വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പല പരിപാടികളും ചെയ്യുമെങ്കിലും ലഡ്ഡുവും ജിലേബിയുമൊക്കെ നല്‍കി വോട്ടര്‍മാരെ പാട്ടിലാക്കുന്ന പരിപാടി ഒരു പക്ഷെ പുതുമയുള്ളതായിരിക്കും. യുപിയിലാണ് ജിലേബിയും സമോസയും കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സ്ഥാനാര്‍ഥി ശ്രമിച്ചത്. ഇത്തരത്തില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന രണ്ട് ക്വിന്റല്‍ ജിലേബിയും 1,050 സമോസയുമാണ് പോലീസ് കണ്ടു കെട്ടിയത്. ഹസന്‍ഗഞ്ചില്‍ ശനിയാഴ്ചയാണ് സംഭവം. ‘പെരുമാറ്റചട്ട ലംഘനം, കോവിഡ് ചട്ട ലംഘനം എന്നിവയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 10 പേര്‍ ഇതുവരെ അറസ്റ്റിലായി’ -പോലീസ് പറഞ്ഞു. സ്ഥാനാര്‍ഥിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എല്‍പിജി സിലിണ്ടര്‍, മാവ്, വെണ്ണ, ജിലേബിയും സമൂസയും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മറ്റ് സാധന സാമഗ്രികള്‍ എന്നിവ പിടിച്ചെടുത്തു. ഏപ്രില്‍ 15 മുതല്‍ നാല് ഘട്ടങ്ങളായാണ് യുപിയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഏപ്രില്‍ 29നാണ് അവസാന ഘട്ട വോട്ടെടുപ്പ്. മെയ് രണ്ടിന്…
Read More