15 ലക്ഷം മുടക്കിയാല്‍ ഐഇഎല്‍ടിഎസ് നേടാം; പണം കൊടുത്ത് വിദേശത്ത് എത്തുമ്പോള്‍ കഥ മാറും; ഐഇഎല്‍ടിഎസിന്റെ പേരില്‍ നഴ്‌സുമാര്‍ ചൂഷണം ചെയ്യപ്പെടുന്നതിങ്ങനെ…

കോട്ടയം: ഐതിഹാസികമായ സമരത്തിനൊടുവിലാണ് നഴ്‌സുമാര്‍ ചരിത്രവിജയം നേടിയത്. തങ്ങള്‍ക്ക് ന്യായമായ ശമ്പളം ലഭിക്കാന്‍ വേണ്ടിയായിരുന്നു ഈ പോരാട്ടം. ജീവിക്കാന്‍ വേറെ മാര്‍ഗമില്ലാതാകുമ്പോഴാണ് പലരും പിറന്ന നാടു വിട്ട് വിദേശത്തേക്ക് ചേക്കേറുന്ന വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. എന്നാല്‍ ഇതിനുള്ള പ്രധാന കടമ്പയാണ് ഐഎല്‍ടിഎസ് ജയിക്കുകയെന്നത്. അതും വെറുതെ ജയിച്ചാല്‍ പോര. ഒന്‍പതില്‍ ഏഴു മാര്‍ക്കും നേടിയാലെ വിദേശത്ത് പോകാനാകൂ. ഇതു മുതലെടുത്ത് ഐഇഎല്‍ടിഎസിന്റെ പേരില്‍ കോടികള്‍ തട്ടുന്ന ബിസിനസ് കേരളത്തില്‍ വ്യാപകമാകുന്നെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ലക്ഷങ്ങള്‍ ഫീസായി വാങ്ങിയ ശേഷം പരീക്ഷ ജയിപ്പിച്ചു വിടുകയും വിദേശത്ത് ജോലിക്ക് എത്തിയ ശേഷം കൃത്യമായി ആശയവിനിമയം നടത്താനാവാതെ നാട്ടിലേക്ക് തിരിച്ച് വരേണ്ടിവരുന്നവരുടെ എണ്ണം ദിവസേന വര്‍ധിച്ചുവരികയാണ്. 15 ലക്ഷം രൂപ ഫീസായി നല്‍കിയാല്‍ ഐഇഎല്‍ടിഎസ് പാസാകും. പിന്നെ വിസ എത്തിയാല്‍ മാത്രം മുഴുവന്‍ പണവും…

Read More