തൊഴിലില്ലായ്മയുടെ ഈ കാലഘട്ടത്തില്‍ ജോലിയ്ക്കായി ഒരു ബയോഡേറ്റ അയയ്ക്കുന്നതിനെ തെറ്റെന്നു വിളിക്കാനാവില്ല. എന്നാല്‍ ആളുകളുടെ അവസ്ഥ മുതലെടുക്കാന്‍ ചിലര്‍ ചതിക്കുഴികളുമായി കാത്തിരിക്കുന്നുണ്ട് എന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല. കൊല്‍ക്കട്ടയിലുള്ള ഒരു യുവതിയുടെ അനുഭവം തെളിയിക്കുന്നത് ഇതാണ്.ഫേസ്ബുക്കിലെ പരസ്യം കണ്ട് ബയോഡേറ്റ അയച്ചു എന്ന തെറ്റുമാത്രമേ ഈ 26കാരി ചെയ്തുള്ളൂ. എന്നാല്‍ ജോലിയ്ക്കു പകരം ലഭിച്ചതാകട്ടെ ആസിഡ് ആക്രമണ ഭീഷണിയും അശ്‌ളീല സന്ദേശ ഗ്രൂപ്പിലെ അംഗത്വവും. എന്നാല്‍ ഇതുകൊണ്ടൊന്നും മനസ്സു തളരാഞ്ഞ യുവതി പോലീസിനെ സമീപിച്ചിരിക്കുകയാണ്. കൊല്‍ക്കത്ത ജാദവ്പൂര്‍ സ്വദേശിയാണ് യുവതി. പ്രാദേശിക പൊലീസ് സ്റ്റേഷനിലും കൊല്‍ക്കത്തയിലെ സൈബര്‍ സെല്ലിലും യുവതി പരാതി നല്‍കിയിട്ടുണ്ട്. 50,000 രുപ നല്‍കിയില്ലെങ്കില്‍ യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. പരാതി നല്‍കിയതിനുശേഷവും തനിക്ക് ഭീഷണികോളുകള്‍ ഉണ്ടായെന്ന് യുവതി പറയുന്നു. ഫേസ്ബുക്കില്‍ ‘ജോബ്‌സ് ഇന്‍ കൊല്‍ക്കത്ത’ എന്ന ലിങ്ക്…
Read More