രാജ്യം കോവിഡിനെ ചെറുക്കാന്‍ ലോക്ക് ഡൗണിലായിരിക്കുമ്പോഴും കാമം കൊണ്ട് കണ്ണു മൂടിപ്പോയവരെ ഇതൊന്നും ബാധിച്ചിട്ടില്ല. ഝാര്‍ഖണ്ഡില്‍ പതിനാറുകാരിയെ സുഹൃത്തും മറ്റ് എട്ടു പേരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന വാര്‍ത്ത ഈ അവസരത്തില്‍ രാജ്യത്തെ ഞെട്ടിക്കുകയാണ്. സുഹൃത്ത് തന്ത്രപൂര്‍വ്വം കാട്ടിലേക്ക് കൊണ്ടുപോകുകയും അവിടെവച്ച് മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ദുംകയില്‍ നിന്നും വീട്ടലേക്ക് പോകാന്‍ വാഹനം കിട്ടാതെ നിന്ന പെണ്‍കുട്ടി സുഹൃത്തിനെ വിളിച്ചു. ബൈക്കില്‍ എത്തിയ ഇയാള്‍ക്കൊപ്പം അപരിചിതനായ മറ്റൊരാളുമുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം തന്നെ ബൈക്കില്‍ കയറ്റി. കാടിനുള്ളിലൂടെയുള്ള കുറുക്കുവഴി പോകാമെന്ന് പറഞ്ഞ് അക്രമി സംഘത്തിന്റെ അടുക്കലെത്തിക്കുകയായിരുന്നു. ഈ സമയം ഇയാളുടെ കൂട്ടാളികളായ ഏഴുപേര്‍ അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവരും പെണ്‍കുട്ടിയെ ഉപദ്രവിച്ചു. പീഡനത്തിനിടെ അബോധാവസ്ഥയിലായ തന്നെ കാട്ടില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടുവെന്നും പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു. പിറ്റേന്ന് ബോധം തിരിച്ചുകിട്ടിയതോടെ പെണ്‍കുട്ടി…
Read MoreTag: jharkhand
ജാര്‍ഖണ്ഡില്‍ അടിപതറി ബിജെപി ! കേവല ഭൂരിപക്ഷം കടന്ന് മഹാസഖ്യത്തിന്റെ കുതിപ്പ്; ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് സൂചന…
ജാര്‍ഖണ്ഡില്‍ കനത്ത തിരിച്ചടി നേരിട്ട് ബിജെപി. കോണ്‍ഗ്രസ് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച രാഷ്ട്രീയ ജനതാ ദള്‍ മഹാസഖ്യം അധികാരത്തിലേറുമെന്ന് ഏകദേശം ഉറപ്പായി. തൂക്കുസഭയാണെങ്കില്‍ എജെഎസ്യു, ജെവിഎം പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിജെപി ചര്‍ച്ച ആരംഭിച്ചിരുന്നു. ഗോത്രമേഖലകളിലാണ് ബിജെപിക്ക് തിരിച്ചടി നേരിട്ടത്. ബാര്‍ഹെതില്‍ മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ മുന്നിലാണ്. ബിജെപിയുടെ സഖ്യകക്ഷികളായിരുന്ന എജെഎസ്യു, എല്‍ജെപി, ജെഡിയു തുടങ്ങിയ പാര്‍ട്ടികള്‍ ഇത്തവണ ഒറ്റയ്ക്കാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങള്‍ പിന്നിട്ടപ്പോഴാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് ശക്തിപ്പെട്ടത്. ഒറ്റയ്ക്കു മത്സരിച്ചത് ബിജെപിയ്ക്കു ക്ഷീണമായെന്നാണ് വിലയിരുത്തല്‍. അധികാരത്തുടര്‍ച്ച തേടുന്ന ബിജെപിക്കും അഞ്ചു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായ രഘുബര്‍ ദാസിനും ഒരുപോലെ രാഷ്ട്രീയ പരീക്ഷണമാണു തിരഞ്ഞെടുപ്പ്. ആര്‍ക്കും കേവല ഭൂരിപക്ഷത്തിലേക്കെത്താന്‍ കഴിയില്ലെന്ന സൂചനയാണു മിക്ക സര്‍വേ ഫലങ്ങളും സൂചിപ്പിച്ചത്. എന്നാല്‍ മഹാസഖ്യം ഭരണത്തിലേറുമെന്ന വ്യക്തമായ…
Read More