ന്യൂഡൽഹി: ജിഷ്ണു പ്രണോയ് കേസ് അന്വേഷണം ഏറ്റെടുക്കില്ലെന്നു സിബിഐ. സുപ്രീം കോടതിയിലാണ് സിബിഐ ഇതു സംബന്ധിച്ചു നിലപാട് അറിയിച്ചത്. കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കില്ല. കേസ് സിബിഐ ഏറ്റെടുക്കേണ്ട സാഹചര്യവും നിലവിലില്ല. കേസ് കേരള പോലീസ് അന്വേഷിച്ചാൽ മതിയെന്നും സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. ജിഷ്ണു കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജിയും കേസ് സിബിഐ ഏറ്റെടുക്കണമെന്ന ജിഷ്ണുവിന്റെ അമ്മ മഹിജ നൽകിയ ഹർജിയും പരിഗണിക്കുന്പോഴാണ് സിബിഐ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്. സിബിഐക്കു ജോലിഭാരം കൂടുതലാണെന്ന ന്യായീകരണവും ഏജൻസി നിരത്തി. എന്നാൽ ജൂണിൽ ഇറക്കിയ വിജ്ഞാപനത്തിനു മറുപടി നൽകാൻ വൈകിയ സിബിഐയെ വിമർശിച്ച സുപ്രീം കോടതി, വിഷയത്തിൽ രേഖാമൂലം തിങ്കളാഴ്ച മറുപടി നൽകാനും നിർദേശിച്ചു. നവംബർ മൂന്നിന് കേസ് പരിഗണിക്കവെ കേസ് അന്വേഷണം കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം സർക്കാർ നൽകിയില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ…
Read MoreTag: jishnu
പിണറായിക്ക് മറുപടി..! സമരത്തിലൂടെ എന്തു നേടിയെന്നു ജനങ്ങൾക്കു മനസിലായി; സമരം പോലീസിലെ ക്രിമിനലുകൾക്കെതിരേ കൂടിയെന്ന് അമ്മാവൻ ശ്രീജിത്ത്
തിരുവനന്തപുരം: എന്തു നേടാനായിരുന്നു ജിഷ്ണുവിന്റെ ബന്ധുക്കൾ സമരം നടത്തിയതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനു ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്തിന്റെ മറുപടി. സമരത്തിലൂടെ എന്തു നേടിയെന്ന് ജനങ്ങൾക്കു മനസിലായെന്ന് ശ്രീജിത് പറഞ്ഞു. കൃഷ്ണദാസിനെ പോലെ ഉള്ളവരെ പൊതുസമൂഹത്തിനു മുന്നിൽ തുറന്നു കാട്ടാനായെന്നു പറഞ്ഞ ശ്രീജിത് പോലീസ് വകുപ്പിലെ ക്രിമിനലുകൾക്കെതിരെ കൂടിയായിരുന്നു തങ്ങളുടെ സമരമെന്നും വ്യക്തമാക്കി.
Read Moreമുഖ്യമന്ത്രിയെ കാണാൻ കരാറുണ്ടാക്കേണ്ട ഗതികേട്: ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമരം ഒത്തു തീർപ്പാക്കാൻ സർക്കാർ കരാറു ണ്ടാക്കയതിനെ പരിഹസിച്ച് ചെന്നിത്തല
മലപ്പുറം: മുഖ്യമന്ത്രിയെ കാണാൻ ബന്ധപ്പെട്ടവർ കരാറുണ്ടാക്കേണ്ട ഗതികേടിലാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജിഷ്ണു കൊലക്കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടു ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും തിരുവനന്തപുരത്ത് നടത്തിയ സമരം ഒത്തുതീർപ്പാക്കാനുണ്ടാക്കിയ കരാറിനെ പരാമർശിച്ചാണു ചെന്നിത്തല മലപ്പുറത്തു മാധ്യമപ്രവർത്തകരോട് ഇങ്ങനെ പ്രതികരിച്ചത്. മകൻ നഷ്ടപ്പെട്ട ഒരമ്മയുടെ സങ്കടം ജനങ്ങൾക്കു മനസിലായെങ്കിലും സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും ഇതുവരെ മനസിലായിട്ടില്ല. ഷാജഹാനെ എന്തിനാണ് അറസ്റ്റ് ചെയ്തത്? അദ്ദേഹം ഒരു ഗൂഢാലോചനയും നടത്തിയില്ല എന്നാണിപ്പോൾ പറയുന്നത്. ഭരണകൂട ഭീകരതയുടെ മുഖം കൂടി അനാവരണം ചെയ്യപ്പെടുകയാണ് ഇവിടെ എന്നാണു മനസിലാക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
Read Moreജിഷ്ണു കേസിൽ സർക്കാരിന് എന്തു വീഴ്ചയാണ്പറ്റിയത്; കേസിൽ സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്തു; പിന്നെ എന്തിനു വേണ്ടിയായിരുന്നു സമരമെന്ന് മുഖ്യ മന്ത്രി
തിരുവനന്തപുരം: നെഹ്റു കോളജിലെ എൻജിനിയറിംഗ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന് എന്ത് വീഴ്ച സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഷ്ണുവിന്റെ കുടുംബം എന്ത് ആവശ്യത്തിന് വേണ്ടിയായിരുന്നു പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മകൻ നഷ്ടപ്പെട്ട അമ്മ എന്ന നിലയ്ക്ക് മഹിജയുടെ മാനസികാവസ്ഥ എല്ലാവർക്കും മനസിലാകും. പക്ഷേ, ഈ കേസുമായി ബന്ധപ്പെട്ട് സർക്കാർ എന്ത് വീഴ്ചയാണ് വരുത്തിയെന്ന് വിമർശകർ പറയണം. കേസിൽ സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്തു. ഡിജിപി ഓഫീസിന് മുന്നിൽ നടന്ന സംഭവങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. പോലീസ് ആസ്ഥാനത്തിന് മുൻപിലെ നടപടികൾ സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും ആർക്കെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് താൻ മഹിജയ്ക്ക് വാക്കുനൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മകൻ നഷ്ടപ്പെട്ട അമ്മയുടെ വേദന മുതലെടുത്ത് സർക്കാരിനെതിരേ കുടുംബത്തെ രംഗത്തിറക്കാൻ പലരും ശ്രമിച്ചിട്ടുണ്ടാകും.…
Read Moreജിഷ്ണുവിന്റെ മരണം; കോളജ് വൈസ് പ്രിൻസിപ്പൽ അറസ്റ്റിൽ; ഒളിവിൽ കഴിയാൻ സഹായിച്ചതും നിയമസഹായം ഏർപ്പാടാക്കി യതും കൃഷ്ണദാസെന്ന് ശക്തിവേൽ
തൃശൂർ: പാമ്പാടി നെഹ്റു എൻജിനിയറിംഗ് കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണ കേസിലെ മൂന്നാം പ്രതിയായ കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ.ശക്തിവേലിനെ ഒളിവിൽ കഴിയാൻ സഹായിച്ചത് നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസെന്ന് മൊഴി. ഒളിവിൽ കഴിയുന്നതിനിടെ ഒരുതവണ കൃഷ്ണദാസ് സന്ദർശിച്ചുവെന്നും നിയമസഹായം ഏർപ്പാടാക്കിയത് കൃഷ്ണദാസാണെന്നും ശക്തിവേൽ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഒരു ഉത്തരം മാത്രമാണ് ജിഷ്ണു നോക്കിയെഴുതിയതെന്നും ഉത്തരക്കടലാസ് മുഴുവൻ വെട്ടിയത് കേസിലെ നാലാം പ്രതി സി.പി. പ്രവീൺ ആണെന്നും ശക്തിവേൽ മൊഴിനൽകിയതായാണ് വിവരം.
Read Moreഓർമ വേണമായിരുന്നു..! മഹിജ സമരത്തിന് പോകേണ്ട സമയമായിരുന്നില്ല; സർക്കാർ നൽകിയ സഹായവും പിന്തുണയും ഓർക്കണമായിരുന്നുവെന്ന് മന്ത്രി ശൈലജ
കോഴിക്കോട്: ജിഷ്ണുവിന്റെ മാതാവ് മഹിജ ഡിജിപി ഓഫീസിനുമുന്നിൽ സമരത്തിന് പേകേണ്ടിയിരുന്നില്ലെന്ന് മന്ത്രി കെ.കെ.ശൈലജ. സമരം നടത്തേണ്ട സന്ദർഭമായിരുന്നില്ല അത്. സർക്കാർ നൽകിയ സഹായവും പിന്തുണയും ഓർക്കണമായിരുന്നു. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നത്. പോലീസ് മഹിജയെ വലിച്ചിഴച്ചെങ്കിൽ നടപടിയുണ്ടാകും. സർക്കാർ ഭാഗം ന്യായീകരിക്കാനല്ല പത്രപ്പരസ്യം നൽകിയതെന്നും അവർ കോഴിക്കോട്ട് മാധ്യമപ്രവർത്തകരോടുപറഞ്ഞു.
Read Moreദു:ഖത്തിൽ പങ്കുചേരുന്നു..! ജീഷ്ണുവിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുക യല്ലാതെ യുഡിഎഫ് രാഷ്ട്രീയമായി ഉപയോഗിക്കില്ലെന്ന് ഉമ്മൻചാണ്ടി
നാദാപുരം: ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയുടെ നിരാഹാരസമരം അവസാനിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനു നേരെയുണ്ടായ പോലീസ് നടപടി ന്യായീകരിക്കുന്നതിന് സർക്കാർ പത്ര പരസ്യം നൽകിയത് ശരിയായില്ലെന്നും അവിഷ്ണയെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. മകൻ മരിച്ചതിന്റെ വേദനയിൽ കഴിയുന്ന കുടുംബത്തെ യുഡിഎഫ് മുതലെടുക്കുന്നുവെന്ന സിപിഎമ്മിന്റെ ആരോപനം തെറ്റാണ്. യുഡിഎഫ് അവരുടെ ദുഖത്തിൽ പങ്കുചേരുകയല്ലാതെ രാഷ്ട്രീയമായി ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Read More“പ്രചരണമെന്ത്, സത്യമെന്ത്’: ജിഷ്ണു കേസിൽ പോലീസ് നടപടിയെ ന്യായീകരിച്ച് പിആർഡി യുടെ പത്രപരസ്യം; മഹിജയ്ക്കെതിരെ പോലീസ് നടപടി ഉണ്ടായിട്ടില്ലെന്ന് ന്യായീകരിച്ചാണ് പരസ്യം
തിരുവനന്തപുരം: ജിഷ്ണു കേസിൽ പോലീസ് നടപടിയെ ന്യായീകരിച്ച് പിആർഡിയുടെ പത്ര പരസ്യം. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കെതിരെ പോലീസ് നടപടി ഉണ്ടായിട്ടില്ലെന്ന് ന്യായീകരിച്ചാണ് പരസ്യം. പ്രചരണമെന്ത്, സത്യമെന്ത് എന്ന തലക്കെട്ടിൽ തയാറാക്കിയിരിക്കുന്ന പരസ്യത്തിൽ, പുറത്തു നിന്നുള്ള സംഘം ഡിജിപി ഓഫീസിനു മുന്നിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചുവെന്നും പോലീസിന്റെ കൃത്യനിർവഹണത്തെ തടസപ്പെടുത്തിയവരെയാണ് അറസ്റ്റ് ചെയ്തതെന്നും വ്യക്തമാക്കിയിട്ടുണ്ട്. സത്യങ്ങൾ തമസ്കരിക്കുന്ന തരത്തിലുള്ള പ്രചരണമാണ് ഇപ്പോൾ നടക്കുന്നതെന്നും വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും പരസ്യത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
Read Moreജിഷ്ണുവിന്റെ അമ്മയോടു കാണിച്ചത് ക്രൂരത; . സിപിഎമ്മും മുഖ്യമന്ത്രിയും നവസമ്പന്നരോടൊപ്പമാണെന്ന് ഈ സംഭവത്തോടെ മനസിലാകുമെന്ന് മുല്ലപ്പള്ളി
വടകര: ജിഷ്ണുപ്രണോയിയുടെ അമ്മ മഹിജയെയും കുടുംബത്തെയും മർദിച്ച പോലീസ് നടപടി പ്രാകൃതവും അപലപനീയവുമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എംപി. മകനെ നഷ്ടപ്പെട്ട അമ്മയോട് പിണറായി വിജയൻ കാണിച്ച മഹാക്രൂരത മാപ്പർഹിക്കാത്തതാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ജിഷ്ണുവിന്റെ അമ്മയെ സന്ദർശിക്കാൻപോലും തയ്യാറാകാതിരുന്ന മുഖ്യമന്ത്രി മരണത്തിനുത്തരവാദികളായ സ്വാശ്രയകോളജ് മേധാവികളെ സംരക്ഷിക്കാനാണ് വ്യഗ്രത കാണിച്ചത്. സിപിഎമ്മും മുഖ്യമന്ത്രിയും നവസന്പന്നരോടൊപ്പമാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. പോലീസിനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും നിലപാട് പ്രതിഷേധാർഹമാണ്. 10 മാസത്തെ ഇടതുഭരണത്തിൽ ആഭ്യന്തരം സന്പൂർണ പരാജയമാണെന്നും മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയുകയും പിടിപ്പുകേടിന് പേരുകേട്ട ഡിജിപി ലോക്നാഥ് ബെഹ്റയെ തൽസ്ഥാനത്തുനിന്ന് മാറ്റുകയും വേണമെന്നും മുല്ലപ്പള്ളി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Read Moreജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്യും; സർക്കാരിനെ തിരെ മഹിജയ്ക്കില്ലാത്ത പരാതി പിന്നെ ആർക്കെന്ന് മന്ത്രി കടകംപള്ളി
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.പോലീസ് ആസ്ഥാനത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി അറിയച്ചതായി അദ്ദേഹം പറഞ്ഞു. ഇക്കാര്യം മഹിജയെ പറഞ്ഞ് ബോധ്യപ്പെടുത്തി. സർക്കാരിനെതിരെ മഹിജയ്ക്കു പരാതിയല്ല. മറ്റു ചിലർക്കാണ് പരാതിയെന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി മഹിജയെ കണ്ടശേഷം അദ്ദേഹം പറഞ്ഞു.
Read More