മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കന്യാദാനം. നടി ഐശ്വര്യ സുരേഷ് പ്രശസ്തയായത് ഈ പരമ്പരയിലൂടെയാണ്. ഇപ്പോഴിതാ താരം തന്റെ വിവാഹവിശേഷം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഐശ്വര്യ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാഹം കഴിഞ്ഞ കാര്യം പ്രേക്ഷകര്‍ പോലും അറിഞ്ഞത്. ആഢംബരം നിറഞ്ഞ വിവാഹമായിരുന്നു താരത്തിന്റേത്. ആഭരണങ്ങളില്‍ മുങ്ങി കുളിച്ചുനില്ക്കുന്ന ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഇതോടെ വിമര്‍ശനങ്ങളും താരത്തിനെതിരെ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ സീരിയലിനെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഐശ്വര്യ. സീരിയലിലേക്ക് വരുമ്പോള്‍ തനിക്ക് ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ലെന്നും ത്രില്ലില്‍ ആയിരുന്നുവെന്നും ജിഷിന് ചേട്ടനൊപ്പമായിരുന്നു അഭിനയിക്കേണ്ടത് എന്നറിഞ്ഞപ്പോള്‍ ഒത്തിരി സന്തോഷം തോന്നിയെന്നും ഐശ്വര്യ പറയുന്നു. ജിഷിന് ചേട്ടന് ഏത് സീന്‍ കൊടുത്താലും വളരെ നാച്ചുറലായി ചെയ്യും. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ചേട്ടന് കൂടെ അഭിനയിക്കുന്നത് കൊണ്ട് തനിക്ക് നന്നായി അഭിനയിക്കാന്‍ കഴിഞ്ഞുവെന്നും താരം പറയുന്നു. വിവാഹം…
Read More