ഇ​പ്പോ​ള്‍ പ​ട്ടി​ണി​യാ​ണ് ! ജീ​വി​ക്കാ​ന്‍ ഒ​രു മാ​ര്‍​ഗ​വു​മി​ല്ലെ​ന്നു പ​റ​ഞ്ഞ് റോ​ഡ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച് രാ​ജേ​ശ്വ​രി​യു​ടെ പ്ര​തി​ഷേ​ധം

ജീ​വി​ക്കാ​ന്‍ യാ​തൊ​രു മാ​ര്‍​വു​മി​ല്ലെ​ന്നു പ​റ​ഞ്ഞ് വ്യ​ത്യ​സ്ഥ​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി പെ​രു​മ്പാ​വൂ​രി​ല്‍ കൊ​ല്ല​പ്പെ​ട്ട നി​യ​മ വി​ദ്യാ​ര്‍​ഥി​നി​യു​ടെ അ​മ്മ രാ​ജേ​ശ്വ​രി ആ​ലു​വ​യി​ല്‍. ബാ​ങ്ക് ജ​ങ്ഷ​നി​ലെ റോ​ഡ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം സ്വ​യം ഏ​റ്റെ​ടു​ത്താ​ണ് രാ​ജേ​ശ്വ​രി പ്ര​തി​ഷേ​ധി​ച്ച​ത്. ഹോം ​ന​ഴ്സ് ജോ​ലി​ക്കാ​ണ് പോ​യി​രു​ന്ന​ത്. എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ ആ ​ജോ​ലി ല​ഭി​ക്കു​ന്നി​ല്ല. സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട് ട്രാ​ഫി​ക് ഹോം ​ഗാ​ര്‍​ഡി​ന്റെ ജോ​ലി​യെ​ങ്കി​ലും ത​ര​പ്പെ​ടു​ത്തി ത​ര​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ആ​ഹാ​ര​മി​ല്ലെ​ന്നും പ​ട്ടി​ണി​യാ​ണെ​ന്നും മ​ക​ളു​ടെ പേ​രി​ല്‍ പി​രി​ച്ച പ​ണം പോ​ലും ത​രു​ന്നി​ല്ലെ​ന്നും രാ​ജേ​ശ്വ​രി പ​റ​യു​ന്നു. മ​ക​ളു​ടെ മ​ര​ണ​ത്തി​നു ശേ​ഷം വ​നി​താ പോ​ലീ​സ് രാ​ജേ​ശ്വ​രി​ക്ക് സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നു. പി​ന്നീ​ട് അ​ത് പി​ന്‍​വ​ലി​ച്ചു.

Read More

താലൂക്ക് ഓഫീസില്‍ ചെന്നപ്പോള്‍ അവിടെനിന്ന് പറഞ്ഞത് അങ്ങനെ ഒരു പെന്‍ഷന്‍ ചേച്ചിക്ക് ഇല്ല എന്നാണ് ! പല ഹോട്ടലുകളില്‍ നിന്നും കടം പറഞ്ഞാണ് ഭക്ഷണം കഴിക്കുന്നത്; ജീവിക്കാന്‍ കഷ്ടപ്പെടുകയാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി…

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയുടെ ഇപ്പോഴത്തെ അവസ്ഥ പരമദയനീയമെന്ന് റിപ്പോര്‍ട്ട്. തന്റെ അവസ്ഥയെക്കുറിച്ച് ജിഷയുടെ അമ്മ മാധ്യമങ്ങള്‍ക്കു മുമ്പില്‍ നടത്തിയ തുറന്നു പറച്ചില്‍ ഇങ്ങനെയാണ്…ഞാന്‍ മരിച്ചു പോയ ജിഷയുടെ അമ്മയാണ് എനിക്ക് മൂന്ന് വര്‍ഷമായിട്ട് പൈസകള്‍ ഒന്നും കിട്ടുന്നില്ല. ഞാന്‍ ഭയങ്കര ബുദ്ധിമുട്ടിലാണ് കൊച്ചു മരിച്ചതിനുശേഷം എനിക്ക് തീരെ സുഖമില്ല. ഞാന്‍ കളക്ടറെ കാണാന്‍ പോയിരുന്നു. കളക്ടര്‍ രാജന്‍ പണിക്കര്‍ സാര്‍ പോയതിനുശേഷം വന്ന പുതിയ കലക്ടര്‍ മൂന്നുലക്ഷം രൂപ പലതവണയായിട്ടാണ് എനിക്ക് തന്നത്. പക്ഷേ ആ കാശുകൊണ്ട് ചികിത്സിച്ചിട്ട് എന്റെ അസുഖങ്ങള്‍ ഒന്നും മാറിയില്ല. കൈക്ക് ഒരു ഓപ്പറേഷന്‍ വേണം എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഓപ്പറേഷന്റെ പണത്തിനു വേണ്ടി കളക്ടറെ കാണാന്‍ ഞാന്‍ പോയിരുന്നു പോയപ്പോള്‍ അവിടെ ഉള്ളവര്‍ എന്നെ കളക്ടറെ കാണിച്ചില്ല. ഞാന്‍ അപേക്ഷ കൊണ്ട് പോയിട്ട് എന്റെ അപേക്ഷ സ്വീകരിച്ചില്ല. അവിടെയുള്ള…

Read More

കിണര്‍ കുഴിക്കാനെത്തിയവര്‍ ശരിക്ക് പണം അടിച്ചുമാറ്റി; ജിമിക്കിയും കമ്മലും വാങ്ങിയും മകള്‍ക്കും കൊച്ചിനും സ്വര്‍ണം വാങ്ങിയും കുറച്ചു കാശു ചെലവായി; പണമെല്ലാം തീര്‍ന്നുവെന്നാണ് ബാങ്കിലെ മാഡം പറയുന്നത്; തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നുണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി…

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് വാര്‍ത്ത.ഇന്നലെയാണ് താന്‍ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ച കാര്യം ഇവര്‍ അടുപ്പക്കാരുമായി പങ്കിട്ടത്. തനിക്ക് ഇപ്പോള്‍ നിരവധി അസുഖങ്ങളുണ്ടെന്നും ചികിത്സിക്കാന്‍ പണം ആവശ്യമായതിനാലാണ് സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും രാജേശ്വരി പറയുന്നു. നാട്ടുകാര്‍ നല്‍കിയ പണം പലവഴിക്ക് ചെലവായിപ്പോയെന്നും രാജേശ്വരി പറയുന്നു. വീട്ടില്‍ പൈപ്പ് വെള്ളമായിരുന്നു കിട്ടിയിരുന്നത്. അതും ചോരക്കളറില്‍. അതുകൊണ്ട് ഒരു കിണര്‍കുഴിച്ചു. അതില്‍ വെള്ളം കിട്ടിയില്ല. രണ്ടാമത് ഒരു കിണര്‍കൂടി കൂഴിച്ചു. ഇപ്പോള്‍ ഈ കിണറ്റിലെ വെള്ളമാണ് ഉപയോഗയിക്കുന്നത്. ഇതിന് ഒരു കൊച്ചിനെ കെട്ടിച്ചുവിടാനുള്ള പണം അവര്‍ വാങ്ങി. വീട്ടില്‍ വളര്‍ത്തിയിരുന്ന മുയലുകളെയും പ്രാവുകളെയും ആരോ വിഷം വച്ച് കൊന്നു. ഇതിന് ശേഷം കൊച്ചിനെ കൊന്നപോലെ എന്നേയും കൊല്ലാന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്ന് സംശയമായി. അതുകൊണ്ട് വീടിനു ചുറ്റും കാമറ സ്ഥാപിക്കുകയും ചെയ്തു.വലിയൊരു ആഗ്രഹമായിരുന്നു ചെറിയൊരു…

Read More

പോലീസ് സ്‌റ്റേഷനില്‍ കൊമ്പുകോര്‍ത്ത് ജിഷയുടെ അമ്മയും സഹോദരിയും; അച്ഛന്‍ പാപ്പുവിന്റെ അക്കൗണ്ടിലുള്ള തുക തനിക്കു കിട്ടിയില്ലെങ്കിലും അമ്മയ്ക്ക് വിട്ടു തരില്ലെന്ന വാശിയില്‍ സഹോദരി ദീപ

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ അമ്മയും സഹോദരിയും കൂടി കോടനാട് പോലീസ് സ്‌റ്റേഷനെ യുദ്ധക്കളമാക്കി. ജിഷയുടെ പിതാവ് പരേതനായ പാപ്പുവിന്റെ അക്കൗണ്ടിലെ തുകയെച്ചൊല്ലിയുള്ള തര്‍ക്കമാണു പ്രശ്‌നങ്ങള്‍ക്കു കാരണം. ഭര്‍ത്താവിന്റെ അക്കൗണ്ടിലുള്ള പണം മൂത്തമകള്‍ ദീപ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി കാണിച്ച് പാപ്പുവിന്റെ ഭാര്യ രാജേശ്വരി പെരുമ്പാവൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണത്തിനായി കോടനാട് പോലീസ് സ്‌റ്റേഷനില്‍ ഇരുവരെയും വിളിച്ചുവരുത്തിയപ്പോഴാണ് അമ്മയും മകളും പരസ്യമായി കൊമ്പുകോര്‍ത്തത്. കടുത്ത രോഗങ്ങളാല്‍ മൂന്നു മാസത്തോളം അവശനിലയില്‍ കഴിഞ്ഞിരുന്ന പാപ്പു വീടിനു സമീപത്തെ റോഡരികില്‍ തളര്‍ന്നുവീണു മരിക്കുകയായിരുന്നു. യാചകനെപോലെ മരിച്ച പാപ്പുവിന്റെ അക്കൗണ്ടില്‍ ലക്ഷങ്ങളുടെ സമ്പാദ്യമുണ്ടായിരുന്ന വിവരം മറ്റാര്‍ക്കുമറിയില്ലായിരുന്നു. ഇന്‍ക്വസ്റ്റ് തയാറാക്കുന്നതിനിടെ എസ്.ബി.ഐ. ഓടക്കാലി ശാഖയുടെ പാസ്ബുക്ക് പോലീസിന് ലഭിച്ചതോടെയാണ് പാപ്പുവിന്റെ സമ്പാദ്യം പുറംലോകമറിയുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അംബേദ്കര്‍ ഫൗണ്ടേഷന്‍ കഴിഞ്ഞ മാര്‍ച്ചില്‍ പാപ്പുവിന് അഞ്ചു ലക്ഷം രൂപയുടെ ധനസഹായം നല്‍കിയതായി കണ്ടെത്തി.…

Read More

പാപ്പുവിന്റെ സ്വത്തിനായി അവകാശ തര്‍ക്കം മുറുകുന്നു; അച്ഛന്റെ സ്വത്തുക്കള്‍ തനിക്ക് അവകാശപ്പെട്ടതെന്ന് ജിഷയുടെ സഹോദരി; ദീപയ്ക്കു സ്വത്തു നല്‍കരുതെന്ന് നാട്ടുകാരും ബന്ധുക്കളും

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ദാരുണമായി കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിന്റെ സ്വത്തിനായി തര്‍ക്കം മുറുകുന്നു. രോഗബാധിതനായി മൂന്നു മാസത്തോളമായി അവശനിലയിലായിരുന്ന പാപ്പുവിനെ കഴിഞ്ഞ വ്യാഴാഴ്ചയാണു വീടിനു സമീപത്തെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബാങ്ക് അക്കൗണ്ടില്‍ 4,52,000 രൂപയും താമസിച്ചിരുന്ന മൂന്നു സെന്റ് സ്ഥലവും പൊളിഞ്ഞുവീഴാറായ വീടുമാണ് പാപ്പുവിന്റെ പേരിലുള്ളത്. പാപ്പുവിന്റെ ബാങ്ക് അക്കൗണ്ട് നോമിനി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സരോജിനിയമ്മയാണെന്ന് അറിഞ്ഞതോടെയാണ് സ്വത്ത് സംബന്ധിച്ച തര്‍ക്കം ബന്ധുക്കള്‍ക്കിടയില്‍ ഉടലെടുത്തത്. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പ്രകാരം അച്ഛന്റെ സ്വത്തുക്കള്‍ക്ക് താനാണ് അവകാശി എന്ന് മൂത്തമകള്‍ ദീപ പറയുന്നു. എന്നാല്‍, അവശനിലയില്‍ നാളുകളായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന പാപ്പുവിനെ കാണാനോ ചികിത്സ നല്‍കാനോ ഇവര്‍ തയാറായില്ലെന്നു മറ്റു ബന്ധുക്കളും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ത്തന്നെ മകള്‍ ദീപയ്ക്കും ഭാര്യ രാജേശ്വരിക്കും പാപ്പുവിന്റെ സ്വത്തുക്കളില്‍ ഒരവകാശവും ഇല്ലെന്നാണ് ഇവരുടെ വാദം. പാപ്പു മരിക്കുംവരെ ബാങ്ക് അക്കൗണ്ടിലുള്ള…

Read More

ഉടുതുണിക്ക് മറുതുണിയില്ലാതെ തെരുവില്‍ കിടന്നു മരിച്ച പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍! ജിഷയുടെ പിതാവിന്റെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകേട്ട് കണ്ണുതള്ളി നാട്ടുകാരും ബന്ധുക്കളും…

  പെരുമ്പാവൂര്‍: ഉടുതുണിക്ക് മറുതുണിയില്ലാതെയാണ് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു ഇന്നലെ മരണപ്പെട്ടത്. ഭക്ഷണത്തിനോ മരുന്നിനോ പണമില്ലാതെ വീടിനു സമീപത്തെ റോഡില്‍ വീണായിരുന്നു പാപ്പുവിന്റെ അന്ത്യം. എന്നാല്‍, മരണത്തിന് ശേഷം പാപ്പുവിന്റെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച പൊലീസ് ശരിക്കും ഞെട്ടി. വിവരമറിഞ്ഞ നാട്ടുകാരും. പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നത് ലക്ഷങ്ങളായിരുന്നു. എസ്ബിഐയുടെ ഓടക്കാലി ശാഖയിലെ പാസ്ബുക്കിലെ കണക്കനുസരിച്ച് ബാങ്ക് അക്കൗണ്ടില്‍ ഇപ്പോള്‍ ഉള്ളത് 452000 രൂപയാണ്. ദാരുണമായി മരിച്ച ജിഷയുടെ പിതാവ് പാപ്പുവിന്റെ അക്കൗണ്ടില്‍ എങ്ങനെ ഇത്രമാത്രം കാശുവന്നെന്നു കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. ഇക്കാര്യത്തില്‍ ബന്ധുക്കള്‍ക്കും അടുപ്പക്കാരായ നാട്ടുകാര്‍ക്കും ഒരു പിടിയുമില്ല. കുറുപ്പംപടി ചെറുകുന്നം കമ്പനിപ്പടിയിലെ വീടിനു സമീപം റോഡില്‍ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയാണ് പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടത്. രണ്ടു മാസം മുമ്പ് അപകടത്തില്‍പെട്ട് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാപ്പു അവശതയിലായിരുന്നു. ഇന്നലെ ഉച്ചയോടെ…

Read More

എന്തു കൊണ്ട് ജിഷയുടെ മൃതദേഹം പാതിരാത്രിയില്‍ ആരുമറിയാതെ സംസ്‌കരിച്ചു ? കേരളത്തെ ഏറെ ചിന്തിപ്പിച്ച ചോദ്യത്തിനുള്ള ഉത്തരം വെളിപ്പെടുമ്പോള്‍…

കൊച്ചി: പെരുമ്പാവൂര്‍ ജിഷ കൊലക്കേസ് അവസാനഘട്ടത്തിലെത്തുമ്പോള്‍ ആരുമറിയാത്ത കഥകള്‍ പങ്കുവച്ച് ബന്ധുക്കള്‍. അതിദാരുണമായി കൊലചെയ്യപ്പെടുകയും നാട്ടുകാരും പൊതുസമൂഹവും ജിഷയ്ക്കു നീതിലഭിക്കാനായി നിലകൊള്ളുകയും ചെയ്തിട്ടും തങ്ങള്‍ ആഗ്രഹിച്ചതുപോലെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ കഴിയാത്തതിന്റെ ദുഖമാണ് ബന്ധുക്കള്‍ പങ്കുവയ്ക്കുന്നത്. മൃതദ്ദേഹം മറവ് ചെയ്യാന്‍ ആറടി മണ്ണ് ഇരന്നപ്പോള്‍ കൂടപ്പിറപ്പുകള്‍ തള്ളിപ്പറഞ്ഞത് പിതാവ് പാപ്പുവിന്റെ ഉള്ളിലെ കെട്ടടങ്ങാത്ത വേദനയായി ഇന്നും നിലനില്‍ക്കുന്നു. ഒരു ദിവസത്തേക്ക് ഫ്രീസര്‍ വാടക നല്‍കാന്‍ പണമില്ലാതെ കണ്‍മുന്നിലുള്ള തുണിക്കെട്ടില്‍ വെള്ളപുതപ്പിച്ച് കണ്‍മുന്നില്‍ കിടത്തിയിട്ടുള്ള ജിഷയുടെ ജഡത്തെ നോക്കി പിതൃസഹോദരന്‍ അയ്യപ്പന്‍കുട്ടി മനസ്സാ’മാപ്പ’പേക്ഷിക്കുന്നത് കണ്ടത് ഒപ്പമുണ്ടായിരുന്ന ചിലര്‍ മാത്രം. ഒടുവില്‍ ചീഞ്ഞുനാറുന്നതിന് മുമ്പേ സംസ്‌കാരം നടത്താന്‍ ഇയാളും കൂട്ടരും നടത്തിയ നെട്ടോട്ടവും കഷ്ടപ്പാടും അടുത്തുനിന്ന് കണ്ടറിഞ്ഞവരും ചുരുക്കമാണ്. ഇതൊക്കെ ഇവരുടെ മനസില്‍ തീരാ വേദനയായി ബാക്കി നില്‍ക്കുന്നു. ഇതിലേക്കായി രാജേശ്വരിയെ പ്രവേശിപ്പിച്ചിരുന്ന പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇവരുടെ സഹോദരന്‍…

Read More

ജിഷ വധക്കേസില്‍ പോലീസിന്റെ ക്രൂരപീഡനത്തിന് ഇരയായ അയല്‍വാസി സാബു മരിച്ചനിലയില്‍, പോലീസുകാരുടെയും അയല്‍ക്കാരുടെയും ക്രൂര പെരുമാറ്റത്തില്‍ ജീവിതം നഷ്ടപ്പെട്ട യുവാവിന്റെ മരണത്തില്‍ ദുരൂഹത

പ്രമാദമായ പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ പോലീസ് ചോദ്യം ചെയ്ത അയല്‍വാസി സാബു മരിച്ചനിലയില്‍. ജിഷയുടെ വീടിന്റെ തൊട്ടടുത്താണ് ഇയാളും താമസിച്ചിരുന്നത്. ഓട്ടോഡ്രൈവറായിരുന്ന സാബുവിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നുവ്യക്തമല്ല. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ജിഷ വധക്കേസില്‍ പ്രതി പിടിയിലായതോടെ പുതുജീവന്‍ കിട്ടിയത് ജിഷയുടെ അയല്‍വാസിയായ സാബുവിനാണ്. ജിഷ വധവുമായി ബന്ധപ്പെട്ട് പല്ലിന് വിടവുകള്‍ ഉള്ള സാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ ഇയാളാണ് കൊലയാളിയെന്ന തരത്തില്‍ നാട്ടില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. മാനസികമായ ആഘാതത്തില്‍ നിന്ന് താന്‍ ഇപ്പോഴും മുക്തനായിട്ടില്ലെന്ന് അതിനുശേഷം സാബു പലതവണ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാബുവിനെ സംശയമുണ്ടെന്ന് ജിഷയുടെ അമ്മ ആവര്‍ത്തിച്ചതോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. മുന്‍ഭാഗത്തെ പല്ലുകള്‍ക്ക് വിടവുകള്‍ ഉളളയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞതോടെ സാബുവാണ് പ്രതിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നു. സാബുവിന്റെ പല്ലുകളിലെ വിടവ് പലരുടെയും സംശയം ബലപ്പെടുത്തി. എന്നാല്‍ ഇയാള്‍ നിരപരാധിയാണെന്ന് കണ്ടു വിട്ടയയ്ക്കുകയായിരുന്നു. പോലീസില്‍…

Read More