രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചതോടെ ആളുകളെല്ലാം ആകാംക്ഷയിലാണ്. ഇന്നു തന്നെ രാജ്യത്തെ നാലു മെട്രോകളിലടക്കം എട്ടു നഗരങ്ങളില്‍ 5ജി സേവനം ലഭ്യമാക്കുമെന്ന് എയര്‍ടെല്‍ പറഞ്ഞു. 2024 മാര്‍ച്ചില്‍ രാജ്യമാകെയും 5 ജി സേവനം ലഭ്യമാക്കുമെന്നും എയര്‍ടെല്‍ അറിയിച്ചു. ന്യൂഡല്‍ഹിയില്‍ 5 ജി സേവനങ്ങള്‍ക്ക് തുടക്കം കുറിച്ച ചടങ്ങിലാണ് എയര്‍ടെല്‍ പ്രൊവൈഡറായ ഭാരതി എന്റര്‍പ്രൈസസ് ചെയര്മാന് സുനില്‍ ഭാരതി മിത്തല്‍ ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഒരു പുതുയുഗത്തിന് തുടക്കം കുറിക്കുകയാണെന്ന് സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തിലാണ് സുപ്രധാന നേട്ടം കൈവരിക്കുന്നത്. 5ജി രാജ്യത്ത് ഒരു പുതിയ അവബോധത്തിനും ഊര്‍ജ്ജത്തിനും തുടക്കമിടും. ഇത് ആളുകള്‍ക്ക് നിരവധി പുതിയ അവസരങ്ങള്‍ തുറക്കുമെന്നും മിത്തല്‍ പറഞ്ഞു. ടെലികോം വ്യവസായം 1.3 ബില്യണ്‍ ഇന്ത്യക്കാരുടെയും ആയിരക്കണക്കിന് സംരംഭങ്ങളുടെയും ഡിജിറ്റല്‍ സ്വപ്നങ്ങളെ കൂടുതല്‍ ജ്വലിപ്പിക്കുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ്…
Read MoreTag: jio
സംസ്ഥാനത്തെ ജിയോ വരിക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞു ! കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ റിലയന്‍സ് ബഹിഷ്കരണത്തിന് ഇടതു സംഘടനകള്‍ ആഹ്വാനം ചെയ്യുമ്പോഴും അംബാനി മാജിക് കേരളത്തില്‍ തുടരുന്നതിങ്ങനെ…
കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ അദാനിയുടെയും അംബാനിയുടെയും ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് ഇടതു സംഘടനകള്‍ വ്യാപകമായി ആഹ്വാനം നടത്തുന്നുണ്ട്. എന്നാല്‍ ഇത്തരം ആഹ്വാനങ്ങള്‍ ജിയോയ്ക്ക് യാതൊരു വിധ ക്ഷീണവുമേല്പ്പിക്കില്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ജിയോയ്ക്ക് കേരള സര്‍ക്കിളില്‍ ഒരു കോടിയിലധികം വരിക്കാരാണ് ഉള്ളത്. കോവിഡ് കാലത്തടക്കം വലിയ നേട്ടമാണ് ജിയോ സ്വന്തമാക്കിയത്. കോവിഡ് കാലത്ത് ജിയോയ്ക്ക് കൂടുതല്‍വരിക്കാരെ നേടാനായത് ജിയോയുടെ മുന്നേറ്റത്തിന് തെളിവായി മാറി. വീട്ടിലിരുന്ന് ജോലിചെയ്യുന്ന സാഹചര്യവും വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്ലാസും ജിയോ ഇന്‍ഫോകോമിന് തുണയായി. നാലുവര്‍ഷംകൊണ്ടാണ് ഇത്രയും വരിക്കാരെ ജിയോയ്ക്ക് നേടാനായത്. അടച്ചിടല്‍കാലത്ത് പൊതുജനങ്ങളുടെ നിര്‍ദേശപ്രകാരം വിവിധ സ്ഥലങ്ങളില്‍ കണക്ടിവിടിയെത്തിക്കുന്നതിന് താല്‍ക്കാലിക ടവറുകള്‍ സ്ഥാപിച്ചു. ഡാറ്റാ സ്ട്രീമിങ് നല്‍കുന്നതിന് നിലവിലുള്ള നെറ്റ്വര്ക്കുകള് ഒപ്റ്റിമൈസ് ചെയ്യുകയുമുണ്ടായി. വൈകാതെ 5ജി സേവനം നല്‍കാനൊരുങ്ങുകയാണ് കമ്പനി. ഗൂഗിളുമായിചേര്‍ന്ന് വിലകുറഞ്ഞ 5ജി സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലെത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതേസമയം തന്നെ റിലയന്‍സ്…
Read Moreകുറുമ്പ് ലേശം കൂടുന്നുണ്ട് ! കൊറോണക്കാലത്ത് ഡേറ്റാ ഉപയോക്താക്കള്‍ക്ക് പാലുംവെള്ളത്തില്‍ പാഷാണം കലക്കി നല്കി ജിയോ…
പരിധിയില്ലാതെ ഡേറ്റ നല്‍കിയാണ് റിലയന്‍സ് ജിയോ ഉപയോക്താക്കളെ കൈയ്യിലെടുത്തതും മറ്റ് ടെലികോം കമ്പനികള്‍ക്ക് പണി കൊടുത്തതും. ഇത്തവണ കൊറോണക്കാലത്ത് ആളുകള്‍ക്ക് ഉപകാരപ്രദമായി തങ്ങളുടെ ബൂസ്റ്റര്‍ ഡാറ്റ പാക്കേജ് സൗജന്യമായി ഇരട്ടിയാക്കിയാണ് ജിയോ കോവിഡ് ബാധിതരോട് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ചത്. അതായത്, 51 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 6 ജിബിയും 101 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 12 ജിബി എന്നുമായിരുന്നു വാഗ്ദാനം. കൊറോണ പടരുന്നതിനു മുമ്പ് ഡേറ്റ പാതി മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷേ, ഇങ്ങനെ റീചാര്‍ജ് ചെയ്യുമ്പോള്‍ മുമ്പുണ്ടായിരുന്ന വൗച്ചറുകള്‍ പാടെ ഉപേക്ഷിച്ചിരിക്കുകയാണ് ജിയോ ഇപ്പോള്‍. ഈ സൗജന്യം നല്കുന്നതിനു മുന്‍പ് 101 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 6 ജിബി ഡേറ്റ കിട്ടിയിരുന്നു. അപ്പോള്‍ 50 രൂപയുടെ സൗജന്യവൗച്ചറുകള്‍ ഉപയോഗിക്കാന്‍ ഉപയോക്താവിന് അവസരം ലഭിച്ചിരുന്നു. ഫലത്തില്‍ 51 രൂപയ്ക്ക് 6 ജിബി ലഭിച്ചിരുന്നു. ഇപ്പോള്‍ നല്‍കുന്നതും അതു തന്നെ. മുന്‍പുണ്ടായിരുന്ന…
Read Moreഅംബാനി മുത്താണ് ! കൊറോണക്കാലത്ത് വര്‍ക്ക് അറ്റ് ഹോം പ്രോത്സാഹിപ്പിക്കുന്ന നിലപാടിലേക്ക് ജിയോയും ! ഇനി മുതല്‍ ലഭ്യമാക്കുന്നത് ഇരട്ടി ഡേറ്റ…
കൊറോണ വൈറസ് എവിടെയും ബാധിച്ചതോടെ വര്‍ക്ക് അറ്റ് ഹോം നടപടി പ്രോത്സാഹിപ്പിക്കുകയാണ് ഒട്ടുമിക്ക കമ്പനികളും. കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി ക്രമീകരിച്ചിട്ടുണ്ട്. രണ്ടാഴ്ചത്തേക്കാണ് താല്‍ക്കാലിക നിയന്ത്രണം. അതിനാല്‍ തന്നെ 50 ശതമാനം ജീവനക്കാര്‍ മാത്രം ഓഫീസില്‍ വന്നാല്‍ മതിയാകും. അതാത് വകുപ്പ് മേധാവിമാര്‍ ഇത് സംബന്ധിച്ച് തീരുമാനം എടുക്കണം. ഒട്ടുമിക്ക കമ്പനികളും വര്‍ക്ക് അറ്റ് ഹോം പദ്ധതി നടപ്പാക്കിയതിനാല്‍ തൊഴിലാളികളെല്ലാം തന്നെ അനുയോജ്യമായ ഡേറ്റാ പ്ലാന്‍ തേടി അലയുകയാണ്.അത്തരക്കാരെ ലക്ഷ്യമിട്ട് ടെലികോം കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്. ജിയോയുടെ വിവിധ പ്ലാനുകളില്‍ ഇരട്ടി ഡാറ്റയും കൂടുതല്‍ സംസാരസമയവുമാണ് അനുവദിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത പ്ലാനുകളില്‍ ഇരട്ടി ഡാറ്റയും മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് കൂടുതല്‍ സംസാരസമയവും ജിയോ അനുവദിച്ചു. 11 രൂപയുടെയും 21 രൂപയുടെയും 51 രൂപയുടെയും 101 രൂപയുടെയും 4ജി ഡാറ്റ പ്ലാനുകളിലാണ് ഇരട്ടി ഡാറ്റ അനുവദിച്ചിട്ടുള്ളത്. ഈ പ്ലാനുകളില്‍ യഥാക്രമം…
Read Moreഫോണ്‍വിളിയ്ക്ക് ഇനിയും ‘വലിയ വില’ കൊടുക്കേണ്ടി വരും ! മൊബൈല്‍ സേവന നിരക്കുകള്‍ ഉയര്‍ത്താതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന് ടെലികോം കമ്പനികള്‍…
രാജ്യത്തെ ജനങ്ങളുടെ മേല്‍ വെള്ളിടിയായി ടെലികോം കമ്പനികളുടെ പ്രഖ്യാപനം. ടെലികോം സേവനനിരക്കുകള്‍ ഇനിയും ഉയര്‍ത്താതെ പിടിച്ചു നിര്‍ത്താനാവില്ലെന്ന് കമ്പനികള്‍ പറയുന്നു. എജിആര്‍ കുടിശ്ശികയുടെ പേരില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന കമ്പനിയാണ് വൊഡഫോണ്‍-ഐഡിയ. സര്‍ക്കാര്‍ സഹായത്തോടെ കമ്പനിയെ ഇപ്പോള്‍ രക്ഷിച്ചെടുത്താലും ഉയര്‍ന്ന കടബാധ്യതയുള്ള കമ്പനിക്ക് ആറുമാസത്തിലധികം മുന്നോട്ട് പോകാനാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ച് വരുമാനം ഉയര്‍ത്തുകയല്ലാതെ മറ്റ് വഴികളില്ലെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ടെലികോം കമ്പനികളെ സഹായിക്കാന്‍ പ്രത്യേകനിധി തയ്യാറാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇതില്‍നിന്ന് വായ്പയെടുത്ത് എ.ജി.ആര്. കുടിശ്ശിക തീര്‍ക്കാനാണ് ആലോചന. സ്പെക്ട്രം യൂസേജ് ചാര്‍ജും ലൈസന്‍സ് ഫീയും അടയ്ക്കുന്നതിനുള്ള സമയം നീട്ടിനല്‍കുന്നതാണ് ചര്‍ച്ചയിലുള്ള മറ്റൊരുവഴി. ധനമന്ത്രിയെയും ടെലികോം സെക്രട്ടറിയെയും കണ്ട് ചര്‍ച്ച നടത്തിയ ടെലികോം കമ്പനി മേധാവികള്‍ നല്കിയ നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. ടെലികോം കമ്പനികള്‍ എല്ലാരീതിയിലും ലഭിക്കുന്ന വരുമാനം (എ.ജി.ആര്) തിട്ടപ്പെടുത്തി അതിന്റെ…
Read Moreചൈനീസ് ഭീമന് അംബാനിയെ മലര്‍ത്തിയടിക്കുമോ ? ഇന്ത്യന്‍ ടെലികോം രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങി ചൈനയിലെ ഏറ്റവും വലിയ ടെലികോം കമ്പനി…
ഇന്ത്യന്‍ ടെലികോം വിപണിയില്‍ റിലയന്‍സ് ജിയോ പുലര്‍ത്തുന്ന അപ്രമാദിത്വം അവസാനിപ്പിക്കാന്‍ ചൈനീസ് കമ്പനി വരുന്നു ? ചൈനയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ചൈന മൊബൈല്‍ ഇതിനോടകം എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈന മൊബൈല്‍ ഇന്ത്യയിലെത്തിയാല്‍ കനത്ത തിരിച്ചടി നേരിടുക റിലയന്‍സിന്റെ ജിയോയ്ക്കാവും. 38ലക്ഷം 5ജി ഉപഭോക്താക്കളാണ് ചൈന മൊബൈലിനുള്ളത്. ഇന്ത്യയിലും 5ജി വിപണിയാണ് ചൈന മൊബൈല്‍ ലക്ഷ്യമിടുന്നത്. 5ജി ഉപഭോക്താക്കളുടെ 2020ല്‍ എണ്ണം ഒരുകോടിയാക്കാനാണ് ചൈന മൊബൈല്‍ ലക്ഷ്യമിടുന്നത്. ചൈനയില്‍ 9.3 കോടിയില്‍ അധികം ആളുകളാണ് ചൈന മൊബൈലിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്നത്. ലോകത്തെ രണ്ടാമത്തെ ടെലികോം സേവനദാതാക്കളുമായി ഇന്ത്യയിലെ ടെലികോം സേവനദാതാക്കളുമായി ചേര്‍ന്നാവും ഇന്ത്യന്‍ വിപണിയിലേക്കുള്ള ചൈന മൊബൈലിന്റെ വരവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിനുള്ള സാധ്യതകള്‍ ആരാഞ്ഞുള്ള ചര്‍ച്ചകള്‍ 2019 ഡിസംബറില്‍ പൂര്‍ത്തിയായതായാണ് വിവരം. നിലവിലെ നഷ്ടത്തില്‍ നിന്ന് കരകയറാന്‍…
Read Moreആ മധുവിധു കാലം അവസാനിക്കുന്നു ! ഡിസംബര്‍ മുതല്‍ കോള്‍,ഡേറ്റാ നിരക്കുകള്‍ മൂന്നിരട്ടി വര്‍ധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികള്‍…
നിസ്സാര തുകയ്ക്ക് ഇഷ്ടംപോലെ ഡേറ്റയും അണ്‍ലിമിറ്റഡ് കോളും ലഭിച്ചു കൊണ്ടിരുന്ന ആ മധുരകാലത്തിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന് വിവരം. ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ മൂന്നിരട്ടി മുതല്‍ വര്‍ധനവുണ്ടാകുമെന്ന സൂചനയുമായി ടെലികോം കമ്പനികള്‍ രംഗത്തെത്തിക്കഴിഞ്ഞു. ഐഡിയയും എയര്‍ടെല്ലും വൊഡഫോണുമാണ് നിരക്കുവര്‍ധിപ്പിക്കാനൊരുങ്ങുന്നത്. വരുമാനത്തില്‍ വന്‍ ഇടിവുണ്ടാകുകയും സാമ്പത്തിക ബാധ്യത കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. ഡിസംബര്‍ മുതലാണ് നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരിക. ടെലികോം മേഖലയില്‍ സാങ്കേതിക വികസനത്തിനായി വന്‍തുകയാണ് കണ്ടെത്തേണ്ടി വരുന്നതെന്ന് വൊഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ വക്താക്കള്‍ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കുന്നു. എത്ര ശതമാനം വര്‍ധന നിരക്കിലുണ്ടാവുമെന്ന് കമ്പനികള്‍ വിശദമാക്കിയിട്ടില്ല. മേഖലയിലെ നികുതി വര്‍ധന നിരക്ക് വര്‍ധിപ്പിക്കാതെ മറ്റ് മാര്‍ഗമില്ലെന്ന അവസ്ഥയിലേക്ക് കമ്പനികളെ എത്തിക്കുന്നുവെന്നാണ് വിവരം. നിലവിലെ ചാര്‍ജുകളേക്കാള്‍ മൂന്നിരട്ടി വരെ നിരക്കില്‍ വര്‍ധനവുണ്ടാവുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ടെലികോം മേഖലയിലേക്കുള്ള ജിയോയുടെ കടന്നുവരവ് മറ്റ് കമ്പനികളെയെല്ലാം വന്‍ പ്രതിസന്ധിയിലാക്കി. എജിആര്‍…
Read Moreഅതാണ് അംബാനി ! താന്‍ കാരണം കടംകേറി മുടിഞ്ഞിരിക്കുന്ന എതിരാളികള്‍ക്ക് കടം വീട്ടാനുള്ള വഴി പറഞ്ഞുകൊടുത്ത് അംബാനി; 49,990കോടിയുടെ കടം വീട്ടാന്‍ അംബാനി പറഞ്ഞു കൊടുത്ത തന്ത്രം ഇങ്ങനെ…
റിലയന്‍സ് ജിയോ ഒഴികെയുള്ള രാജ്യത്തെ എല്ലാ ടെലികോം കമ്പനികളും വലിയ നഷ്ടത്തിലാണ് മുമ്പോട്ടു പോകുന്നത്. ഈ കമ്പനികളെല്ലാം കൂടി 49,990 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിനു നല്‍കാനുള്ള കുടിശ്ശിക. ഈ കുടിശ്ശിക എത്രയും പെട്ടെന്ന് തീര്‍ക്കാന്‍ ദിവസങ്ങള്‍ക്കു മുമ്പാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇപ്പോള്‍ ഈ തുക വീട്ടാനുള്ള വഴി കമ്പനികള്‍ക്ക് പറഞ്ഞു കൊടുക്കുകയാണ് റിലയന്‍സ് മേധാവി മുകേഷ് അംബാനി. ഇതോടൊപ്പം ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ അംബാനി എതിര്‍ക്കുകയും ചെയ്തു. ഭാരതി എയര്‍ടെല്‍ ലിമിറ്റഡിന് എളുപ്പത്തില്‍ വലിയ തുക സമാഹരിക്കാന്‍ കഴിയും. കമ്പനിയുടെ സ്വത്തുക്കളോ ഓഹരികളോ വിറ്റുകൊണ്ട് ഈ തുക ലഭ്യമാക്കാമെന്നാണ് അംബാനിയുടെ വാദം. വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് സര്‍ക്കാരിന്റെ കുടിശ്ശിക അടയ്ക്കാനുള്ള വിഭവങ്ങളുടെ ക്ഷാമമില്ലെന്നാണ് റിലയന്‍സ് ജിയോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഭാരതിക്കും വോഡഫോണും ഐഡിയയും 49,990 കോടി…
Read Moreഎല്ലാവരും കൂടി പറ്റിച്ചു ! രാജ്യത്തെ മറ്റ് ടെലികോം കമ്പനികള്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി ട്രായിയെ സമീപിച്ച് ജിയോ…
രാജ്യത്തെ മറ്റ് ടെലികോം സേവനദാതാക്കള്ക്കെതിരേ പരാതിയുമായി റിലയന്‍സ് ജിയോ ട്രായിയെ സമീപ്പിച്ചു. എയര്‍ടെല്‍, ഐഡിയ-വോഡഫോണ്‍, ബിഎസ്എന്‍എല്‍ തുടങ്ങിയ കമ്പനികള്‍ അനധികൃതമായി ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി) ജിയോയില്‍ നിന്നും അനധികൃതമായി ഈടാക്കിയെന്ന് കാണിച്ചാണ് ട്രായിക്ക് റിലയന്‍സ് ജിയോയുടെ കത്ത്. ലാന്‍ഡ്ലൈന്‍ നമ്പറുകള്‍ മൊബൈല്‍ നമ്പറുകളാക്കി കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും ജിയോ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. തങ്ങള്‍ ഇത്തരത്തില്‍ നഷ്ടം വരുത്തിയ ടെലികോം കമ്പനികള്‍ക്ക് പിഴ വിധിക്കണമെന്നും ജിയോ ട്രായിയോട് ആവശ്യപ്പെട്ടു.കോള്‍ സെന്റര്‍, ഹെല്‍പ്പ് ലൈന്‍ നമ്പറുകളായി മറ്റ് സേവനദാതാക്കള്‍ മൊബൈല്‍ നമ്പറുകളാണ് നല്‍കിയതെന്നും ജിയോ ട്രായിക്ക് നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉപയോക്താക്കള്‍ കോള്‍ സെന്ററിലേക്കോ ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലേക്കോ വിളിക്കുമ്പോള്‍ ഈ മൊബൈല്‍ നമ്പറിലേക്കാവും ആദ്യം കോള്‍ പോവുക. ഈ മൊബൈല്‍ നമ്പര്‍ ഇത്തരം കോളുകള്‍ കോള്‍ സെന്റര്‍ അല്ലെങ്കില്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലേക്ക് കണക്ട് ചെയ്യുന്നു. കോളുകള്‍…
Read Moreഅങ്ങനെ എയര്‍ടെല്ലിനെ പിന്തള്ളി ജിയോ രണ്ടാം സ്ഥാനത്ത് ! ഇനി മുമ്പിലുള്ളത് ഐഡിയ-വോഡഫോണ്‍ കമ്പനി മാത്രം;അംബാനിയുടെ പോക്ക് എങ്ങോട്ട്…
എയര്‍ടെലും വോഡഫോണും ഐഡിയയും ബിഎസ്എന്‍എല്ലും സൗഹൃദപരമായ മത്സരം കാഴ്ച വച്ചിരുന്ന രംഗത്തേക്കായിരുന്നു രണ്ടര വര്‍ഷം മുമ്പ് 4ജിയിലൂടെ റിലയന്‍സ് ജിയോയുടെ മാസ് എന്‍ട്രി. അവിടുന്നിങ്ങോട്ട് ടെലികോം രംഗത്തെ എതിരാളികളെ അതിവേഗം മറികടന്നുള്ള ജിയോയുടെ കുതിപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ധാതാക്കളായിരുന്ന ഭാരതി എയര്‍ടെല്ലിനും ബിഎസ്എന്എല്ലിനുമെല്ലാം ജിയോ തരംഗത്തില്‍ അടിപതറി. ബിഎസ്എന്‍എല്ലിനെ തുടക്കത്തില്‍ തന്നെ മറികടന്ന ജിയോ ഇപ്പോള്‍ എയര്‍ടെല്ലിനെ മറികടന്ന് ഉപയോക്താക്കളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ജിയോ തരംഗത്തില്‍ പതറിയതിനെത്തുടര്‍ന്ന് ഒന്നിച്ച വോഡഫോണ്‍-ഐഡിയ കമ്പനി മാത്രമാണ് ഇനി ജിയോയ്ക്കു മുമ്പിലുള്ളത്. കേവലം രണ്ടര വര്‍ഷം കൊണ്ടാണ് എയര്‍ടെല്‍ 19 വര്‍ഷം കൊണ്ട് നേടിയ അത്ര വരിക്കാരെ ജിയോ സ്വന്തമാക്കിയിരിക്കുന്നത്. 30 കോടിക്ക് മുകളില്‍ വരിക്കാരുണ്ടായിരുന്ന എയര്‍ടെല്ലിന് ഓരോ മാസവും കോടിക്കണക്കിനു വരിക്കാരെയാണ് നഷ്ടപ്പെട്ടത്. എയര്‍ടെല്ലിന്റെ വെബ്സൈറ്റിലെ റിപ്പോര്‍ട്ട് പ്രകാരം വരിക്കാരുടെ…
Read More