തിരുവനന്തപുരം: ജിഷ്ണുവിന് നീതിതേടിയതുള്ള സമരത്തിൽനിന്നും പിന്നോട്ടില്ലെന്ന് കുടുംബം. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ജിഷ്ണു പ്രണോയിയുടെ കുടുംബം ഒന്നടങ്കം നിരാഹാരസമരത്തിലാണ്. മരണംവരെ നിരാഹാരസമരം തുടരുമെന്ന് ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്ത് പറഞ്ഞു. ആശുപത്രിയിൽനിന്നും വിട്ടാൽ ഡിജിപിയുടെ ഓഫീസിലേക്ക് പോകും. എവിടെ തടഞ്ഞാലും അവിടെ സമരമിരിക്കും. മർദിച്ച പോലീസുകാർക്കെതിരെ നടപടിയുണ്ടാവണം. അവരെ സ്ഥാനത്തുനിന്നും മാറ്റണമെന്നും ശ്രീജിത്ത് ആവശ്യപ്പെട്ടു. ജിഷ്ണുവിന്റെ അമ്മ മഹിജയും ശ്രീജിത്തിനൊപ്പം ആശുപത്രിയിൽ നിരാഹാരസമരത്തിലാണ്. ജിഷ്ണുവിന്റെ അച്ഛൻ അശോകനും അദ്ദേഹത്തിന്റെ സഹോദരി ശോഭയുമുൾപ്പെടെ 15 പേർ മെഡിക്കൽ കോളജ് വളപ്പിലും വ്യാഴാഴ്ച രാവിലെ നിരാഹരസമരം തുടങ്ങിയിരുന്നു.
Read MoreTag: jishnu
ജിഷ്ണുവിന്റെ അമ്മയ്ക്കെതിരായ നടപടി ക്രൂരവും അധാർമികവും; കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ അടിയന്തിരമായി സസ്പെൻഡ് ചെയ്യണമെന്ന് മാണി
കോട്ടയം: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയെ റോഡിലിട്ട് വലിച്ചിഴച്ച നടപടി ക്രൂരവും നിന്ദ്യവും അധാർമ്മികവുമാണെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം.മാണി. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ അടിയന്തിരമായി സസ്പെൻഡ് ചെയ്യണം. ഏക മകൻ മരിച്ച അമ്മയുടെയും കുടുംബത്തിന്‍റെയും മാനസികാവസ്ഥ മനസിലാക്കാതെ ഡിജിപിയുടെ ഓഫീസിന് മുൻപിൽ സമരം പാടില്ലെന്ന സാങ്കേതികത്വം പറഞ്ഞ് സമരക്കാരെ മർദ്ദിച്ചത് അംഗീകരിക്കാൻ കഴിയുന്ന നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മയെ മർദ്ദിക്കാൻ പോലീസ് കാണിച്ച ആവേശം ജിഷ്ണുവിന്‍റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ കാണിക്കണമായിരുന്നു. പലർക്കും പല നീതി എന്നത് അംഗീകരിക്കാൻ സാധിക്കില്ല. പോലീസ് ഹെഡ്ക്വാർട്ടേഴ്സിനു മുമ്പിൽ നടന്ന സംഭവത്തെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നും കെ.എം.മാണി ആവശ്യപ്പെട്ടു.
Read Moreഅമ്മയെ പ്രകീര്‍ത്തിക്കുന്ന ഗാനം പങ്കുവച്ച് കളക്ടര്‍ ബ്രോ; പ്രശാന്തിന്റെ പോസ്റ്റ് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കെതിരായ പോലീസ് നടപടിയ്ക്കിടെ
അമ്മയെ പ്രകീര്‍ത്തിക്കുന്ന ഗാനം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്ത് കളക്ടര്‍ ബ്രോ എന്‍. പ്രശാന്ത്. ജിഷ്ണു പ്രണോയിയുടെ അമ്മയ്‌ക്കെതിരായി ഡിജിപി ഓഫീസിനു മുന്നിലുണ്ടായ പൊലീസ് നടപടിക്കു പിന്നാലെയാണ് എന്‍.പ്രശാന്ത് ഐഎഎസ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. അമ്മയെ പ്രകീര്‍ത്തിക്കുന്ന ഗാനമാണ് കളക്ടര്‍ ബ്രോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മ എന്ന സ്റ്റാറ്റസിലാണ് എ.ആര്‍.റഹ്മാന്റെ ഉയിരും നീയെ എന്ന ഗാനം പങ്ക് വച്ചിരിക്കുന്നത്. കളക്ടര്‍ ബ്രോയുടെ ഫേസ്ബുക്ക് പോസ്റ്റിന് അഭൂതപൂര്‍വമായ പിന്തുണയാണ് ലഭിക്കുന്നത്. പ്രശാന്തിന്റെ പോസ്റ്റിനു താഴെ ഒരാള്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു
Read Moreജിഷ്ണു പ്രണോയിയുടെ മരണം ; സമരത്തിനെത്തിയ മാതാപിതാക്കളെ അറസ്റ്റു ചെയ്തു നീക്കി; നീതി ലഭിക്കുന്നതുവരെ സമരമെന്ന് ജിഷ്ണുവിന്‍റെ മാതാപിതാക്കൾ
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളെ പോലീസ് ആസ്ഥാനത്തിനു മുന്നിൽ പോലീസ് തടഞ്ഞു. പോലീസ് ആസ്ഥാനത്ത് സത്യഗ്രഹ സമരം നടത്താൻ എത്തിയ ജിഷ്ണുവിന്റെ മാതാവ് മഹിജ ഉൾപ്പെടെയുള്ളവരെയാണ് പോലീസ് തടഞ്ഞത്. ജിഷ്ണുവിന്റെ അമ്മയെ പോലീസ് നിലത്തുകൂടി വലിച്ചിഴച്ചു. പോലീസ് നടപടിയിൽ ജിഷ്ണുവിന്റെ ബന്ധുക്കൾ പ്രതിഷേധിച്ചു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. കൃഷ്ണദാസിന്റെ അറസ്റ്റും വിട്ടയക്കലും പോലീസിന്റെ നാടകമായിരുന്നുവെന്ന് ജിഷ്ണുവിന്റെ മാതാവ് മഹിജ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മഹിജയും ബന്ധുക്കളും സത്യാഗ്രഹ സമരത്തിനെത്തിയതോടെ ഡിജിപി ലോക്നാഥ് ബെഹ്റ മഹിജയെ ചർച്ചക്ക് ക്ഷണിച്ചിരിക്കുകയാണ്. പാമ്പാടി നെഹ്റു കോളജിലെ വിദ്യാർഥി ജിഷ്ണു പ്രണോയി മരിച്ച കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് വരെ പോലീസ് ആസ്ഥാനത്തിന് മുന്നിൽ സത്യഗ്രഹസമരം ഇരിക്കുമെന്ന് ജിഷ്ണു പ്രാണോയിയുടെ മാതാപിതാക്കളും ബന്ധുക്കളും രാവിലെ തിരുവനന്തപുരത്തെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പ് നടത്താനല്ല തങ്ങൾ സമരം നടത്തുന്നതെന്നും നീതിക്ക് വേണ്ടിയുള്ള…
Read Moreപോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണുവിന്‍റെ അമ്മയെ പോലീസ് തടഞ്ഞു; ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് എആർ ക്യാമ്പിലേക്ക് മാറ്റി
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണുവിന്‍റെ അമ്മ മഹിജയേയും ബന്ധുകളെയും പോലീസ് തടഞ്ഞു. ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു എആർ ക്യാന്പിലേക്ക് മാറ്റി. പോലീസ് ആസ്ഥാനത്ത് സമരം ചെയ്യാൻ പാടില്ലെന്നു പറഞ്ഞാണ് പോലീസ് ഇവരെ അറസ്റ്റു ചെയ്തത്. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്‍റെ കുടുംബത്തെ ഇന്ന് ഡിജിപി ചർച്ചയ്ക്കു വിളിച്ചു. പോലീസ് ആസ്ഥാനത്തു സമരം നടത്താനെത്തിയ സഹാചര്യത്തിലാണ് ഡിജിപി ഇവരെ ചർച്ചയ്ക്കു വിളിച്ചത്.
Read Moreമകന്‍റെ കൊലയാളിക്കായി..! ജിഷ്ണുവിന്‍റെ മാതാപിതാക്കൾ നിരാഹാര സമരത്തിലേക്ക് ; 88 ദിവസം പിന്നിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം
തൃശൂർ: പാന്പാടി നെഹ്റു കോളേജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയ് മരിച്ച കേസിലെ പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ജിഷ്ണുവിന്‍റെ അമ്മയും അച്ഛനും അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. ബുധനാഴ്ച മുതൽ ഡിജിപിയുടെ ഓഫീസിന് മുന്നിൽ സമരം ആരംഭിക്കുമെന്ന് കുടുംബം അറിയിച്ചു. ജിഷ്ണു മരിച്ച് 88 ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ജിഷ്ണുവിന്‍റെ മാതാപിതാക്കൾ സമരം നടത്താനുള്ള തീരുമാനം എടുത്തത്.
Read More