ജമ്മു-കാശ്മീരില്‍ ആദ്യവിദേശനിക്ഷേപമായി 250 കോടി മുതല്‍മുടക്കില്‍ ഷോപ്പിംഗ് മാള്‍. ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ കെട്ടിടത്തിന് തറക്കല്ലിട്ടു. ബുര്‍ജ് ഖലീഫയുടെ നിര്‍മ്മാതാക്കളായ ഇമാര്‍ ഗ്രൂപ്പിനാണ് നിര്‍മാണ ചുമതല. ജമ്മുവില്‍ ഐ.ടി ടവറും ഉടന്‍ നിര്‍മാണമാരംഭിക്കുമെന്ന് ശ്രീനഗറില്‍ ഇന്ത്യ-യു.എ.ഇ സംരഭക യോഗത്തില്‍ പങ്കെടുത്തുകൊണ്ട് സിന്‍ഹ പ്രഖ്യാപിച്ചു. കാശ്മീരില്‍ വികസനം കൊണ്ടുവരുക എന്ന നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കുകയാണെന്നും ഷോപ്പിങ് മാള്‍ കാശ്മീരില്‍ പുതിയ സാധ്യതകളുടെ വാതില്‍ തുറക്കുമെന്നും ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 10 ലക്ഷം ചതുരശ്രയടിയില്‍ ഒരുങ്ങുന്ന മാള്‍ 2026-ഓടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്. 500ല്‍ അധികം വ്യാപാര സ്ഥാപനങ്ങള്‍ മാളിലുണ്ടാകും. 150 കോടി ചെലവഴിച്ചാകും ഐ.ടി ടവര്‍ നിര്‍മിക്കുക.
Read MoreTag: j&k
രാജ്യത്തിന് വന്‍ നേട്ടം ! ജമ്മു കാശ്മീരില്‍ 59 ലക്ഷം ടണ്‍ ലിഥിയം കണ്ടെത്തി ! രാജ്യത്ത് തന്നെ ആദ്യം…
രാജ്യത്തിന് വലിയ സന്തോഷം പകരുന്ന വാര്‍ത്തയുമായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. ജമ്മു കശ്മീരിലെ രെയാസി ജില്ലയിലെ സലാല്‍ ഹൈമന എന്ന പ്രദേശത്താണ് ലിഥിയത്തിന്റെ വന്‍ ശേഖരം കണ്ടെത്തിയിരിക്കുന്നത്. 5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരമാണ് കാശ്മീരില്‍ നിന്ന് കണ്ടെത്തിയത്. ഇതാദ്യമായിട്ടാണ് രാജ്യത്ത് ലിഥിയം ശേഖരം കണ്ടെത്തുന്നതെന്ന് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യന്‍ മൈന്‍സ് സെക്രട്ടറി വിവേക് ഭരധ്വാജ് പറഞ്ഞു. സ്വര്‍ണം, ലിഥിയം അടക്കം 51 ലോഹ- ധാതു നിക്ഷേപങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ട് അതാത് സംസ്ഥാനങ്ങളിലേക്ക് കൈമാറുകയും ചെയ്തു. 51 എണ്ണത്തില്‍ അഞ്ച് ബ്ലോക്കുകള്‍ സ്വര്‍ണവും പൊട്ടാഷ്, മൊളിബ്ഡിനം തുടങ്ങിയവയാണ് മറ്റുള്ളവ. ജമ്മു കശ്മീര്‍, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, കര്‍ണാടക, ഒഡിഷ, രാജസ്ഥാന്, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലായിട്ടാണ് വിവിധ ലോഹ – ധാതു ശേഖരങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് മന്ത്രാലയം…
Read Moreബിട്ട കരാട്ടെയുടെ ഭാര്യയടക്കം നാലു പേരെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പുറത്താക്കി ! എല്ലാവരും ഭീകരബന്ധമുള്ളവര്‍…
ഭീകരബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്ന് ജമ്മുകാശ്മീരില്‍ നാല് സര്‍ക്കാര്‍ ജീവനക്കാരെ ജോലിയില്‍നിന്നു പിരിച്ചുവിട്ട് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ. ബിട്ട കരാട്ടെ എന്നറിയപ്പെടുന്ന ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) പ്രവര്ത്തകന് ഫാറൂഖ് അഹമ്മദ് ദാറിന്റെ ഭാര്യ അസ്ബ അര്‍സൂമന്ദ് ഖാന് (2011 ബാച്ച് ജമ്മു കശ്മീര്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്), ഹിസ്ബുല്‍ മുജാഹിദ്ദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീന്റെ മകന് സയ്യിദ് അബ്ദുല്‍ മുയീദ് (ജമ്മു കശ്മീര്‍ എന്റര്‍പ്രണര്‍ഷിപ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഐടി മാനേജര്‍), മുഹീത് അഹമ്മദ് ഭട്ട് (കശ്മീര്‍ സര്‍വകലാശാല ശാസ്ത്രജ്ഞന്), മജീദ് ഹുസൈന് ഖാദ്രി (കശ്മീര്‍ സര്‍വകലാശാലയിലെ സീനിയര്‍ അസിസ്റ്റന്റ് പ്രഫസര്‍) എന്നിവരെയാണ് പുറത്താക്കിയത്. അസ്ബ അര്‍സൂമന്ദ് ഖാന് പല തീവ്രവാദ സംഘടനകളുമായും പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയുമായും ബന്ധമുണ്ടെന്ന് ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ പിരിച്ചുവിട്ടതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഭര്‍ത്താവ് ബിട്ട കരാട്ടെയുടെ കോടതി വിചാരണയ്ക്കിടെയാണ്…
Read Moreജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി പുഃനസ്ഥാപിക്കും ? 24ന് സര്‍വകക്ഷി യോഗം…
ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി കേന്ദ്ര സര്‍ക്കാര്‍ പുഃന സ്ഥാപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മേഖലയിലെ രാഷ്ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകളുണ്ടായേക്കുമെന്നാണ് സൂചനകളെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത വ്യാഴാഴ്ചയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരത്തെ പ്രഖ്യാപിച്ചത് പോലെ ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ പ്രത്യേക പദവി തിരിച്ചുനല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകളുണ്ടാകില്ല. 2019 ഓഗസ്ത് 5നാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മുവിന്റെ പ്രത്യേക പദവി പിന്‍വലിക്കുകയും ജമ്മു ആന്‍ഡ് കാഷ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി നിശ്ചയിക്കുകയും ചെയ്തത്. ചരിത്രപരമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെട്ടത്. ജൂണ്‍ 24ന് വിളിച്ചിട്ടുള്ള സര്‍വകക്ഷി യോഗത്തില്‍ ജമ്മു കാശ്മീരിലെ പ്രമുഖ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് എല്ലാം തന്നെ ക്ഷണമുണ്ട്. നാല് മുന്‍ മുഖ്യമന്ത്രിമാരടക്കം 14 നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍…
Read Moreവാഹനങ്ങളില്‍ ഒട്ടിച്ചു വെച്ച് സ്ഫോടനം നടത്താം ! പുതിയ തരം ബോംബുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജമ്മു കാശ്മീര്‍ പോലീസ്…
ജമ്മു കാശ്മീരില്‍ പുതിയ തന്ത്രവുമായി ഭീകരര്‍. വാഹനങ്ങളില്‍ ഒട്ടിച്ചുവെക്കാവുന്ന ഇംപ്രൊവൈസ്ഡ് എക്സ്പ്ലൊസീവ് ഡിവൈസ് (ഐ.ഇ.ഡി.) ഉപയോഗിച്ചുള്ള സ്ഫോടനങ്ങള്‍ക്ക് ജമ്മു കാശ്മീരില്‍ സാധ്യതയുണ്ടെന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വാഹനത്തില്‍ ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ള ഈ ബോംബുകള്‍ റിമോട്ടിന്റെയോ ടൈമറിന്റെയോ സഹായത്തോടെ പ്രവര്‍ത്തിപ്പിക്കാവുന്നവയാണ്. ഫെബ്രുവരി 14-ന് ജമ്മുവിലെ സാംബ മേഖലയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ഡ്രോണിലെത്തിച്ച വന്‍ ആയുധശേഖരം പോലീസ് കണ്ടെടുത്തിരുന്നു.അവയില്‍ ഐ.ഇ.ഡികളും ഉണ്ടായിരുന്നു. ലഷ്കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ള പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പി.എ.എഫ്.എഫ്.) പുറത്തിറക്കിയ ഇത്തരം ബോംബുകളെക്കുറിച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read Moreഇമ്രാന് ഖാന് ഇനി ഇരിക്കപ്പൊറുതി നഷ്ടപ്പെടും ! കാഷ്മീരിന്റെ സമഗ്ര വികസനത്തിനായി മോദി പ്രഖ്യാപിച്ച പ്രത്യേക പാക്കേജുകള്‍ നടപ്പാക്കിത്തുടങ്ങി; ജമ്മു കാഷ്മീരില്‍ നിക്ഷേപത്തിന് തയ്യാറെന്ന് വന്‍കിട ആശുപത്രികള്‍…
പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം ജമ്മു കാഷ്മീരിന്റെ സമഗ്ര വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച വികസന പാക്കേജുകള്‍ നടപ്പാകാന്‍ പോകുന്നു. കാഷ്മീരിലെ ജനത കഷ്ടതയനുഭവിക്കുന്നുവെന്ന് നിലവിളിക്കുന്ന പാക്കിസ്താന് പ്രധാനമന്ത്രി ഇമ്രാന്ഖാന് തലയില്‍ മുണ്ടിടേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. കാഷ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഫലത്തില്‍ കാഷ്മീരിന് ഗുണകരമായി എന്നതിന് തെളിവായി വന്‍ വികസമാണ് വരാന്‍ പോകുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തൊട്ടാകെയുള്ള വന്‍കിട ആശുപത്രികളുടെ നിക്ഷേപക സഹായത്തോടെ ജമ്മുവിലും ശ്രീനഗറിലും മെഡിസിറ്റി ഉടന്‍ ആരംഭിക്കുമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മല്ലിക് വ്യക്തമാക്കി. ജമ്മു, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ജമ്മു കാഷ്മീര്‍ ഇപ്പോള്‍ ദേശീയ തലസ്ഥാനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇതൊരു സുവര്‍ണ്ണാവസരമാണ്. നിങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എന്തും ചോദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇപ്പോള്‍ സ്ഥിതിഗതികള്‍. സഹായത്തിനായി അവര്‍ തയ്യാറാണ് ഗവര്‍ണര്‍ പറഞ്ഞു. പൊതുവെ ഗവര്‍ണര്‍…
Read Moreഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കി ! ജമ്മു-കാഷ്മീരിനെ രണ്ടായി വിഭജിക്കും;ജമ്മുകാശ്മീര്‍ ഇനി നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശം…
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിന് പ്രത്യേക പദനി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാകും. ഇതിനായുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ബില്ലില്‍ ഒപ്പുവച്ചത്. ശക്തമായ പ്രതിപക്ഷ ബഹളത്തിനിടെയാണ് അമിത്ഷാ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. ജമ്മു കാഷ്മീരിനെ സംബന്ധിച്ച് മൂന്ന് സുപ്രധാന ബില്ലുകളാണ് അമിത്ഷാ രാജ്യസഭയില്‍ കൊണ്ടുവന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുക, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35എയില്‍ നല്‍കിയിരിക്കുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കുക. ജമ്മു കാഷ്മീരിനെ പുനസംഘടിപ്പിക്കുക തുടങ്ങിയവയാണ് അത്. ജമ്മു-കാഷ്മീരിനെ രണ്ടായാണ് വിഭജിച്ചത്. ജമ്മു കാഷ്മീരിനെ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശം, ലഡാക്കിനെ നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശം എന്നുമുള്ള…
Read More