സത്യം പുറത്തുവരാൻ സർക്കാരും നീതിപീഠവും ശക്തമായി ഇടപെടണം. അന്വേഷണം തുടരുന്നതിനുവേണ്ടി ഫലപ്രദമായ ഇടപെടൽ ഉണ്ടാകണം. അഞ്ചു വർഷം മുമ്പ് ജെസ്നയെ കാണാതായ ദിവസം ജീവിതത്തിൽ ഒരിക്കലും മറക്കില്ല. ലോക്കൽ പോലീസ് അലസതയോടെയാണ് തന്റെ പരാതിയിൽ പ്രതികരിച്ചത്. ജെസ്നയെ തേടാൻ അന്ന് പോലീസ് തയാറായില്ല. ദിവസങ്ങളോളം താൻ സ്വന്തം നിലയിൽ അന്വേഷണം നടത്തിയപ്പോഴാണ് പോലീസ് അന്വേഷണം ഉണ്ടായത്. കേസിന്റെ തുടക്കത്തിൽത്തന്നെ ഉണ്ടായ ആ അലംഭാവമാണ് തന്റെ മകളെ നഷ്ടപ്പെടുത്തിയത്. ഇതിനിടെ ഇല്ലാക്കഥകൾ ഉണ്ടാക്കി ചിലർ തനിക്കെതിരേ പ്രചരിപ്പിച്ചു. തന്റെ മക്കളെയും ബന്ധുക്കളെയും ഇവർ വെറുതെ വിട്ടില്ല. വീടിന്റെ അറ്റകുറ്റപ്പണി നടത്തിയത് കൊലപാതകം…
Read Moreജെസ്ന തിരോധാനം: സിബിഐയും ഫയല്‍ മടക്കി; ജീവിച്ചിരിപ്പുണ്ടോയെന്ന വ്യക്തമായ ഉത്തരം നൽകാതെ മടക്കം
എരുമേലി: ജെസ്നയുടെ തിരോധാനത്തിന് അഞ്ചു വര്‍ഷം അടുക്കുമ്പോഴും യുവതി ജീവിച്ചിരിപ്പുണ്ടോ എന്നതില്‍പോലും വ്യക്തമായ ഉത്തരമില്ല. എട്ടു മാസത്തെ അന്വേഷണത്തിനുശേഷം സിബിഐയും ഓഫീസ് പൂട്ടി മടങ്ങി. മുക്കൂട്ടുതറ സന്തോഷ്കവല കുന്നത്ത് ജെയിംസിന്റെ മകളും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ബികോം വിദ്യാര്‍ഥിനിയുമായിരുന്ന ജെസ്ന മരിയ ജെയിംസിനെ ഇരുപതാം വയസില്‍ 2018 മാര്‍ച്ച് 22ന് രാവിലെയാണു കാണാതായത്. മുണ്ടക്കയം പുഞ്ചവയലില്‍ പിതൃസഹോദരിയുടെ വീട്ടിലേക്കു പോകുന്നതായി പറഞ്ഞിറങ്ങിയ ജെസ്ന എരുമേലിയിലും തുടര്‍ന്നു മുണ്ടക്കയത്തും എത്തിയതായാണ് സൂചനകള്‍. പിന്നീട് ജെസ്നയെ കണ്ടവരില്ല. കാണാതായ അന്നു രാത്രി തന്നെ ജെയിംസ് വെച്ചൂച്ചിറ പോലീസില്‍ പരാതി നല്കി. പഠിക്കാനുള്ള ഏതാനും പുസ്തകങ്ങളല്ലാതെ മറ്റൊന്നും ജെസ്ന കൈയില്‍ കരുതിയിട്ടില്ലായിരുന്നു. വീട്ടില്‍നിന്ന് ഓട്ടോറിക്ഷയില്‍ മൂന്നര കിലോമീറ്റര്‍ അകലെ മുക്കൂട്ടുതറയിലെത്തുകയും അവിടെനിന്ന് എരുമേലി വഴി മുണ്ടക്കയത്തേക്കുള്ള ബസില്‍ കയറിയെന്നുമാണു പോലീസ് സൂചനകളുടെ അടിസ്ഥാനത്തില്‍ കരുതുന്നത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട്…
Read Moreജെസ്ന എവിടെ ? സിബിഐയുടെ അന്വേഷണം ഇവിടെ തുടങ്ങണം; സിബിഐ മകളെ കണ്ടെത്തണമെന്ന അഭ്യ ർഥനയും ആഗ്രഹവുമായി പിതാവ് ജെയിംസ്
കോട്ടയം: ജെസ്നയുടെ കുടുംബാംഗങ്ങൾ, ജെസ്നയെ അവസാനമായി കണ്ട നാട്ടുകാർ, സഹപാഠികൾ, അധ്യാപകർ, ബന്ധുക്കൾ എന്നിവരിൽ തുടങ്ങണം തിരോധാനത്തിന് മൂന്നു വർഷം തികയാനിരിക്കെ ജെസ്നയെക്കുറിച്ചുള്ള സിബിഐയുടെ അന്വേഷണം. മുൻപ് ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും ഇത്തരത്തിൽതന്നെയാണ് അന്വേഷണം നടത്തിയത്. മുക്കൂട്ടുതറ ടെലിഫോണ്‍ ടവറിന്റെ പരിധിയിൽനിന്നുള്ള അര ലക്ഷത്തോളം കോൾ ഡേറ്റകൾ, ജെസ്ന ഉപയോഗിച്ച പഴയ മോഡൽ മൊബൈൽ ഫോണ്‍, അതിൽ വന്നതും അയച്ചതുമായ ഫോണ്‍ സന്ദേശങ്ങൾ, നോട്ട് ബുക്കുകൾ, പുസ്തകങ്ങൾ, വിവിധയിടങ്ങളിൽ നിന്നുശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവയാണു ക്രൈംബ്രാഞ്ച് കൈവശമുള്ള രേഖകൾ. മുണ്ടക്കയത്തിനു സമീപത്തെ തോട്ടങ്ങളിലും വിവിധ വനങ്ങളിലും മണിമലയാറിന്റെ തീരങ്ങളിലുമൊക്കെ നാട്ടുകാരും സഹപാഠികളും തിരോധാനത്തിനു പിന്നാലെ തെരച്ചിൽ നടത്തിയിരുന്നു. സിബിഐയിൽ പ്രതീക്ഷയെന്ന് പിതാവ് കോട്ടയം: ജെസ്നയെ കണ്ടെത്താൻ ഹൈക്കോടതി നിർദേശിച്ച സിബിഐ അന്വേഷണത്തിൽ പ്രതീക്ഷ വയ്ക്കുന്നതായി ജെസ്നയുടെ പിതാവ് കുന്നത്ത് ജെയിംസ് പറഞ്ഞു. ജെസ്നയെ കാണാതായി ആറു മാസം…
Read Moreഏതു വിധേനയും ജെസ്നയെ കണ്ടെത്തുമെന്ന് ശപഥം ചെയ്ത് പത്തനംതിട്ട എസ്പി കെ.ജി സൈമണ്‍ ! കൂടത്തായിയിലെ ജോളിയെ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥന് രണ്ടും കല്‍പ്പിച്ച് കളത്തിലിറങ്ങുമ്പോള്‍…
മുക്കൂട്ടുതറയില്‍ നിന്ന് രണ്ടു വര്‍ഷം മുമ്പ് കാണാതായ ജെസ്നയെ ഏതുവിധേനയും കണ്ടെത്താനുറച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍. കൂടത്തായി കൊലപാതകപരമ്പരയില്‍ സത്യം തെളിയിച്ച ആളാണ് സൈമണിന് ക്രൈംബ്രാഞ്ച് കൊല്ലം, പത്തനംതിട്ട ചുമതലയുള്ള സൂപ്രണ്ടിന്റെ പൂര്‍ണ അധികചുമതലയും നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ജെസ്നാ കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്. ഈ സാഹചര്യത്തിലാണ് ടോമിന് തച്ചങ്കരിയുടെ കീഴിലുള്ള ക്രൈംബ്രാഞ്ചിന്റെ അധിക ചുമതല കൂടി സൈമണിന് നല്‍കുന്നത്. ജെസ്നയുടെ തിരോധാനത്തില്‍ പത്തനംതിട്ട എസ് പി ആയിരിക്കെ സൈമണ്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സൂചനയുണ്ട്. ഈ വര്‍ഷം അവസാനത്തോടെ സൈമണ്‍ വിരമിക്കും. അതിനു മുമ്പ് ജെസ്നയെ പുറം ലോകത്ത് കൊണ്ടുവരാനാണ് തച്ചങ്കരിയും സൈമണും ശ്രമിക്കുന്നത്. ജെസ്ന എവിടെയാണെന്നതിനെക്കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ക്രൈംബ്രാഞ്ച് മേധാവിയായ തച്ചങ്കരിയാവട്ടെ ഇതേക്കുറിച്ച് യാതൊന്നും പറയുന്നില്ല. കൂടത്തായി ജോളിക്കേസ് അന്വേഷണത്തിലൂടെ പ്രശസ്തനായ സൈമണിന്റെ കരങ്ങള്‍…
Read More