ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങി നിന്ന താരമാണ് പ്രേംകുമാര്‍. നായകനായും സഹനടനായുമെല്ലാം നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് താരം നിറഞ്ഞു നിന്നത്. പിന്നീട് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോഴിതാ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. പ്രശസ്ത സംവിധായകന് പിഎ ബക്കര്‍, പി കൃഷ്ണപിള്ളയുടെ ജീവിതം അടിസ്ഥാനപ്പെടുത്തി എടുത്ത സഖാവ് എന്ന സിനിമയില്‍ ആണ് പ്രേംകുമാര്‍ ആദ്യം അഭിനയിച്ചത്. എന്നാല്‍ ആ ചിത്രം പ്രദര്‍ശനത്തിനെത്തിയില്ല. തുടര്‍ന്ന് തൊണ്ണൂറുകളില്‍ ദൂരദര്ശന് മലയാളം ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ‘ലംബോ’ എന്ന ടെലിഫിലിം ആണ് പ്രേംകുമാറിനെ അഭിനയ രംഗത്തേക്ക് വീണ്ടും കൊണ്ടുവരുന്നത്. വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ഇതിലെ അഭിനയത്തിന് 1990 ലെ മികച്ച നടനുള്ള കേരള സംസ്ഥാന ടി വി അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു. അരങ്ങ് എന്ന ചിത്രം ആണ് പ്രേംകുമാറിന്റേതായി ആദ്യം റിലീസ് ചെയ്ത സിനിമ. മുപ്പതു വര്‍ഷത്തില്‍ അധികമായി അഭിനയ…
Read More