അത് ആര് ചെയ്താലും അവനെ കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങള്‍;സ്വന്തം അമ്മയുടെയും പെങ്ങളുടെയും ചാരിത്ര്യം പണയം വെക്കുമ്പോള്‍ സാധാരണക്കാരുടെ മേല്‍ ആകരുത് പരാക്രമം; തന്റെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ ഒരു അഡാര്‍ ലവ് നടി

നഗ്നചിത്രങ്ങളില്‍ തന്റെ തല മോര്‍ഫ് ചെയ്ത് കയറ്റി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടി ജിപ്‌സ ബീഗം. ഒരൊറ്റ ഗാനരംഗം കൊണ്ട് ലോകം മുഴുവന്‍ തരംഗമായ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജിപ്‌സ, കഴിഞ്ഞ രണ്ട് വര്‍ഷമായി മലയാള സിനിമയില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും നടിയായും പ്രവര്‍ത്തിച്ച് വരികയാണ്. കഴിഞ്ഞ കുറച്ച് ദിവസമായി തന്റെ ചിത്രങ്ങള്‍ക്കൊപ്പം തലയില്ലാത്ത നഗ്‌ന ചിത്രങ്ങള്‍ ചേര്‍ത്ത് അശഌല വാട്‌സാപ്പ് ഗ്രൂപുകളില്‍ പ്രചരിക്കുന്നുണ്ടെന്നും അത് ചെയ്തവന്‍ ആരായാലും അവനെ കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങളാണെന്നും ജിപ്‌സ തന്റെ ഫെയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നു. ഒപ്പം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ ഫോട്ടോയും ജിപ്‌സ നല്‍കിയിട്ടുണ്ട്. ഇത്തരം സൈബര്‍ ക്രൈമിന്റെ ആദ്യത്തെ ഇരയല്ല താനെന്നും ഇന്റര്‍നെറ്റിന്റെ മറവിലിരുന്ന് കഴിഞ്ഞ മൂന്ന് ദിവസമായി എനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍കൂടെ പിതൃശൂന്യ പ്രവര്‍ത്തനം…

Read More