മലയാളി ജിഹാദിവധുക്കളെ ഇന്ത്യയില്‍ തിരികെയെത്തിച്ചേക്കില്ല ! ഇവരുമായി അഭിമുഖം നടത്തിയ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പറയുന്നത് ഇങ്ങനെ…

ന്യൂഡല്‍ഹി: ഐഎസില്‍ ചേര്‍ന്ന മലയാളി യുവതികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നേക്കില്ല. ജയിലില്‍ കഴിയുന്ന മലയാളികളായ സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളാണ് ഇവര്‍. 2016-18 കാലയളവില്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹറിലേക്ക് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം എത്തിയവരാണ് ഇവര്‍ നാലുപേരും. അഫ്ഗാനിസ്ഥാനിലുണ്ടായ വിവിധ ഏറ്റുമുട്ടലുകളില്‍ ഇവരുടെ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെടുകയായിരുന്നു. 2019 ഡിസംബറിലാണ് യുവതികള്‍ അഫ്ഗാന്‍ പോലീസിന് കീഴടങ്ങുന്നത്. തുടര്‍ന്ന് ഇവരെ കാബൂളിലെ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചു. കുട്ടികള്‍ക്കൊപ്പം അഫ്ഗാന്‍ ജയിലുകളിലുള്ള വിദേശ ഭീകരരെ അവരുടെ രാജ്യങ്ങളിലേക്ക് മടക്കിവിടാന്‍ അഫ്ഗാന്‍ ശ്രമിക്കുന്നുണ്ട്. ലോകത്തെ 13 രാജ്യങ്ങളില്‍ നിന്നായി 408 പേരാണ് അഫ്ഗാനില്‍ ഐഎസ് ഭീകരരായി ജയിലിലുള്ളത്. ഇതില്‍ ഏഴ് പേര്‍ ഇന്ത്യക്കാരാണ്. അതേസമയം, ഐഎസില്‍ ചേര്‍ന്ന നാലു വനിതകളെയും തിരികെ കൊണ്ടുവരുന്നതില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നും അവരെ…

Read More

തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും…മാതൃരാജ്യങ്ങളിലേക്ക് മടങ്ങാന്‍ അതിയായ ആഗ്രഹത്തോടെ ജിഹാദി വധുക്കള്‍; സ്വീകരിക്കില്ലെന്ന് കട്ടായം പറഞ്ഞ് രാജ്യങ്ങള്‍…

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ശക്തി കേന്ദ്രങ്ങളായ സിറിയയിലും ഇറാഖില്‍ നിന്നും തൂത്തെറിയപ്പെട്ടതോടെ കഷ്ടത്തിലായത് ജിഹാദി വധുക്കളാണ്. ഭീകര സംഘടനയില്‍ ആകൃഷ്ടരായി ഭീകരരുടെ വധുക്കളാകാന്‍ സിറിയയിലേക്ക് പാലായനം ചെയ്ത നിരവധി യുവതികള്‍ ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹവും പേറി പുനരധിവാസ ക്യാമ്പുകളില്‍ താമസിക്കുകയാണ്. എന്നാല്‍ ഇവരെ സ്വീകരിക്കില്ലെന്ന് ഇവരുടെ മാതൃരാജ്യങ്ങളെല്ലാം തന്നെ ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. ബ്രിട്ടനില്‍ നിന്ന് ഐഎസിലേക്ക് പോയ ഷമീമ ബീഗം ഉള്‍പ്പെടെ നിരവധി ജിഹാദി വധുക്കളാണ് മടക്കം കാത്ത് ക്യാമ്പുകളില്‍ കഴിയുന്നത്. മുമ്പ് ഐഎസിനെ നിരാകരിക്കാന്‍ മടിച്ചിരുന്ന ഷമീമ ഇപ്പോള്‍ സ്വരം മാറ്റുകയാണ്. താന്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നാണ് അവര്‍ ഇപ്പോള്‍ തുറന്നു പറയുന്നത്. തന്റെയൊപ്പം ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോന്ന കൂട്ടുകാരികളെല്ലാം കൊല്ലപ്പെട്ടെന്നും ഇപ്പോള്‍ കഴിയുന്ന അഭയാര്‍ഥി ക്യാമ്പുകളേക്കാള്‍ ഭേദം ബ്രിട്ടനിലെ ജയിലുകളാണെന്നും ഷമീമ പറയുന്നു. ഐഎസ് ക്യാമ്പുകളില്‍ കൊടിയ പീഡനം അനുഭവിക്കുകയും ഒടുവില്‍ രക്ഷപ്പെടുകയും ചെയ്ത…

Read More