സൈബര്‍ ലോകത്ത് സംഘപരിവാര്‍ പോരാളിയായിരുന്ന രഞ്ജിത്ത് പിബിയുടെ മരണത്തിനു പിന്നില്‍ ജിഹാദിഗ്രൂപ്പുകളെന്ന ആരോപണം സജീവമാക്കി സംഘപരിവാര്‍ ഗ്രൂപ്പുകള്‍. ആയുഷ് ശശിധരന്‍ എന്ന പരിവാറുകാരനാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാക്കിയിരിക്കുന്നത്. രഞ്ജിത്തിന്റെ മരണത്തിന് മുമ്പ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ഐഡി റിപ്പോര്‍ട്ട് ചെയ്ത് പോസ്റ്റുകള്‍ ഇടാന്‍ കഴിയാത്തവിധം നിശ്ചലമാക്കിയിരുന്നു. ഇതിന് സമാനമായി തന്റെ ഫെയ്സ് ബുക്ക് ഐഡിയും പൂട്ടിച്ചെന്ന് പറഞ്ഞാണ് ആയുഷ് ശശിധരന്‍ രഞ്ജിത്തിന്റെ മരണത്തിലെ ദുരൂഹതകള്‍ തുറന്നുകാണിക്കാന്‍ ശ്രമിക്കുന്നത്. മുമ്പു രഞ്ജിത്തുമായി താന്‍ നടത്തിയ സംഭാഷണങ്ങളാണ് രഞ്ജിത്തിന്റെ മരണത്തില്‍ സംശയമുണ്ടാകാന്‍ കാരണമെന്നും ആയുഷ് പറയുന്നു. ഒരു രാഷ്ട്രീയ നിരീക്ഷകന്‍ എന്ന നിലയില്‍ 2009ലാണ് ഓണ്‍ലൈനില്‍ രഞ്ജിത് സജീവമാകുന്നത്. സംഘപരിവാര്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തകന്‍ ആകുന്നത് 2010ലും. ഓണ്‍ലൈന്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘ഐക്യ ‘യുടെ 2017 ഓഗസ്റ്റില്‍ എറണാകുളത്തു നടന്ന മീറ്റിംഗിനിടെ ആയുഷ് ശശിധരനുമായി രഞ്ജിത് വിശദമായി സംസാരിച്ചിരുന്നു. അന്ന്…
Read More