സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്ന കള്ളന്മാര് അത് എവിടെയങ്കിലും മറിച്ചുവിറ്റ് കാശാക്കാനാണ് ശ്രമിക്കുക. എന്നാല്‍ മോഷ്ടിച്ചസ്വര്‍ണം, വെള്ളി ആഭരണങ്ങളുമായി ജ്വല്ലറി തുടങ്ങിയ പ്രതികള്‍ പിടിയിലായി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദാവണഗെരെ സ്വദേശി സി വി മാരുതി (33), ചിക്കമഗളൂരുവിലെ നാഗ നായിക് (55) എന്നിവരെയാണ് മംഗലൂരു സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പിടിയിലായ നാഗ നായിക് മംഗലൂരുവില്‍ മാത്രം 13 ക്ഷേത്രങ്ങളിലും മൂന്ന് വീടുകളിലും കവര്‍ച്ച നടത്തിയ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വിവിധ വീടുകളില്‍നിന്നും ആരാധനാലയങ്ങളില്‍ നിന്നും മോഷ്ടിച്ച 406 ഗ്രാം സ്വര്‍ണം, 16 കിലോ വെള്ളി എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തു. ആഭരണങ്ങളും പൂജാസാമഗ്രികളും ഇതില്‍ ഉള്‍പ്പെടും. ഇവയ്ക്ക് മൊത്തം 28 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് വ്യക്തമാക്കി. അശോക് നഗറിലെ വീട്ടില്‍ ആളില്ലാത്ത സമയത്ത് നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍…
Read MoreTag: jewellery
സ്വര്‍ണക്കടക്കാരുടെ ചങ്കിടിക്കുന്നു ! കണക്കില്‍പ്പെടാത്ത സ്വര്‍ണം പിടിച്ചെടുക്കാന്‍ എല്ലാ ജ്യൂവലറിയിലും കയറാനൊരുങ്ങി കസ്റ്റംസ്; വരും ദിവസങ്ങളില്‍ വമ്പന്ടിസ്റ്റുകളുണ്ടാവുമെന്ന് സൂചന…
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം ശക്തമാക്കുന്നതിനൊപ്പം സംസ്ഥാനത്തെ എല്ലാ ജ്യുവലറികളിലും കയറി കണക്കില്‍ പെടാത്ത സ്വര്‍ണം പിടിച്ചെടുക്കാനൊരുങ്ങി കസ്റ്റംസ്. ഇന്നലെ അരക്കിണര്‍ ഹെസ്സ ഗോള്‍ഡില്‍ നടന്ന റെയ്ഡില്‍ മുഴുവന്‍ സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുക്കുയും രണ്ട് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സ്വര്‍ണ്ണ കടത്തോടെ നിരവധി കടകള്‍ സംശയ നിഴലിലാണ്. കൊടുവള്ളിയിലെ നിരവധി കേന്ദ്രങ്ങളില്‍ ഇനിയും റെയ്ഡ് തുടരും. ഇതിനൊപ്പം യുഎഇ കോണ്‍സുലേറ്റുമായി ബന്ധമുള്ള സ്വര്‍ണ്ണ കടകളിലേക്കും അന്വേഷണം നീളും. ഇതിന്റെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിക്കുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്കാണ് ഹെസ്സ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടില്‍ കസ്റ്റംസ് പരിശോധന നടന്നത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശോധനയിലാണ് രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മുഴുവന്‍ സ്വര്‍ണവും പിടിച്ചെടുത്തത്. മുഴുവന്‍ സ്വര്‍ണ്ണവും കള്ളക്കടത്തിലൂടെ എത്തിയതെന്നതാണ് വിലയിരുത്തല്‍. ഇങ്ങനെ ഓരോ കടയിലും എത്തി കണക്കില്‍ ഇല്ലാത്ത സ്വര്‍ണം പിടിച്ചെടുക്കാനാണ് തീരുമാനം. കേരളത്തില്‍ ഉടനീളം ഈ പ്രക്രിയ…
Read Moreഅമ്പതു പവനും ഒന്നേകാല്‍ ലക്ഷം രൂപയും ജീവനക്കാരി അടിച്ചുമാറ്റിയെന്ന് റാന്നിയിലെ ജ്യൂവലറി ഉടമ; ജീവനക്കാരിയെ ചോദ്യം ചെയ്തപ്പോള്‍ പുറത്തു വന്നത് പീഡനകഥ; പണിപാളുമെന്ന് മനസിലായപ്പോള്‍ മുതലാളി മുങ്ങി
റാന്നി: തന്റെ കടയില്‍ നിന്ന് 50 പവനും ഒന്നേകാല്‍ ലക്ഷം രൂപയും മോഷണം പോയെന്നു കാട്ടിയാണ് റാന്നി ഇട്ടിയപ്പാറ ടൗണിലെ ജ്യൂവല്ലറി ഉടമ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. നിമിഷങ്ങള്‍ക്കകം കടയില്‍ അടുത്ത സമയം വരെ ജോലി നോക്കിയിരുന്ന രണ്ടു ജീവനക്കാരികളെ പൊലീസ് പൊക്കുകയും ചെയ്തു.ഇവരാകാം മോഷ്ടിച്ചതെന്ന ഉടമയുടെ ഊഹം കണക്കിലെടുത്തായിരുന്നു ജീവനക്കാരികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ജ്യൂവലറിയില്‍ നടത്തിയിരുന്ന സ്വര്‍ണ ചിട്ടിയിലേക്ക് വരിക്കാര്‍ നല്കിയ പണം അടയ്ക്കാതെ അടിച്ചു മാറ്റി തിരിമറി നടത്തിയെന്നായിരുന്നു പരാതി. പൊലീസിന്റെ വിരട്ടും ഉടമയുടെ പരാതിയുമൊന്നും ജീവനക്കാരികള്‍ കൂസലില്ലാതെയാണ് നേരിട്ടത്. 50 പവന് പലപ്പോഴായിട്ടാണ് നഷ്ടപ്പെട്ടത് എന്നായിരുന്നു ഉടമ നല്കിയ വിവരം. ജീവനക്കാരികളെ അറസ്റ്റ് ചെയ്യുമെന്നും തെളിവുണ്ടെന്നുമൊക്കെ ഇന്നലെ ഉച്ച വരെ പൊലീസ് വിവരം നല്‍കിയിരുന്നു. വൈകുന്നേരമായപ്പോഴേക്കും കളം മാറി. അങ്ങനെ ഒരു കേസ് തന്നെ ഇല്ലെന്നായി പൊലീസ്. കൂടുതല്‍…
Read Moreസ്വര്‍ണം മോഷ്ടിച്ചെന്നു പറഞ്ഞ് കേസു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; ഗര്‍ഭിണിയായിട്ടും തിരിഞ്ഞു നോക്കിയില്ല; ജ്യൂവല്ലറി ഉടമ പീഡിപ്പിച്ച യുവതി അവിവാഹിതയും ഒരു കുട്ടിയുടെ അമ്മയും
കൊട്ടാരക്കര: ജ്യൂവല്ലറി ജീവനക്കാരിയെ ആറുദിവസം തടങ്കലിലിട്ട് പീഡിപ്പിച്ച ഉടമയ്ക്കെതിരേ നടപടിയില്ല. ഇതില്‍ മനംനൊന്ത് യുവതി ഓയൂര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടയ്ക്കു മുമ്പില്‍ സത്യാഗ്രഹമിരുന്നപ്പോള്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. താന്‍ ഏഴുമാസം ഗര്‍ഭിണിയാണെന്നും ഗര്‍ഭത്തിന് ഉത്തരവാദി ജൂവലറി ഉടമയാണെന്നും കുമരകം സ്വദേശിയായ യുവതി ആരോപിച്ചു. ജൂവലറി ഉടമ ചെലവിനു നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സത്യാഗ്രഹം. കടയുടമ വിവരം അറിയിച്ചതിനെതുടര്‍ന്നു പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണു കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജനുവരിയിലാണു ഓയൂര്‍ ജങ്ഷനിലെ മണിഗ്രാം ജ്യൂവലറിയില്‍ യുവതിക്കു ജോലി ലഭിച്ചത്. സ്ഥാപനത്തിന്റെ മുകളിലത്തെ നിലയിലാണു സ്ത്രീതൊഴിലാളികള്‍ക്കു താമസസൗകര്യം ഒരുക്കിയിരുന്നത്. ഇവിടെവച്ച് തന്നെ കടയുടമ പീഡിപ്പിച്ചതായി കാട്ടി യുവതി എഴുകോണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്വര്‍ണം അപഹരിച്ചെന്ന കുറ്റം ചാര്‍ത്തി പൊലീസില്‍ ഏല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം സംഭവവുമായി ബന്ധപ്പെട്ടു പ്രതിയുടെ പിതാവ് നെടുമ്പായിക്കുളം…
Read More