ഐഎസില്‍ ചേര്‍ന്ന ബ്രിട്ടനില്‍ നിന്നുള്ള ആദ്യ വെള്ളക്കാരന്‍ ജിഹാദി ജാക്കിനും ഇപ്പോള്‍ ബ്രിട്ടനിലേക്ക് തിരിച്ചു വരണം ! എന്നാല്‍ ആര്‍ക്കും ഭീകരസംഘടനയെ തള്ളിപ്പറയാനും വയ്യ; എന്തുകൊണ്ട് ഇത്തരക്കാര്‍ക്ക് മനംമാറ്റം ഉണ്ടാകുന്നില്ല…?

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന വെള്ളക്കാരനായ ആദ്യ ബ്രിട്ടീഷുകാരന്‍ ജാക്ക് ലെറ്റ്‌സ് എന്ന ജിഹാദി ജാക്കിനും ജന്മനാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം. രണ്ടുവര്‍ഷമായി കുര്‍ദിഷ് ജയിലില്‍ കഴിയുകയാണ് 23-കാരനായ ഓക്സ്ഫഡ് സ്വദേശി ജിഹാദി ജാക്ക്. തനിക്ക് അമ്മയെയും വീടിനെയും വല്ലാതെ ‘മിസ്’ ചെയ്യുന്നുവെന്ന് പറഞ്ഞ ജാക്ക്, ബ്രിട്ടനില്‍ അനുഭവിച്ചുകൊണ്ടിരുന്ന സുഖസൗകര്യങ്ങളോര്‍ത്ത് താനിപ്പോള്‍ വിഷമിക്കുകയാണെന്നും പറഞ്ഞു. ബ്രിട്ടനിലേക്ക് മടങ്ങാനാകാതെ തുര്‍ക്കിയില്‍ കഴിയുന്ന മുസ്തഫ, സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ അടുത്തിടെ ഒരു കുഞ്ഞിന് ജന്മം നല്‍കിയ ഷെമീമ ബീഗം എന്നിങ്ങനെ മതഭ്രാന്ത് തലയ്ക്കുപിടിച്ച് ഭീകരപ്രസ്ഥാനത്തിലേക്ക് പോയ പല ബ്രിട്ടീഷുകാരും ഇപ്പോള്‍ തിരിച്ചുവരണമെന്ന കലശലായ ആഗ്രഹത്തിലാണ്. ഐഎസിന്റെ തകര്‍ച്ചയോടെയാണ് ഇവരുടെ മനസ്സുമാറിയത്. എന്നാല്‍, ഇവരാരും ഐഎസിനെ തള്ളിപ്പറയാത്തതിനാലും തിരിച്ചെത്തിയാല്‍ സാധാരണ ജീവിതം നയിക്കുമെന്ന ഉറപ്പില്ലാത്തതിനാലും ഇവരെ തിരിച്ചുകൊണ്ടുവരാന്‍ ബ്രിട്ടന്‍ ധൈര്യപ്പെടുന്നില്ല എന്നതാണ് വസ്തുത. ഐടിവി ന്യൂസിനോട് സംസാരിക്കവെയാണ് ജിഹാദി ജാക്ക് തിരിച്ചുവരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്.…

Read More