വൈക്കം: വൈക്കം വെച്ചൂർ ശാസ്തക്കുളം സ്വദേശിയും കുമരകത്തെ ബാറിലെ ജീവനക്കാരനുമായ ജിഷ്ണുവിന്റേതെന്നു പോലിസ് അവകാശപ്പെടുന്ന മൃതദേഹാവശിഷ്ടങ്ങൾ ഏറ്റുവാങ്ങില്ലെന്നു ബന്ധുക്കൾ. അന്വേഷണത്തിലെ മെല്ലെപ്പോക്ക് ആരെ സഹായിക്കാനാണെന്നും ബന്ധുക്കളും നാട്ടുകാരും ചോദിക്കുന്നു. 23 കാരനായ ജിഷ്ണുവിനെ കാണാതായി 23-ാം ദിവസം കഴിഞ്ഞപ്പോഴാണ് കോട്ടയം മറിയപ്പള്ളിയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടം ജിഷ്ണുവിന്റേതാണെന്ന് പോലിസ് അറിയിച്ചത്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ പാനൽ മൃതദേഹാവശിഷ്ടത്തിനു കാലപ്പഴക്കം കൂടുതലാണെന്നും 23 കാരന്റേതല്ലെന്നും സംശയം പ്രകടിപ്പിച്ചിരുന്നു. തിരുവനന്തപുരം ഫോറൻസിക് ലാബിലെ ഡിഎൻഎ പരിശോധനയിൽ മൃതദേഹാവശിഷ്ടം ജിഷ്ണുവിന്റേതാണെന്ന റിപ്പോർട്ട് തങ്ങൾക്കു സ്വീകാര്യമല്ലെന്നും വീണ്ടും ഡിഎൻഎ പരിശോധന നടത്താൻ ഹൈക്കോടതിയെ സമീപിച്ചതായും ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും ജിഷ്ണുണുവിനില്ലാത്തതിനാൽ ഇതു കൊലപാതകമാണെന്ന സംശയത്തിലാണ്. നാലു മാസം കഴിഞ്ഞിട്ടും ജിഷ്ണുവിന്റെ ഫോണിലെ വിവരങ്ങൾ കണ്ടെത്താൻ സൈബർ സെല്ലിനു കഴിഞ്ഞിട്ടില്ല. മറിയപ്പള്ളിയിൽ അസ്ഥികൂടം കണ്ടെടുത്ത സ്ഥലത്തു നിന്നു രണ്ടു ഫോണുകൾ…
Read MoreTag: jishnu
ഇനിയറിയേണ്ടത് എങ്ങനെ മരിച്ചു, ആരെങ്കിലും കൊ ന്നതാണോയെന്നത്; ജിഷ്ണു കേസിൽ വീണ്ടും ഡിഎൻഎ ടെസ്റ്റ് ആവശ്യപ്പെട്ട് ബന്ധുക്കൾ
ചിങ്ങവനം: മറിയപ്പള്ളിയിൽ നിന്നും കണ്ടെത്തിയ അസ്ഥികൂടം വൈക്കം കുടവെച്ചൂർ വെളുത്തേടത്ത് ചിറയിൽ ജിഷ്ണു ഹരിദാസി(23)ന്റേതാണെന്ന് ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചെങ്കിലും മരണ കാരണം കണ്ടെത്താൻ ഇനിയും ശാസ്ത്രീയ പരിശോധനാ ഫലം കൂടി ലഭിക്കണം. അസ്ഥികൂടത്തിൽ നിന്നും ശേഖരിച്ച ഡിഎൻഎ സാന്പിളും ജിഷ്ണുവിന്റെ അച്ഛനിൽ നിന്നും ശേഖരിച്ച ഡിഎൻഎ സാന്പിളും തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ജൂണ് 26നാണ് മറിയപ്പള്ളി ഇന്ത്യാ പ്രസിന്റെ വർഷങ്ങളായി കാടു പിടിച്ചു കിടന്ന പുരയിടം ജെസിബി ഉപയോഗിച്ച് തെളിക്കുന്നതിനിടെ പുളിമര ചുവട്ടിലായി അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടി ശരീരത്തില മറ്റ് അവശിഷ്ടങ്ങൾക്കരികിൽ നിന്നും അല്പം മാറിയാണ് കിടന്നിരുന്നത്. തൂങ്ങി മരണമാണെന്നുള്ള നിഗമനത്തിലാണ് ആദ്യം മുതൽ പോലീസ്. മഴ നനഞ്ഞു കിടന്നിരുന്ന അസ്ഥികൂടത്തിന് മാസങ്ങളുടെ പഴക്കം തോന്നിക്കുന്ന നിലയിലായിരുന്നു. അസ്ഥികൂടത്തിന് സമീപത്തു നിന്നും ലഭിച്ച മൊബൈൽ ഫോണിൽ നിന്നുമാണ് അസ്ഥികൂടം ജിഷ്ണുവിന്റേതാണെന്ന് വിവരം…
Read Moreക്കം: ഒടുവിൽ ഡിഎൻഎ ഫലം വന്നു! മൃതദേഹം ജിഷ്ണുവിന്റേത് തന്നെ; ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തില് ബന്ധുക്കളും നാട്ടുകാരും
വൈക്കം: ഒടുവിൽ ഡിഎൻഎ ഫലം വന്നു. കോട്ടയം മറിയപ്പള്ളിയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടം ജിഷ്ണുവിന്റേതു തന്നെയെന്നു വ്യക്തമായതായി അധികൃതർ. വൈക്കം വെച്ചൂർ ശാസ്തക്കുളം സ്വദേശി ജിഷ്ണുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് മറിയപ്പള്ളിയിൽ കണ്ടെത്തിയത് ജിഷ്ണുവിന്റെ ശരീരഭാഗം തന്നെയെന്നു ഉറപ്പിച്ചത്. ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും ജിഷ്ണുവിനില്ലാത്തതിനാൽ ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് ബന്ധുക്കളും നാട്ടുകാരും. ജിഷ്ണുവിന്റെ ഫോണുമായി ബന്ധപ്പെട്ട സൈബർ സെല്ലിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചാൽ കേസിൽ വഴിത്തിരിവുണ്ടാകുമെന്ന് ജിഷ്ണുവിന്റെ കുടുംബാംഗങ്ങൾ പറയുന്നു. 23 കാരന്റെ ദുരൂഹ മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നിലെത്തിക്കാൻനടപടി ശക്തമാക്കണമെന്ന് മാതാപിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
Read Moreജിഷ്ണു ഹരിദാസിന്റെ തിരോധാനം: നാലുമാസം പിന്നിടുമ്പോൾ പ്രക്ഷോഭം ശക്തമാക്കാൻ രാഷ്ട്രീയ പാർട്ടികൾ
വൈക്കം: കുടവെച്ചൂർ സ്വദേശി ജിഷ്ണു ഹരിദാസിന്റെ തിരോധാനത്തിൽ അന്വേഷണം ഉൗർജിതമാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ പ്രക്ഷോഭം ശക്തമാക്കുന്നു. നാലു മാസം മുന്പ് കാണാതായ ജിഷ്ണുവിന്റേതായി സംശയിക്കുന്ന മൃതദേഹാവശിഷ്ടം കോട്ടയം മറിയപള്ളിയിൽ നിന്നും പോലിസ് കണ്ടെടുത്തെങ്കിലും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ പാനൽ മൃതദേഹാവശിഷ്ടത്തിന്റെ പഴക്കത്തിലും പ്രായത്തിലും സംശയം പ്രകടിപ്പിച്ചതോടെ ഡിഎൻഎ പരിശോധനയ്ക്ക് നിർദേശിക്കുകയായിരുന്നു. ഡിഎൻഎ പരിശോധനാ ഫലമോ ജിഷ്ണുവിന്റെ ഫോണുമായി ബന്ധപ്പെട്ട സൈബർ സെൽ റിപ്പോർട്ടോ രണ്ടു മാസം പിന്നിട്ടിട്ടും ലഭിക്കാത്തതിനാൽ കേസ് അന്വേഷണം വഴിമുട്ടി. 21 ദിവസങ്ങൾക്കകം ഡിഎൻഎ പരിശോധനാ ഫലം നൽകുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ലാബിൽ പരിശോധകർ കുറഞ്ഞതോടെ പരിശോധനകളുടെ താളം തെറ്റുകയായിരുന്നു. ഡിഎൻഎ പരിശോധന ഫലം ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗണ്സിൽ വൈക്കം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താനുള്ള ഒരുക്കത്തിലാണ്. ബിജെപി, വിരമിച്ച ജീവനക്കാരുടെ സംഘടനയുമടക്കം…
Read Moreജിഷ്ണു എവിടെ?, കോട്ടയത്തിന് എന്തിന് പോയി? മൃതദേഹം ആരുടേത്? ദുരൂഹത കണ്ടെത്താനുള്ള ശാസ്ത്രീയ നിഗമനങ്ങൾക്കായുള്ള കാത്തിരിപ്പ് നീളുന്നു
വൈക്കം: യുവാവിന്റെ തിരോധാനത്തിലെ പിന്നിലെ ദുരൂഹത കണ്ടെത്താനുള്ള ശാസ്ത്രീയ നിഗമനങ്ങൾക്കായുള്ള കാത്തിരിപ്പ് നീളുന്നു. വെച്ചൂർ ശാസ്തക്കുളം ശാരിക ഭവനിൽ ഹരിദാസിന്റെ മകനും കുമരകത്തെ ബാറിലെ ജീവനക്കാരനുമായിരുന്ന ജിഷ്ണുവി(23)നെ കാണാതായി മൂന്നു മാസം പിന്നിടുന്പോഴും കൃത്യമായ ഉത്തരമില്ലാതെ പോലീസുകാരും. ഇതിൽ പ്രതിക്ഷേധം ശക്തമാകുന്നു. കോട്ടയം മറിയപ്പള്ളിയിൽ മരക്കൊന്പിൽ തുങ്ങിയ നിലയിൽ കണ്ടെത്തിയ ജിഷ്ണുവിന്റേതെന്ന് പോലിസ് സംശയിക്കുന്ന മൃതദേഹാവശിഷ്ടത്തിന്റെ ഡിഎൻഎ പരിശോധന ഫലവും ഫോണുമായി ബന്ധപ്പെട്ട സൈബർസെല്ലിൽ നിന്നുള്ള റിപ്പോർട്ടും രണ്ടര മാസം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല. 21 ദിവസത്തിനകം ഡിഎൻഎ പരിശോധന സ്ഥലം ലഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ജിഷ്ണുവിന്റെ ഫോണ് കോളുകളും വാട്ട്സ് ആപ്പ് മെസേജുകൾ സംബന്ധിച്ച വിവരങ്ങളുടെ റിപ്പോർട്ട് സൈബർസെൽ ലഭ്യമാക്കിയിരുന്നെങ്കിൽ ജിഷ്ണുണുവിന്റെ തിരോധാനത്തിലെ ദുരൂഹത നീങ്ങുമായിരുന്നു. കോട്ടയത്തിന് എന്തിന് പോയി?കഴിഞ്ഞ ജൂണ് മൂന്നിനാണ് ജിഷ്ണുവിനെ കാണാതാവുന്നത്. രാവിലെ എട്ടിനു വീട്ടിൽ നിന്ന് ജിഷ്ണു ജോലി ചെയ്യുന്ന കുമരകത്തെ…
Read Moreജിഷ്ണുവിന്റെ തിരോധാനം; കോവിഡ് വ്യാപനത്തിൽ ലാബുകൾ അടച്ചു; ഡിഎൻഎ പരിശോധ വൈകുന്നു
വൈക്കം: കുമരകം ബാറിലെ അക്കൗണ്ടന്റായിരുന്ന വൈക്കം കുടവെച്ചൂർ വെളുത്തേടത്ത് ഹരിദാസിന്റെ മകൻ ജിഷ്ണു ഹരിദാസി(23)ന്റെ തിരോധാനത്തിലെ ദുരൂഹത നീക്കുന്നതിനായി നിശ്ചയിച്ച ഡിഎൻഎ പരിശോധന കോവിഡ് വ്യാപനംമൂലം തടസപ്പെട്ടു. കോട്ടയം മറിയപ്പള്ളിയിൽ നിന്ന് കണ്ടെടുത്ത ജിഷ്ണുവിന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടവും ജിഷ്ണുവിന്റെ മൊബൈൽ ഫോണുമാണ് ശാസ്ത്രിയ പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. എന്നാൽ കോവിഡ് വ്യാപനത്തി്ന്റെ ഫലമായി ലാബുകൾ അടച്ചതോടെ പരിശോധനകൾ തടസപ്പെട്ടതാണ് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ചിങ്ങവനം പോലീസ് ജിഷ്ണുവിന്റെ സഹോദരൻ വിഷ്ണുവിനെ വിളിച്ചു വരുത്തി കഴിഞ്ഞ ദിവസം വിശദമായ മൊഴിയെടുത്തിരുന്നു. ജിഷ്ണുവിന്റെ അസ്ഥികൂടം കണ്ടെടുത്തതിനു സമീപത്ത് പുരയിടത്തിലെ കാടും പടർപ്പും നീക്കുന്നതിനിടയിൽ ജെസിബി ഓപ്പറേറ്റർക്കാണ് മൊബൈൽ ഫോണ് ലഭിച്ചത്. ഫോണ് വീട്ടിൽ കൊണ്ടുപോയ ഇയാൾ പിറ്റേന്ന് സ്ഥലത്തെത്തി ശുചീകരണം നടത്തുന്പോഴാണ് മൃതദേഹാവശിഷ്ടം കണ്ടത്. മരിച്ചയാൾക്കു ഫോണുമായി ബന്ധമുണ്ടാകുമെന്ന സംശയത്തിൽ ജെസിബി ഓപ്പറേറ്ററുടെ പക്കലുണ്ടായിരുന്ന ഫോണിന്റെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഎം…
Read Moreമറിയപ്പള്ളിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം; തലയോട്ടിയിൽ പല്ലുകളില്ല; ജീഷ്ണുവിന്റെ മരണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
വൈക്കം: മറിയപ്പള്ളിയിൽ കാടുപിടിച്ചു കിടന്ന സ്ഥലത്ത് നിന്നു കണ്ടെടുത്ത അസ്ഥികൂടത്തിന്റെ തലയോട്ടിയിൽ ഏതാനും പല്ലുകളില്ലായിരുന്നുവെന്നും വലതു നെറ്റിയിൽ അടിയേറ്റതുപോലെയുള്ള പാടുണ്ടായിരുന്നതായും ജിഷ്ണുവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. ഇക്കാര്യങ്ങളിൽ കുടുംബാംഗങ്ങൾ ഉന്നയിച്ച സംശയങ്ങൾക്കൊന്നും കൃത്യമായ മറുപടി നല്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. അസ്ഥികൂടത്തിന്റെ ഡിഎൻഎ പരിശോധന ഫലം ലഭിക്കാതെ പൂർണമായ തോതിൽ അന്വേഷണം മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കില്ലെന്ന നിലപാടിലാണ് പോലീസ്. തങ്ങൾ ഉന്നയിക്കുന്ന സംശയങ്ങളൊക്കെ ഡിഎൻഎ പരിശോധനയിലൂടെ ദുരീകരിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ജിഷ്ണുവിന്റെ കുടുംബാംഗങ്ങൾ. കേസിന്റെ അന്വേഷണം മന്ദഗതിയിലാണ് നീങ്ങുന്നത്. ജിഷ്ണു ഉപയോഗിച്ചിരുന്നുവെന്ന് പറയപ്പെടുന്ന രണ്ടാമത്തെ ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ ഇതുവരെ പോലീസ് തയാറായിട്ടില്ല. തന്നെയുമല്ല, സൈബർ സെല്ലിന്റെ സഹായത്തോടെ ഈ ഫോണിൽ നിന്നുള്ള നിർണായക വിവരങ്ങൾ കണ്ടെത്താനോ ആരോടാണ് കോട്ടയത്തേക്കുള്ള ബസ് യാത്രയിൽ ജിഷ്ണു ഏറെ നേരം സംസാരിച്ചിരുന്നതെന്നു കണ്ടെത്താനോ പോലീസിന് സാധിച്ചിട്ടില്ല. ജിഷ്ണുവിനെ പരിചയക്കാരായ ആരോ കോട്ടയത്തിനു…
Read Moreമറിയപ്പള്ളിൽ അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്തു നിന്നും കിട്ടിയത് രണ്ട് ഫോണുകൾ; നിർണായകമായേക്കാവുന്ന രണ്ടാമത്തെ ഫോണിനെക്കുറിച്ച് പോലീസിന് മൗനം; ദുരൂഹതയേറുന്നതായി ബന്ധുക്കൾ
വൈക്കം: മറിയപ്പള്ളിയിൽ നിന്നു കണ്ടെത്തിയ അസ്ഥികൂടത്തിനു സമീപത്തും നിന്നു ലഭിച്ച രണ്ടാമത്തെ ഫോണിനെക്കുറിച്ചു ചിങ്ങവനം പോലീസ് മൗനം പാലിക്കുന്നതു വിവാദമാകുന്നു. വീട്ടിൽ നിന്നു കാണാതായ, വൈക്കം കുടവെച്ചൂർ വെളുത്തേടത്ത് ഹരിദാസിന്റെ മകൻ ജിഷ്ണു ഹരിദാസിന്റെ (23)ന്റെതാണ് അസ്ഥികൂടം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഡിഎൻഎ പരിശോധന ഫലം ലഭിച്ചെങ്കിൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകു. അസ്ഥികൂടത്തിനു സമീപത്തു നിന്നു കണ്ടെടുത്ത രണ്ടാമത്തെ മൊബൈൽ ഫോണിനെക്കുറിച്ചു ചിങ്ങവനം പോലിസ് മൗനം പാലിക്കുന്നത് സംശയമുണർത്തുന്നതാണെന്ന് പരാതിയുർന്നിട്ടുണ്ട്. ഇവിടെ നിന്നു കണ്ടെടുത്ത ഫോണ് സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവനാണ് പോലീസിന് കൈമാറിയത്. ഇക്കാര്യങ്ങൾ സംഭവ സ്ഥലത്തുണ്ടായിരുന്ന ഡിവൈഎസ്പിയും സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഈ ഫോണിനെക്കുറിച്ചു പോലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ലെന്നും ഇതു സംബന്ധിച്ചുള്ള കാര്യങ്ങൾ പോലീസ് വെളിപ്പെടുത്തുന്നില്ലെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്. ഒരു പരിധി വരെ അന്വേഷണത്തിൽ നിർണായകമായേക്കാവുന്ന ഈ ഫോണിനെ ചുറ്റിപ്പറ്റി കൂടുതൽ…
Read Moreമറിയപ്പള്ളിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം; ജീഷ്ണുവിന്റെ സുഹൃത്തുക്കളിലേക്കും അന്വേഷണം; ഡിഎൻഎ ഫലം കാത്ത് പോലീസ്
കോട്ടയം: മറിയപ്പള്ളിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചെങ്കിൽ മാത്രമേ മരിച്ചയാളെക്കുറിച്ചു കൃതൃമായി മനസിലാക്കി അന്വേഷണം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കൂവെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം വൈക്കം കുടവെച്ചൂരിൽ നിന്നും കാണാതായ ജിഷ്ണുവിന്റെ മാതാപിതാക്കളെ മറിയപ്പള്ളിയിൽ എത്തിച്ചിരുന്നു. തുടർന്ന് അസ്ഥികൂടത്തിൽ നിന്നും ലഭിച്ച ജീൻസ് ജിഷ്ണുവിന്റേതല്ലെന്ന് മാതാവ് ശോഭന സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുന്നത്. ഇന്നലെ ജിഷ്ണുവിന്റെ സുഹൃത്തുക്കളിൽനിന്ന് പോലീസ് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു സുഹൃത്തുക്കളെ ചിങ്ങവനം സ്റ്റേഷനിലേക്കു വിളിച്ചു വരുത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്. ജിഷ്ണു പതിവായി പോകാറുണ്ടായിരുന്ന സ്ഥലങ്ങൾ, ഫോണ് വിളിക്കാറുണ്ടായിരുന്ന ആളുകൾ തുടങ്ങിയ വിവരങ്ങളാണ് സുഹൃത്തുക്കളിൽനിന്ന് ശേഖരിച്ചത്. അതേസമയം അസ്ഥികൂടത്തിൽ നിന്നും ലഭിച്ച ജീൻസ്, ഷർട്ട്, ചെരുപ്പ് എന്നിവ സുഹൃത്തുക്കൾ തിരിച്ചറിഞ്ഞതായും പോലീസ് പറയുന്നു. തുടർന്നുള്ള ദിവസങ്ങളിലും…
Read Moreമറിയപ്പള്ളിയിലെ ദുരൂഹമരണം; പിന്നിൽ കഞ്ചാവ് മാഫിയ ? ജിഷ്ണുവിനെ കൊന്നതാ വാനേ തരമുള്ളൂവെന്ന് കുടുംബാംഗങ്ങൾ
കോട്ടയം: മറിയപ്പള്ളിയിൽ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കഞ്ചാവ് മാഫിയകളുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ ഭാഷാ മ്യൂസിയം സ്ഥാപിക്കുന്നതിനായി കാടു വെട്ടി തെളിച്ചതോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇന്ത്യാ പ്രസ് വർഷങ്ങൾക്കു മുൻപ് അടച്ചു പൂട്ടിയതിനെ തുടർന്ന് പ്രസും പരിസര പ്രദേശങ്ങളും കാടു മൂടിയ നിലയിലായിരുന്നു. വിശാലമായ പുരയിടത്തിൽ കാട് വളർന്നതോടെ പരിസരവാസികൾ പോലും പ്രദേശത്തെ അവഗണിച്ചു. ഇതോടെയാണ് ഈ പ്രദേശം കഞ്ചാവ് മാഫിയകൾ താവളമാക്കിയത്. തിരക്കേറെയുള്ള എംസി റോഡരികിലായി ഈ പ്രദേശം സ്ഥിതി ചെയ്യുന്നതാണ് മാഫിയ സംഘങ്ങളും അനാശാസ്യ പ്രവർത്തകരും ഇവിടം താവളമാക്കാൻ കാരണം. ലഹരി മാഫിയ സംഘങ്ങൾ കൂടുതലായി തന്പടിച്ചിരുന്ന ഇവിടത്തെ കാന്റീൻ കെട്ടിടത്തിനു സമീപമുള്ള പുളിമരത്തിനോട് ചേർന്നാണ് അസ്ഥികൂടം കണ്ടെത്തിയിരുന്നത്. ഇതാണ്…
Read More