കേരളാ ക്യാംപസുകളില്‍ തരംഗംതീര്‍ത്ത സിനിമയായിരുന്നു ടോം ഇമ്മട്ടി സംവിധാനം ചെയ്ത ‘ഒരു മെക്സിക്കന്‍ അപാരത’. വലതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് ആഭിമുഖ്യമുള്ള കാംപസില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടന വെന്നിക്കൊടി പാറിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമക്ക് വന്‍ സ്വീകരണം ലഭിക്കുമ്പോള്‍ തന്നെ കെഎസ്യുകാരനായ നായകന്റെ കഥ എസ്എഫ്ഐയുടേതാക്കി മാറ്റി ചിത്രീകരിച്ചിരിക്കുകയാണ് മെക്സിക്കന്‍ അപാരതയിലെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. ചിത്രത്തിലെ അഭിനേതാവ് കൂടിയായ ജിനോ ജോണിന്റെ കഥയാണ് മെക്സിക്കന്‍ അപാരതയില്‍ ‘ചുവപ്പിച്ച്’ അവതരിപ്പിച്ചതെന്നായിരുന്നു അന്ന് ഉയര്‍ന്ന പ്രധാന ആരോപണം. എറണാകുളം മഹാരാജാസ് കോളേജിലെ 34 വര്‍ഷത്തെ എസ്എഫ്ഐ കുത്തകയ്ക്ക് തടയിട്ട് കെഎസ്യു കൊടി പാറിച്ച ചെയര്മാന് ആയിരുന്നു ജിനോ ജോണ്‍. ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ജിനോ മെക്സിക്കന്‍ അപാരതയിലും ഒരു കഥാപാത്രമായി എത്തിയിരുന്നെങ്കിലും യഥാര്‍ഥ കഥ മാറ്റി ചിത്രീകരിച്ചതിനാല്‍ യഥാര്‍ഥ സംഭവത്തോടു നീതിപുലര്‍ത്താനായില്ല. ഇപ്പോള്‍ തന്റെ ‘യഥാര്‍ത്ഥ’ കഥ സിനിമയാക്കുകയാണ്…
Read More