ദേവസ്വംബോര്‍ഡില്‍ ജോലി വാഗ്ദാനംചെയ്ത് സി.പി.എം. കൗണ്‍സിലറിന്റെ നേതൃത്വത്തില്‍ പണം തട്ടിയെന്ന രണ്ടാമത്തെ പരാതിയും അങ്ങനെ ഒത്തുതീര്‍പ്പിലേക്ക്. വൈക്കം നഗരസഭയിലെ സി.പി.എം. കൗണ്‍സിലര്‍ കെ.പി.സതീശനും വെച്ചൂര്‍ സ്വദേശി ബിനീഷും കോട്ടയം സ്വദേശി അക്ഷയും ചേര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ആശുപത്രിയില്‍ നഴ്സായി ജോലി വാഗ്ദാനംചെയ്ത് 1.50 ലക്ഷംരൂപ തട്ടിയെന്ന പരാതിയാണ് ഇപ്പോള്‍ ഒത്തുതീര്‍പ്പിലെത്തുന്നത്. വൈക്കം ഉദയനാപുരം പുത്തന്‍തറയില്‍ റാണിഷ് മോളും ഭര്‍ത്താവ് പി.ആര്.അരുണ്കുമാറുമായിരുന്നു പരാതിക്കാര്‍. കെ.പി.സതീശന് ഒരുലക്ഷം രൂപയും ബാക്കിതുകയ്ക്കുള്ള ചെക്കും തനിക്ക് കൈമാറിയെന്ന് റാണിഷ് മോള് പറഞ്ഞു. വൈക്കം പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതി പിന്‍വലിക്കുമെന്ന് പി.ആര്.അരുണ്‍കുമാറും അറിയിച്ചു. ഇവര്‍ക്കെതിരേ ആദ്യം പരാതി നല്കിയ റിട്ട. എസ്.ഐ. വൈക്കം കാരയില്‍ മാനശ്ശേരില്‍ എം.കെ. സുരേന്ദ്രനാണ്. ഈ പരാതിയും ഒത്തുതീര്‍പ്പാക്കിയിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ മകന് ജോലി വാഗ്ദാനം ചെയ്ത് സുരേന്ദ്രന്റെ കൈയ്യില്‍ നിന്ന് 4.75 ലക്ഷം രൂപയാണ്…
Read More