നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയുടെ കൈവശം ഇരിക്കുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടവര്‍ ആരൊക്കെയെന്ന് കണ്ടെത്തണമെന്ന നിര്‍ദേശിച്ച് വിചാരണക്കോടതി. ജിയോ സിമ്മുള്ള വിവോ ഫോണ്‍ ആരുടേതാണെന്ന് ചോദിച്ച ജഡ്ജി തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശമുണ്ടോയെന്നും ആരാഞ്ഞു. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കവേയാണ്, ദൃശ്യങ്ങള്‍ കണ്ടവരെ കണ്ടെത്തണമെന്ന് കോടതി നിര്‍ദേശിച്ചത്. ‘പ്രോസിക്യൂഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമാണ് മെമ്മറി കാര്‍ഡ് സൂക്ഷിച്ചിരുന്നതിന്റെ ഉത്തരവാദിത്വം വഹിച്ചിരുന്നത്.മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കാണണമെന്ന് തനിക്ക് പ്രത്യേക താത്പര്യമില്ല. നാല് തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോഴും ബിഗ് നോ പറയുകയാണ് ചെയ്തത്. ദൃശ്യങ്ങള്‍ കണ്ടതിന്റെ പേരില്‍ ആരെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തേണ്ടതില്ല- ജഡ്ജി വ്യക്തമാക്കി. അതേസമയം, കേസ് പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. അന്വേഷണത്തിന് സമയം നീട്ടിനല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തിങ്കളാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. അതിനാലാണ് ഈ കേസ് പരിഗണിക്കുന്നത്…
Read More